Get Mystery Box with random crypto!

*റിയൽ കേരള സ്റ്റോറി- ജയിൽ നിവാസികളുടെ ക്ഷേമം* ജയിലുകളുടെ ഉയർന | CPIM Kerala

*റിയൽ കേരള സ്റ്റോറി- ജയിൽ നിവാസികളുടെ ക്ഷേമം*

ജയിലുകളുടെ ഉയർന്ന മതിൽക്കെട്ടുകൾക്കകത്ത് ഉരുകിത്തീരുന്ന കുറ്റവാളികളെന്ന ആശയം ഇന്ന് പഴകിത്തേഞ്ഞിരിക്കുന്നു. തടവുകാർ സംതൃപ്തിയോടെ ക്രിയാത്മക പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന മനോഹരകാഴ്ചകളാണ് കേരളത്തിലെ ജയിലുകളിൽ നാമിന്ന് കാണുന്നത്. എൽഡിഎഫ് സർക്കാർ ജയിൽവാസികൾക്ക് വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ കീഴിലുള്ള പരിശീലനം ലഭ്യമാക്കുന്നുണ്ട്. ഇത് ജയിൽവാസികളെ തങ്ങളുടെ അഭിരുചികൾക്കനുസരിച്ചുള്ള പ്രവർത്തനമേഖല കണ്ടെത്താനും പുത്തൻ തൊഴിലവസരങ്ങൾ കണ്ടെത്തി സ്വയം നവീകരിക്കാനും സഹായിക്കുന്നു. ഹോർട്ടികൾച്ചർ, ഭക്ഷ്യോൽപ്പാദനം, ഭക്ഷണശാലകൾ നടത്തുക, ഫാഷൻ വസ്ത്രങ്ങൾ നിർമ്മിക്കൽ, തുടങ്ങി ജയിൽവാസികളുടെ നൈപുണ്യം വർദ്ധിപ്പിക്കാനുള്ള ധാരാളം പ്രവർത്തനങ്ങൾ ഇന്ന് കേരളത്തി;ലെ ജയിലുകളിൽ നടക്കുന്നുണ്ട്. ഓരോ ജയിലിലും നിരവധി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഇൻ-ഹൗസ് സൗകര്യങ്ങൾ ഇന്ന് ലഭ്യമാണ്. ഇങ്ങനെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ 'ഫ്രീഡം' എന്ന ബ്രാൻഡിന് കീഴിൽ പ്രമോട്ട് ചെയ്ത് നാടെങ്ങും വിൽക്കുന്നുമുണ്ട്. 'ഫ്രീഡം വാക്ക്' ഫൂട്ട് വെയറുകൾ', 'ഫ്രീഡം ഫുഡ്' ഉൽപ്പന്നങ്ങൾ, 'ഫ്രീഡം ഫാഷനിസ്റ്റ' വസ്ത്രങ്ങൾ', 'ഫുഡ് ഫോർ ഫ്രീഡം’ റെസ്റ്റോറന്റുകൾ കൂടാതെ 'ഫ്രീഡം ലുക്ക്സ്'/ഫ്രീഡം എക്‌സ്‌പ്രഷൻസ്', 'എഫ് ഫോർ മെൻ' സലൂണുകൾ, ഉൽപ്പന്നങ്ങളുടെ നിര ഇങ്ങനെ നീളുകയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ നേടുന്ന അനുഭവസമ്പത്തും നൈപുണ്യവും ജയിൽവാസികളിലെ അന്യതാബോധത്തെ ലഘൂകരിക്കാനും സഹായിക്കും. എൽഡിഎഫ് സർക്കാരിന്റെ ഈ പിന്തുണാസംവിധാനങ്ങളിലൂടെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായി മാറാനും, പുത്തൻ തൊഴിലവസരങ്ങൾ തേടാനും അവർക്ക് അവസരങ്ങൾ ഒരുങ്ങുകയാണ്. അങ്ങനെ പുനരധിവാസത്തിന്റെ തിളങ്ങുന്ന കേരള സ്റ്റോറിയായി മാറുകയാണ് കേരളത്തിലെ ജയിലുകൾ.