Get Mystery Box with random crypto!

ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമാ | CPIM Kerala

ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷൻ പ്രവർത്തിച്ചുവരുന്നത്. 50,000ത്തിൽപ്പരം വിദ്യാർത്ഥികൾ ഓൺലൈനായും മലയാളം മിഷൻ ആപ്പ് മുഖേനയും പഠിതാക്കളാണ്.

ഇതൊക്കെ വിശദീകരിച്ചത് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവിൽ സ്വീകരിക്കുന്ന നിലപാടുകൾ വ്യക്തമാക്കാനാണ്.

ഈയൊരു പശ്ചാത്തലത്തിൽ അമേരിക്കൻ മലയാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുക എന്നതാണ് ഈ മേഖലാ സമ്മേളനം കൊണ്ട് നമ്മൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, അമേരിക്കൻ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കുള്ള സാധ്യതകളും ഇതര മേഖലകളിലുള്ള പ്രവാസികളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും സവിശേഷമായിരിക്കും.

കേരള സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുവായും പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ സവിശേഷമായും പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേൾക്കുന്നതിനും നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീകരിച്ചിരിക്കുന്നത്.

പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങൾക്കും രാജ്യങ്ങൾക്കും ഉള്ള മാതൃകയായി ലോക കേരളസഭയെ ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും എന്നു കൂടി ഈ ഘട്ടത്തിൽ സൂചിപ്പിക്കട്ടെ. അതിനുതകുന്ന വിധത്തിൽ ഓരോ മേഖലയിലുമുള്ള പ്രവാസികളും പ്രവാസി സംഘടനകളും തരുന്ന നിർദ്ദേശങ്ങളെ വളരെ ഗൗരപൂർവ്വം സർക്കാർ പരിഗണിച്ചിരിക്കുന്നത്

അമേരിക്കൻ മലയാളികളുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും എല്ലാറ്റിലും ഉപരിയായി അവരുടെ നവകേരള വികസന കാഴ്ചപ്പാടുകളെയും വിശദമായി ചർച്ച ചെയ്യുവാൻ ലോക കേരള സഭയുടെ ഈ അമേരിക്കൻ മേഖല സമ്മേളനം ഉപകരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതായി അറിയിക്കുന്നു.