Get Mystery Box with random crypto!

സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി | CPIM Kerala

സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ആശുപത്രികളില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ 885 ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. ഇതിൽ 104 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ലഭിച്ചു.

ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണം എന്ന വലതുപക്ഷ ആശയത്തെ ഇടതുപക്ഷം ശക്തമായി ചെറുത്തു നിൽക്കുന്നതിന്റെ ഫലമായാണ് നമ്മുടെ പൊതു ആരോഗ്യസംവിധാനങ്ങൾക്ക് ലോകത്തിനു മുന്നിൽ നാടിന്റെ അഭിമാനമായി മാറാൻ സാധിക്കുന്നത്. 2016ൽ ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപ മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് നാലിരട്ടിയിലധികം വർദ്ധിച്ച് 2,828 കോടി രൂപയിലെത്തി നിൽക്കുന്നു.

ശക്തമായ പൊതുആരോഗ്യ സംവിധാനം ജനങ്ങളുടെ അവകാശമാണ്. അത് ഉറപ്പുവരുത്തുന്നതിനായി ദൃഢനിശ്ചയത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോകുകയാണ്.