🔥 Burn Fat Fast. Discover How! 💪

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 2

2023-07-24 12:16:02 കേരളത്തിൽ ആരാലും വിലയില്ലാതെ തെക്കുവടക്ക് നടക്കുന്ന സുരേന്ദ്രന് താൻ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനുള്ള പൊടികൈകളാണ് ഇതൊക്കെ എന്നത് മലയാളികൾക്ക് നന്നായറിയുന്ന കാര്യമാണ്.
ഇത്തരം കുതന്ത്രങ്ങളെയും കുത്തിത്തിരിപ്പുകളെയും
എന്നത്തേയും പോലെ
ജനങ്ങൾ തള്ളിക്കളയുക തന്നെ ചെയ്യും
308 views09:16
Open / Comment
2023-07-24 12:16:02 *ബിജെപി : ശാസ്ത്രചിന്തകളെ കുഴിച്ചുമൂടി അന്ധവിശ്വാസങ്ങൾ അടിച്ചേല്‍പ്പിക്കുന്ന ആപത്ത്*

ഭാരതീയ പൈതൃകത്തെപ്പറ്റിയുള്ള അമിതമായ അവകാശവാദങ്ങളാണ് 2015 ല്‍ മുംബൈയിൽ ശാസ്ത്രകോണ്‍ഗ്രസില്‍ നിന്നുയര്‍ന്നത്. വേദ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ വ്യോമയാന സാങ്കേതിക വിദ്യ ഉണ്ടായിരുന്നു എന്ന സംഘപരിവാർ തമാശയും ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധമായി അവതരിപ്പിച്ചു. 1903 ല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തുന്നതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് വ്യോമയന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യ വിമാനം പറത്തിയെന്നാണ് ഒരു മുന്‍ പൈലറ്റായ ക്യാപ്റ്റന്‍ ആനന്ദ് ബോദാസ് അവകാശപ്പെട്ടത്. മിസൈല്‍ സാങ്കേതിക വിദ്യ മുതല്‍ ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന പശുവരെ നിരനിരയായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്.

തുമ്പിക്കൈയും വലിയ ചെവിയും ഒക്കെയായി ആനത്തലയും മനുഷ്യന്റെ ഉടലുമുള്ള ഗണപതി വിജയകരമായ ആദ്യ പ്ലാസ്റ്റിക് സര്‍ജറിയുടെ സൃഷ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സാക്ഷ്യപ്പെടുത്തി. പുരാണകഥകള്‍ക്ക് ശാസ്ത്രത്തിന്റെയും പ്ലാസ്റ്റിക് സര്‍ജറിയുടെയും പിന്‍ബലമേകുന്ന കടന്ന കൈയാണ് പ്രധാനമന്ത്രി കാണിച്ചത്. സംഘ പരിവാറിനെ പേടിച്ച് പലരും ശാസ്ത്രബോധമൊക്കെ മാറ്റി വെച്ച് മോദിയുടെ കഥയ്ക്ക് കൈയടിച്ചു. ഇന്ത്യയുടെ പൗരാണിക ശാസ്ത്രനേട്ടങ്ങളെ ഗണപതിയുടെ ഓപ്പറേഷന്‍ കൊണ്ട് നിര്‍ത്താന്‍ മോദി തയ്യാറായില്ല. കര്‍ണന്‍ ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ആണെന്നു വരെ പരാമർശം അഴിച്ചുവിട്ടു. ഇതാണ് ഇന്ത്യയിലെ പരമോന്നത പദവി അലങ്കരിക്കുന്ന മോദിയുടെ ജ്ഞാനം. ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊണ്ടാണ് ഗണപതിയുടെ തല മാറ്റിവച്ചു പിടിപ്പിക്കല്‍ കഥയുമായി പ്രധാനമന്ത്രി തന്നെ ഇറങ്ങിയത്. ഈ ശസ്ത്രക്രിയയുടെ വര്‍ഗീയ വിപണി മൂല്യം മോദിയെ പോലെ നന്നായറിയുന്ന മറ്റാരുണ്ട്.

പച്ചയായ ഈ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയാൽ അവരെ ഹിന്ദുവിശ്വാസികളെ അവഹേളിക്കുന്നവരായി മുദ്രകുത്തും, വേട്ടയാടും. അതാണ് സംഘ പരിവാറിന്റെ ശീലം. ഇപ്പോഴിതാ കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉറഞ്ഞു തുള്ളുകയാണ്.
സുരയ്ക്കു പിന്നാലെ ഹിന്ദു ഐക്യവേദി തുടങ്ങി ചിലര്‍ക്കും വേണമത്രെ മാപ്പ്. മണിപ്പുരിലെ ഇരട്ട എഞ്ചിന്‍ ഭരണവും കേരളത്തിലെ തമ്മില്‍ തല്ലുമൊക്കെ കാരണം നാണം കെട്ടു നടക്കുകയാണ് കേരളത്തിലെ ബിജെപിയും സംഘപരിവാരവും

ഹിന്ദുവിരുദ്ധ ചിന്താഗതിയുമായി സ്പീക്കറുടെ കസേരയിലിരിക്കുന്നത് കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തിന് തന്നെ അപകടമെന്നാണ് സുരേന്ദ്രന്റെ അഭിപ്രായം. സ്പീക്കര്‍ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നു പറഞ്ഞാണ് ഇവർ അലമുറയിടുന്നത്. കഴിഞ്ഞ ദിവസം കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ജ്യോതി സ്റ്റേറ്റ് ഉദ്ഘാടനം ചെയ്തത് സ്പീക്കറാണ്.

ഉദ്ഘാടന പ്രസംഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് സ്പീക്കര്‍ പരാമര്‍ശിച്ചു. എ ഐയെ കുറിച്ചും ചാറ്റ് ജി പി ടിയെ കുറിച്ചും അത് വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചും സ്പീക്കര്‍ വിശദീകരിച്ചു. അന്ധവിശ്വാസങ്ങളും അസത്യങ്ങളും പുതുതലമുറയുടെ മനസില്‍ കുത്തിവെച്ച് അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പുകൾ നല്‍കി.

ഗണപതിയ്ക്ക് ആനയുടെ തല ചേര്‍ത്തുവെച്ചതാണ് ആദ്യത്തെ പ്ലാസ്റ്റിക്ക് സര്‍ജ്ജറി എന്നും പുഷ്പക വിമാനമാണ് ആദ്യ വിമാനമെന്നുമൊക്കെ പ്രചരിപ്പിച്ച് ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളെ നിഷേധിക്കാന്‍ ശ്രമിക്കുന്നവരും സമൂഹത്തില്‍ ശക്തിപ്പെടുന്നുണ്ടെന്നു സ്പീക്കര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. സ്പീക്കര്‍ ഗണപതിയെ കുറിച്ച് പറഞ്ഞത് സുരേന്ദ്രന് പിടിച്ചില്ല. ഗണപതിയെ അപമാനിച്ചെന്നാണ് സംഘ പരിവാറിന്റെ വ്യാജ പ്രചരണം.
ശാസ്ത്രചിന്തകളെ കുഴിച്ചുമൂടി കൃത്രിമസങ്കല്‍പ്പങ്ങളും,അന്ധവിശ്വാസങ്ങളും അടിച്ചേല്‍പ്പിക്കുന്ന ആപത്കരമായ സാഹചര്യമാണിത്.

