Get Mystery Box with random crypto!

ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള | CPIM Kerala

ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി തയ്യാറുണ്ടോ?

സവർക്കറുടെ 'Six Glorious Epochs of Indian History' എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായമായ 'Perverted Conception of Virtues' ലാണ് ബലാൽക്കാരത്തെ 'ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ' എന്ന് വിശേഷിപ്പിക്കുന്നത്. ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡീഷയിലും തുടങ്ങി മണിപ്പൂരിൽവരെ എത്തിച്ചിരിക്കുന്നു. സവർക്കറുടെ പേരിനും ചിത്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപി കൊടുക്കുന്ന പ്രാമുഖ്യവും പ്രചരണവും ആ പ്രതിലോമാശയങ്ങൾ പിന്തുടരാനും പ്രാവർത്തികമാക്കാനും ബിജെപി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയു സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാല്‍ ബിജെപി അതിനു തയ്യാറാകുമോ?

സ. പി എ മുഹമ്മദ് റിയാസ്
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം