Get Mystery Box with random crypto!

*റിയൽ കേരള സ്റ്റോറി- തീരദേശ സുരക്ഷ* തീരദേശത്ത് ദുരിതം വിതച്ചാ | CPIM Kerala

*റിയൽ കേരള സ്റ്റോറി- തീരദേശ സുരക്ഷ*

തീരദേശത്ത് ദുരിതം വിതച്ചാണ് മഴക്കാലം കടന്നു പോകാറ്. പരിതാപകരമായ ആ പഴയ അവസ്ഥയ്ക്ക് വിരാമാവുകയാണ്. തീരദേശ ജനതയുടെ സുരക്ഷ ലക്ഷ്യം വച്ച് നിരവധി പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് 5,300 കോടി രൂപയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങൾ കേരളത്തിലാകെ പുരോ​ഗമിക്കുന്നു. ചെല്ലാനത്ത് കടല്‍ ഭിത്തി നിർമ്മാണം 90 ശതമാനം പൂര്‍ത്തിയായി. പുലിമുട്ട് നിർമ്മാണം, ജിയോ ട്യൂബുകൾ ഉപയോഗിച്ച് പ്രതിരോധം, നടപ്പാത നിര്‍മ്മാണം, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതികൾ എന്നീ പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിതീവ്ര തീരശോഷണം നേരിടാൻ സ്ഥിരം സംവിധാനവും ഒരുക്കുന്നുണ്ട്. കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, ചേർത്ത് പിടിക്കാനിവിടെയൊരു സർക്കാരുണ്ട്. വികസന മുന്നേറ്റത്തിന്റെ റിയൽ കേരള സ്റ്റോറി.