🔥 Burn Fat Fast. Discover How! 💪

Persian Lessons 【2020】 Telegram Link https://t.me/favaios/1 | ALL iN OnE StorE

Persian Lessons 【2020】

Telegram Link https://t.me/favaios/16231

വലിയ വലിയ വെടിവെയ്പ്പ് രംഗങ്ങളോ ബോംബേറോ ഒന്നും ഇല്ലാതെ യുദ്ധത്തിന്റെ തീവ്രത, അത് മൂലം യാതനകൾ അനുഭവിക്കേണ്ടി വരുന്നവരുടെ വേദന അതേപോലെ പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ പാകത്തിന് അണിയിച്ചൊരുക്കിയിരിക്കുന്ന മനോഹരമായ ഒരു സിനിമയാണിത്.....

ഈ സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ റിവ്യൂ :



ജൂതന്മാരെ തിരഞ്ഞു പിടിച്ചു കൊന്ന് തള്ളുന്നതിനിടെ നാസി പട്ടാളം ഒരുവന്റെ കരച്ചിൽ കേൾക്കുന്നു....

കൊല്ലാൻ വേണ്ടി നിരനിരനായി നിർത്തിയിരിക്കുന്നവരുടെ ഇടയിൽ നിന്നും ഒരുവൻ കരഞ്ഞു പറഞ്ഞു താൻ ജൂതനല്ല താൻ ഒരു പേർഷ്യക്കാരൻ ആണെന്ന്.....

നാസി പട്ടാളം അവനെ മാത്രം തോക്കിൻ മുനയിൽ നിന്നും മോചിപ്പിക്കുന്നു.....

ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നിന്ന അവനെ പക്ഷെ അവർ മറ്റൊരു ജോലി ഏൽപ്പിക്കുന്നു. നാസി പട്ടാളത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ പാഴ്സി ഭാഷ പഠിപ്പിക്കുക എന്നതായിരുന്നു അത്....

ജീവൻ രക്ഷിക്കാൻ വേണ്ടി താൻ പേർഷ്യക്കാരൻ ആണെന്ന് പറഞ്ഞ അവനു പക്ഷെ പാഴ്സി ഭാഷയിൽ ഒരക്ഷരം പോലും അറിയില്ലായിരുന്നു.....

നാസി പട്ടാളം ഇവനുമായി അവരുടെ ക്യാമ്പിലേക്ക് പോവുന്നു.....

തുടർന്നുള്ള ഇവന്റെ ജീവിതം നിങ്ങൾ കണ്ടറിയുക, ജീവൻ നിലനിർത്താൻ വേണ്ടി ഒരു മനുഷ്യൻ എന്തൊക്കെ ചെയ്യും എന്നുള്ള കാഴ്ച പല സമയങ്ങളിലും പ്രേക്ഷകരുടെ കണ്ണ് നനയിക്കും.....

ക്ലൈമാക്സ്‌ രംഗത്തിനു മുൻപുള്ള വിമാനത്താവളത്തിലെ ഒരു രംഗവും, ക്ലൈമാക്സും പ്രേക്ഷകരെ സിനിമ കഴിഞ്ഞാലും വേട്ടയാടും....

ഉറപ്പായും കണ്ടിരിക്കേണ്ട യുദ്ധ സിനിമകളിൽ ഒന്നാണിത്.....

കൂടുതൽ വായനയ്ക്ക് ബ്ലോഗ് peruva.com സന്ദർശിക്കുക

#ALL_IN_ONE_REVIEWS