Get Mystery Box with random crypto!

മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമാ | CPIM Kerala

മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുൻപ് വൈക്കത്ത് അരങ്ങേറിയത്. പൊതുനിരത്തുകൾ ഉപയോഗിക്കാനും വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാനും മഹാഭൂരിപക്ഷം ജനങ്ങൾക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങളൊക്കെയും നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്തതാണ് എന്നും ആ നേട്ടങ്ങളിൽ അവസാനിക്കേണ്ടതല്ല ചരിത്രം എന്നുംകൂടി ഇന്നത്തെ തലമുറയെ വൈക്കം സത്യാഗ്രഹ ശതാബ്ദി ഓർമപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് എ കെ ജി പഠന ഗവേഷണ കേന്ദ്രം വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാർ സംഘടിപ്പിക്കുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററിന്റെ അധ്യക്ഷതയിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സെമിനാർ ഉദ്ഘാടനംചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സുനിൽ പി ഇളയിടം, കെ എൻ ഗണേഷ്, കെ. എം. ഷീബ, വി. കാർത്തികേയൻ നായർ, ടി. എം. തോമസ് ഐസക് എന്നിവർ സംസാരിക്കും.

2023 ഏപ്രിൽ 24, ഉച്ചയ്ക്കുശേഷം 3 മണി എ കെ ജി സെന്റർ ഹാളിലാണ് പരിപാടി.