കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ ഹൃ | CINEMA PARADISO CLUB
കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്ദം മലയാളികളുടെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞുകഴിഞ്ഞു എന്നറിയാൻ. മേരാ ദിൽ തോഡാ, ഏക് പ്യാര് കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.
പതിമൂന്ന് വയസ്സുമുതൽ സംഗീത ലോകത്ത് സജീവമായ ലത മങ്കേഷ്കർ എട്ട് പതിറ്റാണ്ടോളം നീണ്ട സംഗീത ജീവിതത്തിൽ മുപ്പത്തിയാറിലേറെ ഭാഷകളിലായി നാൽപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ചരിത്രമാണ് ലത മങ്കേഷ്കർ എന്ന ഗായികയുടേത്, ഒരിക്കലും മായാത്ത ചരിത്രം!
ആദരാഞജലികൾ
TP Ramakrishnan