🔥 Burn Fat Fast. Discover How! 💪

വിലക്കയറ്റത്തിനും തെഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാറിന്റെ തെറ | CPIM Kerala

വിലക്കയറ്റത്തിനും തെഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതുപാർടികൾ സംഘടിപ്പിക്കുന്ന ദേശീയ പ്രതിഷേധ പരിപാടി വിജയിപ്പിക്കണം. അനിയന്ത്രിതമായി കുതിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റും സാധാരണജനത്തിനുമേൽ അഭൂതപൂർവ്വമായ ദുരിതമാണ് വിതയ്ക്കുന്നത്. ഇത് അടിസ്ഥാന ജനവിഭാഗത്തെ ദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നു. ഒരു വർഷം കൊണ്ട് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനവും പച്ചക്കറികളുടേത് 20 ശതമാനവും പാചക വാതകങ്ങളുടേത് 23 ശതമാനവും ധാന്യങ്ങളുടേത് 14 ശതമാനവും വർദ്ധിച്ചു. മഹാഭൂരിപക്ഷം ഇന്ത്യക്കാരുടെ നിത്യഭക്ഷണമായ ഗോതമ്പിന്റെ സംഭരണവും ഇടിഞ്ഞു. ഗോതമ്പ് വില 14 ശതമാനത്തിലധികം വർദ്ധിച്ചതും സാധാരണക്കാർക്ക് ഇരുട്ടടിയായിമാറി. ഇത്തരത്തിൽ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് പരിഹാരം കാണാൻ പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഗ്യാസ് സിലിണ്ടറുകൾക്കും ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സെസ്/സർചാർജ്ജുകളും അടിയന്തിരമായി പിൻവലിക്കണമെന്നും പൊതുവിതരണ സമ്പ്രദായത്തിലൂടെ ഗോതമ്പ് വിതരണം പുനരാരംഭിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് ഇടതുപാർടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ഇൻകംടാക്സ് പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ നേരിട്ട് നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർദ്ധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമ്മാണം നടത്തുക, നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമനിർമ്മാണം നടത്തുക, എല്ലാ ഒഴിവുകളും നികത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എറണാകുളം ഒഴികെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ മെയ് 29നു വൈകുന്നേരം 4 മണിക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും.

സ. ഇ പി ജയരാജൻ
എൽഡിഎഫ് കൺവീനർ