ഗണപതിയുടെ ഉടലില്‍ ആനയുടെ തല തുന്നിചേര്‍ത്ത അതിപുരാതന പ്ലാസ്റ്റിക്ക് സര്‍ജറി മാലോകരെ ആദ്യമറിയിച്ചത് സുരേന്ദ്രന്റെ പ്രിയപ്പെട്ട മോദിയാണ്. തന്റെ പ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞത്, സംഘപരിവാറുകാര്‍ വിളിച്ചു കൂവിയ അസംബന്ധങ്ങളെക്കുറിച്ചാണ്. അത് കുട്ടികളില്‍ ചെലുത്തുന്ന അന്ധമായ ധാരണകളെ കുറിച്ചാണ്. കുട്ടികളെ ശാസ്ത്രീയ ചിന്തകളില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ടയെ കുറിച്ചാണ്. അതിന് മാപ്പുപറയേണ്ടത് സുരേന്ദ്രനും ബിജെപിയുമാണ്. ഇനി സുരേന്ദ്രന്റെ വാദപ്രകാരമാണെങ്കില്‍, ഗണപതിയുടെ തല മാറ്റം ആദ്യം പറഞ്ഞ മോദിയോടല്ലേ മാപ്പാവശ്യം ഉന്നയിക്കേണ്ടത്.
307 views09:16
Open / Comment
2023-07-24 10:46:53 *റിയൽ കേരള സ്റ്റോറി- ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതി*

സുന്ദര കേരളത്തെ അടുത്തറിയാനായി കേരള ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ച പദ്ധതിയാണ് 'ഡെസ്റ്റിനേഷന്‍ ചലഞ്ച്'. 12 ജില്ലകളിലെ 30 പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലുൾപ്പെടുത്തി വികസിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ ഓരോ ജില്ലയിലും ഇത്തരം പ്രാദേശിക സ്പോട്ടുകളുൾപ്പെടുത്തിയ ടൂറിസം സര്‍ക്യൂട്ടുകൾ ഉണ്ടാക്കിയെടുക്കാനാണ് എൽഡിഎഫ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ടൂറിസം സാധ്യതകൾക്ക് പ്രോത്സാഹനത്തോടൊപ്പം പ്രദേശ വാസികൾക്ക് തൊഴിൽ, ബിസിനസ്സ് അവസരങ്ങളും വരുമാനവും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. വിനോദ സഞ്ചാരമേഖലയുടെ സമഗ്ര വികസനത്തിന്‌ എൽ ഡി എഫ് സർക്കാർ ഒരുക്കുന്ന 'ഡെസ്റ്റിനേഷന്‍ ചലഞ്ച്', പുതുകാഴ്ചകൾക്കായുള്ള ഒരു റിയൽ കേരള സ്റ്റോറിയാണ്.
327 views07:46
Open / Comment
2023-07-23 21:03:43
447 views18:03
Open / Comment
2023-07-23 21:03:42 വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ദൃശ്യം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്‌നരായി നടത്തിച്ച സംഭവം മനുഷ്യ മന:സാക്ഷിക്ക് നിരക്കാത്തതാണ്. രണ്ടല്ല , എട്ടോളം സ്ത്രീകൾ സമാനമായ രീതിയിൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള നടുക്കുന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവരുന്നത്.
രണ്ടരമാസം മുമ്പ് നടന്ന സംഭവം പുറംലോകമറിയുന്നത് ഇപ്പോഴാണ്. ഇതിനർത്ഥം ഇതിലും ക്രൂരമായ മൂടി വെയ്ക്കപ്പെട്ട എത്രയോ സംഭവപരമ്പരകൾ അവിടെ അരങ്ങേറിയിട്ടുണ്ടെന്നുള്ളതാണ്.
സത്യം ഉറക്കെ വിളിച്ചുപറയാൻ മാധ്യമങ്ങൾ ഭയപ്പടുന്നു. സംഭവത്തിൽ ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനം ഏതൊരു ജനാധിപത്യ വിശ്വാസിയെയും ആശങ്കപ്പെടുത്തുന്നതാണ്. ലോകരാജ്യങ്ങൾക്കിടയിൽ നമ്മുടെ രാജ്യം നാണംകെട്ടിരിക്കുന്നു. അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ തയ്യാറാവാതെ നാടുചുറ്റുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. മണിപ്പൂർ ശാന്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ, മണിപ്പൂരിലെ ജനങ്ങളെ കരുതലോടെ ചേർത്തു നിർത്താൻ കേന്ദ്രസർക്കാർ തയാറാവണം.

സ. വി എൻ വാസവൻ
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
441 views18:03
Open / Comment
2023-07-23 18:17:54
443 views15:17
Open / Comment
2023-07-23 18:17:49 മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കുക്കി വിഭാഗത്തിലെ സ്ത്രീകളെ വേട്ടയാടുന്ന ആ ദൃശ്യങ്ങൾ, അത് കണ്ട് രസിക്കുന്ന കലാപകാരികൾ.. മനസ് മരവിപ്പിക്കുന്ന ചിത്രങ്ങൾ. ഇത്തരത്തിൽ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂടുതൽ ദൃശ്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ബലാത്സംഗം ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള വാർത്തകൾ വരികയാണ്. 75 ദിവസങ്ങളായിട്ടും കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന സംശയം സാധാരണക്കാരിൽ ഉണ്ടാവുക തന്നെ ചെയ്യും.
സമാധാനം പുലരണം. അതിന് നേതൃത്വം കൊടുക്കേണ്ടവർ മൗനം വെടിയണം. രണ്ട് വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കുന്നതിനായി ഇടപെടുന്നതിന് പകരം അതിനെ ആളിക്കത്തിക്കാനാണ് മണിപ്പൂരിലെ സർക്കാർ അനുകൂല പക്ഷം ശ്രമിക്കുന്നത്. അതിന് ബിജെപി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകുന്നതായുള്ള റിപ്പോർട്ടുകളും വരികയാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ തുടർച്ചയായി തകർക്കപ്പെടുമ്പോൾ ദേവാലയങ്ങൾക്ക് സംരക്ഷണമൊരുക്കുന്നതിൽ സർക്കർ പരാജയപ്പെട്ടിരിക്കുന്നു. വീടുകൾക്കും ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.
ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്നതിന് പകരം ഒന്നിപ്പിച്ച് നിർത്താനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മണിപ്പൂരിലെ സർക്കാർ തയ്യാറാകണം. കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും പുലർത്തിയ മൗനവും നീതീകരിക്കാൻ സാധിക്കുന്നതല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം മണിപ്പൂർ സന്ദർശിച്ചതിന് ശേഷവും കലാപം അവസാനിപ്പിക്കാനും അക്രമകാരികളെ പിന്തിരിപ്പിക്കാനും സാധിച്ചില്ലെന്നത് ജനങ്ങൾ കാണുന്നുണ്ട്.
വർഗീയ-വിഭാഗീയ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം നൽകുകയാണ് മണിപ്പൂർ. മതപരമായും ജാതിപരമായും ഭാഷാപരമായുമുള്ള ധ്രുവീകരണത്തിന് മൗനസമ്മതം നൽകുന്ന, അതിന് തിരശീലക്ക് പിന്നിൽ നിന്ന് നേതൃത്വം നൽകുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചുനിൽക്കേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അടിസ്ഥാന ദർശനം ഉയർത്തിപ്പിടിച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപ്പിക്കാൻ നമുക്ക് സാധിക്കണം. ഇന്ത്യയെ വീണ്ടെടുക്കാൻ നാം പൊരുതണം.

സ. പി രാജീവ്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം
440 views15:17
Open / Comment
2023-07-23 16:33:40 https://fb.watch/lYVm-rfISX/?mibextid=Nif5oz

"മാധ്യമങ്ങളുടെ അപഹാസ്യമത്സരം" തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എപ്പിസോഡ് 109: സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് സംസാരിക്കുന്നു.
364 views13:33
Open / Comment
2023-07-23 16:11:06
373 views13:11
Open / Comment
2023-07-05 20:25:00 https://m.facebook.com/story.php?story_fbid=pfbid02bNhaYZZfrY3X4cDd7LcjVcq4qmVLwxkmYLPEfSzmcATCEYAr6RmZYphbRpbUxgEXl&id=100044314722100&mibextid=Nif5oz

മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാർ സമീപനത്തിൽ പ്രതിഷേധിക്കുക, മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് മലമ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
118 views17:25
Open / Comment