🔥 Burn Fat Fast. Discover How! 💪

കേരളത്തിൻ്റെ അഭിമാന പദ്ധതിയായ സംരംഭക വർഷം 2.0 മികച്ച തുടക്കമാണ | CPIM Kerala

കേരളത്തിൻ്റെ അഭിമാന പദ്ധതിയായ സംരംഭക വർഷം 2.0 മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. 2023-24 വർഷത്തിൽ അയ്യായിരത്തിലധികം സംരംഭങ്ങൾ സംരംഭക വർഷം 2.0 പദ്ധതിയിലൂടെ കേരളത്തിലാരംഭിച്ചു. 333 കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം തൊഴിലും സൃഷ്ടിക്കാനും പദ്ധതിക്ക് സാധിച്ചു.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതിയിലൂടെ 2022-23 വർഷത്തിൽ 1,39,000 സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചത്. മൂന്ന് ലക്ഷത്തിലധികം തൊഴിലും 8422 കോടിയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി ദേശീയതലത്തിൽ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരവും നേടുകയുണ്ടായി. മികച്ച വിജയം പദ്ധതി നേടിയതിനാൽ സംരംഭകവർഷം തുടരാൻ തീരുമാനിക്കുകയും 2023-24 വർഷത്തിൽ സംരംഭകവർഷം 2.0 പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. പ്രഖ്യാപനം വെറുതെയായില്ല എന്ന് സൂചിപ്പിക്കുന്ന വിധത്തിൽ മികച്ച തുടക്കമാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. എം എസ് എം ഇ മേഖലയിൽ മികവോടെ മുന്നോട്ട് പോവുകയാണ് കേരളം.

സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി