Get Mystery Box with random crypto!

കുടുംബവാഴ്ച: നിലപാടിൽ നിലയുറയ്ക്കാതെ കോൺഗ്രസ് ഉമ്മന്‍ചാണ്ടി | CPIM Kerala

കുടുംബവാഴ്ച: നിലപാടിൽ നിലയുറയ്ക്കാതെ കോൺഗ്രസ്

ഉമ്മന്‍ചാണ്ടി ലോകത്തോട് വിടപറഞ്ഞു, ഇതോടെ പുതുപ്പള്ളിയില്‍ ചൂടേറിയ ചര്‍ച്ചകൾക്ക് ആരംഭമായി. തെരഞ്ഞെടുപ്പ് വരുന്നു, സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണം,പ്രചരണം തുടങ്ങണം. ഇങ്ങനെ പരിപാടികൾ ഏറെയാണ്. മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിക്കുന്നത് അനന്തരാവകാശിയാണ്. അത്തരത്തിലാണല്ലോ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കാര്യങ്ങൾ വിശദീകരിച്ചത്.

കെ സുധാകരന്റെ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു
1. പുതുപള്ളിയിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയല്ല, ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കും
2. കുടുംബവാഴ്ച ചര്‍ച്ചയായപ്പോള്‍, ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല എന്ന് പറഞ്ഞ് തിരുത്തി.
3. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോട് ശരിക്കും ബഹുമാനമുണ്ടെങ്കില്‍ എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ മത്സരിക്കരുത്..

പാര്‍ട്ടിയല്ല, സ്ഥാനാര്‍ത്ഥിയെ ഉമ്മന്‍ചാണ്ടിയുടെ കുടുംബം തീരുമാനിക്കുമെന്ന്. അപ്പോള്‍ അത് സ്ഥാനാര്‍ത്ഥിയോ അനന്തരാവകാശിയോ..? ഈ ചോദ്യത്തിന് ഉത്തരം കിട്ടണം.
'ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല' എന്ന് സുധാകരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി പറഞ്ഞു. നിലപാട് വീരന്‍ ആയതുകൊണ്ട് ഇതില്‍ വലിയൊരു അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. സുധാകരനാണോ, നിലപാട് പലവിധം എന്നതാണല്ലോ സത്യം. പക്ഷേ ചോദ്യം ചെയ്യേണ്ട ഒന്നുണ്ടല്ലോ
കോൺഗ്രസിലെ കുടുംബവാഴ്ച.

ഉമ്മന്‍ചാണ്ടി കളമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനം ചാണ്ടി ഉമ്മനാണ്. “മക്കള്‍ രാഷ്ട്രീയം” ആണ് ഇനി ആരംഭിക്കാൻ പോവുന്നത്. അതുകൊണ്ടാണ് എവിടെ നിന്നും കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു കൊണ്ടിരിക്കുന്നത്. മരുമകന്‍ എന്നും പറഞ്ഞ്, മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചാല്‍ പിഎ മുഹമ്മദ് റിയാസിന് രാഷ്ട്രീയം അവസാനിപ്പിച്ച് വീട്ടില്‍ ഇരിക്കണമെന്നാണോ പറഞ്ഞു വരുന്നത്..? പിന്നെ ചൂണ്ടിക്കാണിക്കുന്നത് മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാഹം, മേയര്‍ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഒരു എംഎല്‍എയെ വിവാഹം കഴിച്ചാല്‍ ഇരുവരും രാഷ്ട്രീയം അവസാനിപ്പിക്കണോ..? ഇവര്‍ക്കെതിരെ കുടുംബ വാഴ്ച എന്ന് പ്രചരിപ്പിക്കുന്നവരാണ് പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയുടെ കാര്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. പണ്ടൊരു പഴംഞ്ചൊല്ലുണ്ട്, അമ്മായിയമ്മയ്ക്ക് അടുപ്പിലാവാം, മരുമകള്‍ക്ക് പറമ്പിലാവാനും പാടില്ല എന്ന്. അത് തന്നെയല്ലേ അന്നും ഇന്നും കോണ്‍ഗ്രസിന്റെ നയം.