🔥 Burn Fat Fast. Discover How! 💪

രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത | CPIM Kerala

രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ. വിശ്വാസികൾക്കും അവിശ്വാസികൾക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന അഹംഭാവമാണ് യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നത്. ഏതു മതവിശ്വാസിക്കും അവരുടെ വിശ്വാസവുമായി ഇന്ത്യയിൽ ജീവിക്കാൻ കഴിയണം. കമ്യൂണിസ്റ്റുകാർ ഒരു മതവിഭാഗത്തിനും എതിരായ നിലപാട് സ്വീകരിക്കുന്നവരല്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരള സർക്കാരും കിയാലും കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തതിനായി ശ്രമിക്കുകയാണ്‌. വിദേശ കമ്പനികളുടെ വിമാനങ്ങൾ വരാൻ തയ്യാറാണ്. പക്ഷേ, കേന്ദ്രം അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേരളം ശ്രമിക്കുന്നത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി