Get Mystery Box with random crypto!

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും. ശുചിത് | CPIM Kerala

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിര്‍ത്തിയാണ് ഗ്രീന്‍ കാറ്റഗറി പദവി അനുവദിക്കുക. ഭക്ഷ്യ സുരക്ഷ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമിതിയെ നിയോഗിക്കും. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി നിരവധി ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. മെയ് മാസം 2 മുതല്‍ ഇതുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6205 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4073 പരിശോധനകളില്‍ 2121 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയിലെ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി സംസ്ഥാനത്ത് 507 സ്ഥാപനങ്ങളിലും പരിശോധന നടത്തി. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 136 സര്‍വയലന്‍സ് സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

സ. വീണാ ജോർജ്
ആരോഗ്യ വകുപ്പ് മന്ത്രി