🔥 Burn Fat Fast. Discover How! 💪

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 216

2022-05-17 12:36:13 സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽകൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് 17) തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. നൂറു ദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 20.808 വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഒന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമിച്ചു കൈമാറിയിരുന്നു. പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു നൽകി. 34,374 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമിക്കുന്നുണ്ട്. ഇതിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തിയാകും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കൾക്കു വിവിധ കാരണങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു വീട് നിർമാണം ആരംഭിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനു പ്രത്യേക പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും മുതൽ വാർഡ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എസ്.സി, എസ്.ടി. പ്രമോട്ടർമാരും കുടുംബശ്രീ പ്രവർത്തകരും ഗുണഭോക്താക്കളുടെ അരികിലെത്തി പ്രശ്നങ്ങൾ മനസിലാക്കി പരിഹാരത്തിനു സത്വര ഇടപെടൽ നടത്തും. ഭൂരഹിതരും ഭവനരഹിതരുമായവർക്കു വീടു നിർമിക്കുന്നതിനുള്ള ഭൂമി കണ്ടെത്താൻ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ പരിപാടിയിലൂടെ 1712.56 സെന്റ് സ്ഥലം ഇതുവരെ ലഭിച്ചു. 1000 പേർക്കു ഭൂമി നൽകുന്നതിന് 25 കോടി രൂപയുടെ സ്പോൺസർഷിപ്പും ലഭിച്ചിട്ടുണ്ട്. ഭവനരഹിതർക്കുള്ള ഭൂമി കണ്ടെത്താൻ നടത്തുന്ന ക്യാമ്പയിൻ സംസ്ഥാനതലത്തിൽ ശക്തിപ്പെടുത്തും.സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുട ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽകൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് 17) തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. നൂറു ദിന പരിപാടിയുടെ ഭാഗമായി 20,000 വീടുകൾ പൂർത്തീകരിക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 20.808 വീടുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. സംസ്ഥാനതല ചടങ്ങിനൊപ്പം വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റു ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറ്റം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ ഒന്നാം നൂറു ദിന പരിപാടിയുടെ ഭാഗമായി 12,000 ലൈഫ് ഭവനങ്ങൾ നിർമിച്ചു കൈമാറിയിരുന്നു. പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ നിർമിച്ചു നൽകി. 34,374 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 27 ഭവന സമുച്ചയങ്ങളും നിർമിക്കുന്നുണ്ട്. ഇതിൽ നാലെണ്ണം അടുത്ത മാസത്തോടെ പൂർത്തിയാകും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ളവരും മത്സ്യമേഖലകളിലുള്ളവരുമായ ഗുണഭോക്താക്കൾക്കു വിവിധ കാരണങ്ങളാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു വീട് നിർമാണം ആരംഭിക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ സഹായിക്കുന്നതിനു പ്രത്യേക പരിപാടി സർക്കാർ തയാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മേയറും മുതൽ വാർഡ് അംഗങ്ങൾ വരെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എസ്.സി, എസ്.ടി. പ്രമോട്ടർമാരും കുടുംബശ്രീ പ്രവർത്തകരും ഗുണഭോക്താക്കളുടെ അരികിലെത്തി പ്രശ്നങ്ങൾ മനസിലാക്കി പരിഹാരത്തിനു സത്വര ഇടപെടൽ നടത്തും. ഭൂരഹിതരും ഭവനരഹിതരുമായവർക്കു വീടു നിർമിക്കുന്നതിനുള്ള ഭൂമി കണ്ടെത്താൻ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ പരിപാടിയിലൂടെ 1712.56 സെന്റ് സ്ഥലം ഇതുവരെ ലഭിച്ചു. 1000 പേർക്കു ഭൂമി നൽകുന്നതിന് 25 കോടി രൂപയുടെ സ്പോൺസർഷിപ്പും ലഭിച്ചിട്ടുണ്ട്. ഭവനരഹിതർക്കുള്ള ഭൂമി കണ്ടെത്താൻ നടത്തുന്ന ക്യാമ്പയിൻ സംസ്ഥാനതലത്തിൽ ശക്തിപ്പെടുത്തും.
800 views09:36
Open / Comment
2022-05-17 12:36:10
740 views09:36
Open / Comment
2022-05-17 12:16:10
849 views09:16
Open / Comment
2022-05-17 08:27:30
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്100
#ഉറപ്പാണ്_വികസനം
976 views05:27
Open / Comment
2022-05-15 18:33:20
1.4K views15:33
Open / Comment
2022-05-15 18:33:00 കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക്‌ കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്‌ഘാടനം മെയ് 19ന്‌ രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ട പുനരുദ്ധാരണം നിശ്‌ചയിച്ച സമയത്തിനും മുമ്പേ പൂർത്തിയാക്കിയാണ്‌ കെപിപിഎൽ ചരിത്ര നിമിഷത്തിലേക്ക്‌ കടക്കുന്നത്‌. ന്യൂസ്‌പ്രിന്റാണ്‌ ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുക. നാല്‌ ഘട്ടങ്ങളിലായുള്ള പുനരുദ്ധാരണത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ പേപ്പർ ഉൽപ്പന്ന നിർമാണ കമ്പനിയായി കെപിപിഎല്ലിനെ വളർത്താനുള്ള പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. കേന്ദ്ര സർക്കാർ നഷ്ടത്തിലാക്കി വിൽപനയ്‌ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌സ്‌ ലിമിറ്റഡ്‌(എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി കെപിപിഎൽ ആയി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. കോടി വകയിരുത്തിയ ആദ്യഘട്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി പവർ ബോയിലറും ഡീയിങ്കിങ്‌ പ്ലാന്റും പ്രവർത്തനക്ഷമമാക്കി. മേയ്‌ 31ന്‌ ആദ്യഘട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്നാൽ ഇപ്പോൾ തന്നെ രണ്ടംഘട്ടം പകുതിയോളം പൂർത്തിയായി. 44.94 കോടി വകയിരുത്തിയിട്ടുള്ള രണ്ടാംഘട്ടം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കെപിപിഎൽ പൂർണ തോതിലുള്ള ഉൽപ്പാദനത്തിലേക്കെത്തും. ന്യൂസ്‌ പ്രിന്റിനൊപ്പം ടിഷ്യു പേപ്പർ, ആർട്ട്‌ പേപ്പർ പോലെയുള്ള മറ്റ്‌ കടലാസ്‌ ഉൽപ്പന്നങ്ങളിലേക്ക്‌ കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുനരുദ്ധാരണം പൂർത്തിയാക്കി 3,200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കമ്പനിയെ മാറ്റുകയാണ്‌ ലക്ഷ്യം. നിലവിൽ 252 ജീവനക്കാരുള്ള സ്ഥാപനത്തിൽ ഭാവിയിൽ മൂവായിരം പേർക്ക്‌ തൊഴിൽ നൽകാനാകും.
1.4K views15:33
Open / Comment
2022-05-15 18:32:59
1.1K views15:32
Open / Comment
2022-05-15 16:49:41

1.1K views13:49
Open / Comment
2022-05-15 11:37:02 നിയമരംഗത്ത്‌ വിലപ്പെട്ട സേവനം നല്‍കിയ വ്യക്തിയായിരുന്നു മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ അഡ്വ. സി പി സുധാകരപ്രസാദ്‌ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചിച്ചു. 10 വര്‍ഷം അഡ്വക്കേറ്റ് ജനറല്‍ എന്ന നിലയില്‍ പ്രശംസനീയമായ സേവനമാണ്‌ അദ്ദേഹം നല്‍കിയത്‌. ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‌ അദ്ദേഹം നല്‍കിയ ഉപദേശം ഏറെ വിലപ്പെട്ടതായിരുന്നു. പുരോഗമന പക്ഷത്ത്‌ എക്കാലവും ഉറച്ചു നിന്നുകൊണ്ട്‌ ഏറ്റെടുക്കുന്ന ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അഭിഭാഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും, അവ പരിഹരിക്കുന്നതിനും മുന്‍ നിരയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്‌ത വ്യക്തിയായിരുന്നു അഡ്വ. സി പി സുധാകരപ്രസാദ്‌ എന്നും സംസ്ഥാനസെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
1.1K views08:37
Open / Comment
2022-05-15 11:37:00
1.0K views08:37
Open / Comment