🔥 Burn Fat Fast. Discover How! 💪

മങ്കീസ് പോ സെര്‍ജന്റ്‌ മേജര്‍ മോറിസ്‌ ഒരു വൈകുന്നേരം വൈറ്റ്‌ | Malayalam Audiobooks & Podcasts

മങ്കീസ് പോ

സെര്‍ജന്റ്‌ മേജര്‍ മോറിസ്‌ ഒരു വൈകുന്നേരം വൈറ്റ്‌ കുടുംബത്തിലേയ്ക്‌ ഇരുപത്തിയൊന്ന്‌ വര്‍ഷത്തിന്‌ ശേഷം വന്നത്‌ ഇന്ത്യയില നിന്നുള്ള ഒരുപാട്‌ സാഹസിക കഥകളുമായി ആയിരുന്നു. പുരാതന ക്ഷേത്രങ്ങളും ഫക്കീറുകളും ഇന്ദ്രജാലക്കാരും അദ്ദേഹത്തിന്‍റെ കഥകളിൽ നിറഞ്ഞിരുന്നു. അവരുടെ സംഭാഷണം മാന്ത്രിക ശക്തികളുള്ള ഒരു കുരങ്ങിൻ പാദത്തിലെത്തി. ഉണങ്ങി വരണ്ട കുരങ്ങിന്‍ പാദം ഇന്ത്യയിലെ ഒരു ഫക്കീർ മന്ത്രവിദ്യകളാൽ അനുഗ്രഹിച്ചിട്ടുള്ളതാണ്‌. ഈ പാദം മൂന്ന്‌ ആളുകള്‍ക്ക്‌ മൂന്ന്‌ ആഗ്രഹങ്ങള്‍ സാധിച്ച്‌
കൊടുക്കും എന്നാണ്‌ വിശ്വാസം. കെട്ടുകഥയാണ്‌
ഇതെന്നാണ്‌ പലരുടേയും വിശ്വാസം. ആഗ്രഹങ്ങളുടെ
അനന്തരഫലങ്ങള്‍ ഭീതിതമായിരുന്നു എന്ന്‌ സെര്‍ജന്റ്‌ മേജര്‍ മോറിസ്‌ ആ കുടുംബത്തിന്‌ താക്കീതു
നല്‍കിയെങ്കിലും അത്‌ സ്വന്തമാക്കാന്‍ ആ കുടുംബം
ആഗ്രഹിച്ചു.

W.W ജേക്കബ്സ്‌ 1902-ല്‍ രചിച്ച ലോകപ്രശസ്തമായ
The Monkey's Paw എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.

ശബ്ദം: റെജി കലവൂര്‍
Duration: 27 മിനിറ്റ്‌
Category: #Story