🔥 Burn Fat Fast. Discover How! 💪

മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമാ | CPIM Kerala

മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുൻപ് വൈക്കത്ത് അരങ്ങേറിയത്. പൊതുനിരത്തുകൾ ഉപയോഗിക്കാനും വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാനും മഹാഭൂരിപക്ഷം ജനങ്ങൾക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങളൊക്കെയും നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്തതാണ് എന്നും ആ നേട്ടങ്ങളിൽ അവസാനിക്കേണ്ടതല്ല ചരിത്രം എന്നുംകൂടി ഇന്നത്തെ തലമുറയെ വൈക്കം സത്യാഗ്രഹ ശതാബ്ദി ഓർമപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് എകെജി പഠന ഗവേഷണ കേന്ദ്രം വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാർ സംഘടിപ്പിക്കുന്നത്.

സെമിനാര്‍ ഏപ്രില്‍ 24 തിങ്കളാഴ്‌ച്ച ഉച്ചക്ക്‌ മൂന്നു മണിക്ക്‌ എകെജി ഹാളില്‍ നടക്കും. പരിപാടി സിപിഐ എം പോളിറ്റ്‌ ബ്യുറോ അംഗം സ. പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍ അധ്യക്ഷനായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌, ഡോ. കെ എന്‍ ഗണേഷ്‌, ഡോ. സുനില്‍ പി ഇളയിടം, ഡോ. കെ എം ഷീബ, പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.