🔥 Burn Fat Fast. Discover How! 💪

ഹയർ സ്റ്റഡീസ്, വിദ്യാഭ്യാസ വകുപ്പ് സീറ്റ് അലോട്ട്മെൻ്റ് നടപടിക | 📶Lakinfo🛰

ഹയർ സ്റ്റഡീസ്, വിദ്യാഭ്യാസ വകുപ്പ് സീറ്റ് അലോട്ട്മെൻ്റ് നടപടികൾ തുടങ്ങി, ഏകജാലകം വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 ജൂലൈ
www.dweepdiary.com

18 JULY 2021

കവരത്തി: ഉന്നത പഠനത്തിന് സൗകര്യമില്ലാത്ത ലക്ഷദ്വീപ് വിദ്യാർഥികൾക്ക് കാലാകാലമായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസിനു ശേഷമുള്ള പ്രൊഫഷനൽ കോഴ്സുകൾ, പ്ലസ് റ്റു കഴിഞ്ഞവർ, ഡിഗ്രീ കഴിഞ്ഞവർ എന്നിങ്ങനെ മൂന്ന് വിഭാഗക്കാർക്ക് അപേക്ഷിക്കാം. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിൻ്റെ ecounselling.utl.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇത് പ്രകാരമല്ലാതെ അപേക്ഷ സമർപ്പിക്കാനോ കോഴ്‌സുകൾക്ക് പ്രവേശനം നേടാനോ സാധിക്കില്ല.
താഴെ പറയുന്ന രേഖകൾ അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം:
1. പട്ടിക വർഗ്ഗ സർട്ടിഫിക്കറ്റ്.
2. എസ്എസ്എൽസി, പ്ലസ് റ്റു സർട്ടിഫിക്കറ്റ്.
3. യോഗ്യത ആവശ്യമായ കോഴ്സിൻ്റെ മാർക് ലിസ്റ്റ് (പ്ലസ് റ്റു ലെവൽ കോഴ്സുകൾക്ക് എസ്എസ്എൽസി മാർക് ലിസ്റ്റ്, ഡിഗ്രീ ലെവൽ ആണെങ്കിൽ പ്ലസ് റ്റു)
4. ഡിഗ്രീ മാർക് ലിസ്റ്റ് (ആവശ്യമുള്ള കോഴ്സ് ആണെങ്കിൽ).
5. ജനന സർട്ടിഫിക്കറ്റ്.
ഓൺലൈൻ അപേക്ഷയുദെ പ്രിൻ്റ് ഔട്ട് ഏതെങ്കിലും ദ്വീപിലെ പ്രിൻസിപ്പാളുടെയോ അല്ലെങ്കിൽ അസിസ്റ്റൻ്റ് ഹെഡ്മാസ്റ്ററുടെയോ മുമ്പിൽ സമർപ്പിക്കണം.
ലക്ഷദ്വീപ് നിവാസികൾക്ക് പുറമെ ദ്വീപിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന ഉദ്യോഗസ്ഥരുടെ മക്കൾക്കും അപേക്ഷിക്കാം. അവർ കുറഞ്ഞത് ദ്വീപിൽ ഒരു വർഷമെങ്കിലും പഠിച്ചിരിക്കണം. ബന്ധപ്പെട്ട സർവീസ് സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം. ലക്ഷദ്വീപ് സീറ്റ് അലോട്ട്മെൻ്റ് നിയമങ്ങൾക്ക് ബാധകമായായിരിക്കും അത്തരം അല്ലോട്ട്‌മെൻ്റ് ഉണ്ടാവുക.
*സീറ്റ് അലോട്ട്മെൻ്റ് മാനദണ്ഡങ്ങൾ:* 1. യോഗ്യതാ പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എൻട്രൻസ് ബാധകമായ സീറ്റുകൾക്ക് എൻട്രൻസ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ പ്രവേശിക്കാം.
2. അപേക്ഷകർ കോഴ്സ് ലഭ്യമായ കോളേജുകൾ, ഹോസ്റ്റൽ ലഭ്യത, ഏത് തരം കോളേജ് (സർക്കാർ, എയിഡഡ്, സ്വാശ്രയം, സ്വയംഭരണ കോളേജ്, മറ്റുള്ളവ) ഫീസ് രീതി, സിലബസുകൾ എന്നിവ മനസിലാക്കുക. വെബ്സൈറ്റ് സന്ദർശിക്കുക. ആവശ്യമെങ്കിൽ കോളേജ് വെബ്സൈറ്റുകൾ കൂടി സന്ദർശിക്കുക. ഒരിക്കൽ കോളേജ്, കോഴ്സുകൾ എന്നിവ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ രണ്ടാമത് മാറ്റാൻ ശ്രമിച്ചാൽ നിങ്ങളുടെ സീനിയോറിറ്റി, ഇഷ്ടപ്പെട്ട കോഴ്സ് എന്നിവ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഓരോ ദ്വീപിലെയും ബന്ധപ്പെട്ട കൗൺസലിങ് അധ്യാപകൻ്റെ സഹായം തേടുക.
3. എസ്എസ്എൽസി യോഗ്യമായ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക: കഴിഞ്ഞ നാല് വർഷത്തിനകം എസ്എസ്എൽസി കഴിഞ്ഞവർക്കാണ് മുൻഗണന.
4. കോഴിക്കോട് സർവ്വകലാശാലയുടെ കടമത്, ആന്ത്രോത്ത് ദ്വീപ് കേന്ദ്രങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരും ഏകജാലകം വഴി അപേക്ഷിക്കണം.
5. കൊച്ചിൻ സർവ്വകലാശാലയിൽ ലക്ഷദ്വീപിനു സംവരണം ചെയ്ത സീറ്റുകളിലേക്കും ഏകജാലകം വഴി അപേക്ഷിക്കാം. ഇവർക്ക് JEE പരീക്ഷ സ്കോർ പ്രകാരം ഈ സീറ്റുകൾ നൽകും. ഇവർ JEE പരീക്ഷക്ക് പ്രത്യേകം അപേക്ഷിച്ച് എൻട്രൻസ് എഴുതണം.
6. ഏകജാലകം വഴി അല്ലാതെ മറ്റു തരത്തിലുള്ള ഒരു അപേക്ഷയും ഉന്നതപഠന സീറ്റ് വിതരണത്തിന് പരിഗണിക്കുകയില്ല.
7. എസ്എസ്എൽസി ക്ക് ശേഷമുള്ള കോഴ്സുകൾക്കും പ്ലസ് റ്റുവിന് ശേഷമുള്ള കോഴ്സുകൾക്കും പോകാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം പ്രത്യേകം അപേക്ഷിക്കുക.
8. ഓൺലൈൻ കൗൺസലിങ് സമയത്ത് ഒരു കുട്ടിക്ക് ഏറ്റവും കൂടിയത് 5 മിനിറ്റ് ആണ് അനുവദിക്കുക. ആയതിനാൽ കൗൺസലിങ് ന് മുമ്പ് ഇഷ്ടപെട്ട കോഴ്സ്, കോളേജ് എന്നിവ നിശ്ചയിച്ച് വെക്കണം. അഥവാ ബന്ധപ്പെട്ട കോഴ്സ് കിട്ടിയില്ല എങ്കിൽ അടുത്ത ചോയിസ് ഏതാണ്, അടുത്ത കോളേജ് ഏതാണ് എന്നൊക്കെ അറിഞ്ഞ് വെക്കണം. ബന്ധപ്പെട്ട കൗൺസലിങ് അധ്യാപകരെ മുൻകൂർ സമീപിക്കുക.
9. പരീക്ഷാഫലം അറിയുന്ന മുറക്ക് മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാം. ബിത്ര ഒഴികെയുള്ള ദ്വീപുകളും കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസുമാണ് കൗസലിങ് കേന്ദ്രങ്ങൾ.
10. ബന്ധപ്പെട്ട സീറ്റ് അല്ലോടെൻ്റിന് ഒരുവിധ ഏജൻസികളെയും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഏൽപിച്ചിട്ടില്ല. എല്ലാവിധ സംശയങ്ങൾക്കും ബന്ധപ്പെടുക: 04896262419 (പൊതു അവധി ദിവസങ്ങൾ ഒഴികെ). അല്ലെങ്കിൽ missednutl@gmail.com എന്ന മെയിലേക്കും സംശയങ്ങൾ അയക്കാം. ഈ വാർത്ത നിങ്ങൾക്കായി സമർപ്പിച്ചത് ദ്വീപ് ഡയറി. കോം.
കോളേജ്, കോഴ്സ് ആരംഭിച്ചു വിവരങ്ങൾക്ക് തുടക്കത്തിൽ സൂചിപ്പിച്ച വെബ്സൈറ്റ് കാണുക.

News Courtesy:
www.dweepdiary.com