🔥 Burn Fat Fast. Discover How! 💪

https://fb.watch/lB9x5BJjC3/?mibextid=Nif5oz കേരളം ഇപ്പോഴും വ | CPIM Kerala

https://fb.watch/lB9x5BJjC3/?mibextid=Nif5oz

കേരളം ഇപ്പോഴും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ആം സ്ഥാനത്താണെന്ന് കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രി പറഞ്ഞതായി കാണുകയുണ്ടായി. അദ്ദേഹത്തിന് പോലും കേരളം ഒരു വർഷം കൊണ്ട് 15ആം സ്ഥാനത്തേക്ക് ഉയർന്നത് അറിയാൻ സാധിക്കുന്നില്ല എന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. വലിയ മാറ്റങ്ങൾ സംരംഭകർക്കനുകൂലമായി വരുമ്പോൾ ഇത് ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. സംസ്ഥാന സർക്കാർ ആരംഭിച്ച കോക്കോണിക്സിൻ്റെ സ്വിച്ച് പോയ വാർത്ത ആഴ്ചകളോളം ചർച്ച ചെയ്യാൻ സമയം കണ്ടെത്തുന്നവർ 50 കോടി വരെയുള്ള വ്യവസായങ്ങൾ ലൈസൻസില്ലാതെ ആരംഭിക്കാമെന്ന കാര്യം പോലും ഒരു കോളം വാർത്തയിലൊതുക്കുന്ന ശീലം ഒഴിവാക്കണം. നാടിൻ്റെ മുന്നോട്ടുപോക്കിൽ പങ്ക് വഹിക്കാൻ മാധ്യമങ്ങളും തയ്യാറാകണം.

വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു