🔥 Burn Fat Fast. Discover How! 💪

ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന് | CPIM Kerala

ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 47 വീടുകള്‍ ഏപ്രിൽ 18ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി സ. കെ രാധാകൃഷ്ണന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പൊരുന്നന്നൂര്‍ വില്ലേജിലെ പാലിയണയില്‍ 38 കുടുംബങ്ങള്‍ക്കും പയ്യംമ്പള്ളി വില്ലേജില്‍ നിട്ടമാനിയില്‍ 9 കുടുംബങ്ങള്‍ക്കുമാണ് സ്വപ്നവീടുകള്‍ സ്വന്തമായത്. പാലിയണയില്‍ വീടു ലഭ്യമായവരിൽ പ്രളയക്കെടുതിയില്‍ ദുരിതം നേരിട്ടിരുന്ന കൂവണകുന്ന് നിവാസികളായ 14 കുടുംബങ്ങളും ഉള്‍പ്പെടും.

ലാന്റ് ബാങ്ക് പദ്ധതിയിലൂടെ വിലയ്ക്ക് വാങ്ങിയ പൊരുന്നന്നൂര്‍ വില്ലേജിലെ 4.57 ഏക്കര്‍ സ്ഥലത്തും പയ്യമ്പള്ളി വില്ലേജിലെ നിട്ടമാനിയിലെ 1.20 ഏക്കര്‍ സ്ഥലത്തുമാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഓരോ കുടുംബത്തിനും പത്ത് സെന്റ് സ്ഥലം വീതം പ്ലോട്ടുകളായി തിരിച്ച് നല്‍കി ആറ് ലക്ഷം രൂപ വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. വൈദ്യുതി, കുടിവെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ വീടുകളിലേക്കും പ്രത്യേകം വഴികളും പൊതു അവശ്യങ്ങൾക്കുള്ള സ്ഥലവും നീക്കി വെച്ചിട്ടുണ്ട്.

ഭൂരഹിത - ഭവനരഹിതരായ എല്ലാവർക്കും സ്ഥലവും വീടും നൽകുകയെന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്.

https://fb.watch/k0EIzd_rLm/?mibextid=Nif5oz