Happy Independence Day To All
വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.
പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള് ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം.
_ഏവർക്കും
ᴀʟɪꜰ ʟɪʙʀᴀʀʏ സ്വാതന്ത്ര്യദിനാശംസകൾ_