🔥 Burn Fat Fast. Discover How! 💪

https://fb.watch/l7Q0a2yjfU/?mibextid=Nif5oz കെപിസിസി പ്രസിഡന | CPIM Kerala

https://fb.watch/l7Q0a2yjfU/?mibextid=Nif5oz

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോൺസൻ മാവുങ്കൽ തട്ടിപ്പിൽ പ്രതിചേർത്ത് കേസെടുത്തത് പരാതിയിലുള്ള വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. രാഷ്ട്രീയ നേതാവല്ല, ആരായാലും തട്ടിപ്പിന് കൂട്ട് നിൽക്കരുത്. ഒരു പൊതുപ്രവർത്തകനും തെളിവുകളെ മറച്ചുവെയ്ക്കാനോ ഇത്തരം സംഭവങ്ങളിൽ കൂടെ നിൽക്കാനോ പാടില്ല. ഗവർമെൻറ് ശരിയായ നിലപാടാണ് സ്വീകരിച്ചത്. തെളിവുകളോടെ ഒരു പരാതി ലഭിച്ചാൽ അതിൽ നടപടി സ്വീകരിക്കേണ്ടിവരും. അന്വേഷണം നീതിപൂർവ്വമായി നടക്കണം. കുറ്റം ചെയ്ത ഒരാളേയും ഗവർമെൻറ് സംരക്ഷിക്കില്ല. ജനങ്ങൾക്ക് നീതി ഉറപ്പുനൽകുന്ന ഗവർമെൻറാണിത്. എഷ്യാനെറ്റ് ലേഖികക്കെതിരെ പരാതി ലഭിച്ചാൽ എഫ്ഐആർ ഇട്ട് കേസെടുക്കേണ്ടിവരും. തുടർന്നുള്ള അന്വേഷണത്തിൽ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ കേസ് ഉണ്ടാവില്ല.

എൽഡിഎഫ് കൺവീനർ സ. ഇ പി ജയരാജൻ മാധ്യമങ്ങളോട് സംസാരിക്കുന്നു.