🔥 Burn Fat Fast. Discover How! 💪

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. ഏറ്റവും മികച്ച | CPIM Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് തൃക്കാക്കരയിൽ അവതരിപ്പിക്കും. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തിൽ ഭരിക്കുകയാണ്, അത് 100ലേക്ക് എത്തുക എന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. അങ്ങനെയാകുമ്പോൾ തൃക്കാക്കരയിൽ ഒരു കുതിച്ച് ചാട്ടത്തിന്റെ സാഹചര്യം വരും. തെരഞ്ഞെടുപ്പില്‍ വിവകസനത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. വികസനത്തിനൊപ്പം നില്‍ക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍. വികസനത്തിന് എതിര് നില്‍ക്കുന്നവരെ തൃക്കാക്കരയിലെ ജനങ്ങള്‍ തള്ളിക്കളയും. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ് ജനങ്ങൾ. നാലു വര്‍ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്‍മാര്‍ ചിന്തിക്കുക. തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമായി മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് കെ റെയില്‍. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസ്. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നത് നല്ലകാര്യമാണ്. വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്‍ഡിഎഫ് കൂടെ കൂട്ടും.

സ. പി രാജീവ്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം