Get Mystery Box with random crypto!

ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീർ വിഖ്യാത എഴുത്തുകാരനായ വൈക് | Malayalam Audiobooks & Podcasts

ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീർ

വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് "ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു." ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സാധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്.എന്തായാലും വായനക്കാരന്‍റെ മനസ്സില്‍ ഒരാത്മ നൊമ്പരമായി എന്നും അവശേഷിപ്പിക്കാവുന്ന കൃതി.

Size: 70 MB
Duration: 1 hours 43 minutes
Categories: #Novel #Basheer