Get Mystery Box with random crypto!

കവർത്തി 10.07.2021: കവരത്തി (Co-op S & M S) ഇന്തേൻ ഗ്യാസ് ഏജൻസ | 📶Lakinfo🛰

കവർത്തി 10.07.2021: കവരത്തി (Co-op S & M S) ഇന്തേൻ ഗ്യാസ് ഏജൻസിയിൽ നിന്നും മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നത്.
ഇപ്പോഴത്തെ സംമ്പന്ധിച്ചിടത്തോളം ഗ്യാസ് ബുക്കിങ്ങിനുo, ബിൽ എടുക്കന്നതുo, ബിൽ ക്യാൻസൽ ചെയ്യുന്നതും ഉൾപടെ കസ്റ്റമറിന് എല്ലാ വിവരങ്ങളും അവരവരുടെ
മൊബൈലുകളിൽ ലഭിക്കുമ്പോഴും നമ്മുടെ ഡെലിവറി ബോയ്സ് കസ്റ്റമറുടെ വീടുകളിൽ ഗ്യാസും ബില്ലുമായി സമീപിക്കുമ്പോൾ ക്യാഷ് ഇല്ല, കാലി സിലീഡർ ഇല്ല, ബുക്കില്ല ഇങ്ങനെ പല കാരണങ്ങളും പലരുടെയും അടുത്ത് നിന്ന് വളരെ നിസാരമായി പറഞ്ഞ് അവരെ തിരിച്ച് വിടുന്നു. ഇത് കാരണം ഡെലിവറി ബോയിസിന് രണ്ടും മൂന്നും ദിവസങ്ങളിലായി വീടുകളിൽ വരേണ്ടിവരുന്നു, ബില്ല് ക്യാൻസൽച്ചെയ്ത് വീണ്ടും വീണ്ടും ബിൽ എടുക്കേണ്ടിവരുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ ബുങ്ങിങ്ങ് ഒരു പാട് പെന്റിങ്ങായി കാണുന്നത് കാരണം IOC യിൽ നിന്നും ലഭിച്ച നിർദ്ദേശ പ്രകാരം ബിൽ മാത്രമല്ല ബുക്കിങ്ങ് വരെ ക്യൻസൽ ചെയ്യുന്നതായിരിക്കും. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ എല്ലാ കസ്റ്റമറും ശ്രദ്ധിക്കേണ്ടതാണ്.

1. നിങ്ങൾക്ക് രണ്ട് സീലിണ്ടർ തന്നിരിക്കുന്നത് ഒരെണം തീർന്നാൽ അടുത്തത് ബുക്ക് ചെയ്യാനാണ്. നിങ്ങൾ മിസ്സ് കോൾ അടിച്ച് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ അടുത്ത് കാലി സിലിണ്ടറും, ക്യാഷും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

2. മിസ് കോൾ അടിച്ച് ബുക്ക് ചെയ്ത് കഴിഞ്ഞാൽ തിരിച്ച് വരുന്ന SMS എന്താണെന്ന് നോക്കി ബുക്കിങ്ങായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

3. ചിലരുടെ വീട്ടിൽ ഗ്യാസുമായി ഡെലിവറി ബോയ്സ് വരുമ്പോഴേക്ക് പൂട്ടി വീട്ടതായ് കാണുന്നു. പിന്നീട് ഞങ്ങളുടെ ഗ്യാസ് ഇത് വരെ കിട്ടിയില്ല എന്ന് പരാതിപ്പെടുന്നു. ഇപ്പോൾ പഴയ രീതിയിലല്ല. ഞങ്ങൾ ബില്ലെടുക്കുമ്പോൾ നിങ്ങൾക്ക് ഉടനെ SMS ലഭിക്കുന്നു. അത് കാരണം ബില്ലെടുത്ത പിറ്റെ ദിവസo ഗ്യാസ് എത്തും എന്ന് ഉറപ്പാക്കി നിങ്ങൾ വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ അടുത്തുള്ള വീട്ടിലോ മറ്റ് എന്തെങ്കിലും സംവിധാനമോ നിങ്ങൾ ചെയ്യേണ്ടതാണ്.

4. ഓൺലൈനായി പെയ്മെന്റ് നടത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ബുക്കിങ്ങ് ചെയ്ത ഉടനെ കഴിയുന്നതും Payment ചെയ്യുക. ബില്ലെടുത്തതിന് ശേഷം Payment ചെയ്യാതിരിക്കുക.

5. സ്ഥലത്തില്ലാത്തതും ട്രാൻസ്ഫാർ ആയി പോയ പലരുടെയും ഗ്യാസ് ട്രാൻസ്ഫാർ ചെയ്യുകയോ, Safe custody വെക്കുകയോ ചെയ്യാതെ മാറി പലരും ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം ആ കണക്ഷൻ റദ്ദ് ചെയ്യുന്നതായിരിക്കും.

എന്ന്
കവരത്തി ഇന്തേൻ ഗ്യാസ് ഏജൻസി