Get Mystery Box with random crypto!

ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെ സംഭാവനചെയ്ത രാജ്യത്തിന്റെ അഭ | CPIM Kerala

ആയിരക്കണക്കിന് സൈനിക ഉദ്യോഗസ്ഥരെ സംഭാവനചെയ്ത രാജ്യത്തിന്റെ അഭിമാന സ്ഥാപനമാണ് കഴക്കൂട്ടം സൈനിക സ്‌കൂള്‍. എന്നാല്‍ സൈനിക സ്‌കൂള്‍ ഇന്ന് വലിയ വിഷമ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇത്തരം അഭിമാന സ്ഥാപനങ്ങളെ പോലും സഹായിക്കേണ്ടതില്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സ്‌കൂളിനുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചതോടെ സ്ഥാപനം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സൈനിക സ്‌കൂള്‍ സൊസൈറ്റിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ധാരണയില്‍ ഏര്‍പ്പെടുകയാണ്. കഴക്കൂട്ടം സൈനിക സ്‌കൂളിന്റെ സാമ്പത്തിക വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 3 കോടി രൂപ അനുവദിക്കുന്നു.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി