🔥 Burn Fat Fast. Discover How! 💪

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സംബന്ധിച്ച | CPIM Kerala

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സംബന്ധിച്ച് മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള നടത്തുന്ന പ്രഭാഷണ പരമ്പരയുടെ പതിനാലാം എപ്പിസോഡ് ഇന്ന് (ഏപ്രിൽ 21 വെള്ളിയാഴ്ച്ച) വൈകുന്നേരം 6.00 മണിക്ക് സംപ്രേഷണം ചെയ്യും. രാജ്യത്തെ പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്റെ സംഭവബഹുലവും ആവേശകരവുമായ പോരാട്ടങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ജനകീയ - തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെയും ചരിത്രം വിശദീകരിക്കുന്നതാണ് 'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന പ്രഭാഷണ പരമ്പര.

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 6.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ പോരാട്ട വഴികൾ കാണാം.