🔥 Burn Fat Fast. Discover How! 💪

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 209

2022-06-04 10:16:01
711 views07:16
Open / Comment
2022-06-04 10:15:05
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് അവതരിപ്പിക്കുന്ന "മണി മാറ്റേഴ്സ്" എന്ന ദ്വൈവാര സംവാദ പരിപാടിയുടെ പതിനാറാമത് എപ്പിസോഡ് ഇന്ന് (ജൂൺ നാല് ശനിയാഴ്ച്ച) വൈകുന്നേരം 7.00 മണിക്ക് സംപ്രേക്ഷണം ചെയ്യും. "കൽക്കരി പ്രതിസന്ധി എന്ത്? എന്തുകൊണ്ട്?" എന്നതാണ് ഇത്തവണ ചർച്ച ചെയ്യുന്ന വിഷയം. തെരഞ്ഞെടുക്കപ്പെട്ട സംശയങ്ങൾക്ക് സഖാവ് മറുപടി നൽകും.

സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് 'മണി മാറ്റേഴ്സ്'. സിപിഐ എം കേരള ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും ഒന്നിടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരം 7.00 മണിക്കാണ് പരിപാടി.
816 views07:15
Open / Comment
2022-06-03 13:47:30 https://fb.watch/dpDVPvscJp/
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.
363 views10:47
Open / Comment
2022-06-02 10:14:56 ആധുനിക സാങ്കേതികവിദ്യ കുട്ടികൾക്ക്‌ വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. മാറുന്ന കാലത്തിന്റെ പ്രത്യേകതയ്ക്കൊപ്പം വിജ്ഞാന സമ്പാദനരീതികളും വിജ്ഞാന മേഖലകളും നവീകരിക്കപ്പെടുകയാണ്‌. ആധുനിക കാലത്തെ പല ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കുഞ്ഞുങ്ങൾ മിടുക്കുകാണിക്കുന്നുണ്ട്. നവീന സാങ്കേതികവിദ്യകൾ കുട്ടികൾക്ക് എളുപ്പത്തിൽ സ്വായത്തമാക്കാനാകും. നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റഡാർ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങി വലിയ സാധ്യതകളാണ് അവർക്കുമുന്നിലുള്ളത്. ഈ മേഖലകൾക്ക്‌ പുറമേ പുതിയവ പലതും ഇനി വികസിച്ചുവെന്നുവരാം. അതെല്ലാം ഉടൻ പാഠപുസ്തകത്തിൽ വരില്ല. പാഠപുസ്തകം പരിഷ്‌കരിച്ച് വരുന്നതുവരെ കാത്തുനിൽക്കാതെ, പ്രത്യേക പദ്ധതി ആവിഷ്‌കരിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മുഴുവൻ വിദ്യാലയങ്ങളും ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാനാകുംവിധം ഉയർത്താനാണ്‌ സർക്കാർ ശ്രമിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾ കൂടുതൽ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ്‌ ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയിൽ ഇനി പിന്നോട്ടുപോക്ക്‌ പറ്റില്ല.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
983 views07:14
Open / Comment
2022-06-02 10:14:56
831 views07:14
Open / Comment
2022-06-01 16:09:18 ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന് സർവ്വ നാശം ഉണ്ടാകും. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുക്കയാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന കേരളം ജനപക്ഷ ഭരണത്തിന്റെ മാതൃകയാണ്. ബിജെപി ഭരണത്തിൽ കടുത്ത ദുരിതത്തിലൂടെയാണ് രാജ്യത്തെ ജനങ്ങൾ കടന്നു പോകുന്നത്. എട്ട് വർഷമായി അധികാരത്തിൽ തുടരുന്ന മോഡി സർക്കാർ ജനജീവിതം ദുസ്സഹമാക്കി. ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ രാജ്യത്തിന് സർവ്വ നാശമായിരിക്കും. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഊന്നൽ നൽകിയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണ്.

സ. കോടിയേരി ബാലകൃഷ്‌ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി
1.1K views13:09
Open / Comment
2022-06-01 16:09:16
972 views13:09
Open / Comment
2022-05-30 13:09:27 ബഹുസ്വരതയുടെ അടിസ്ഥാനം തകർത്ത്‌ ശാസ്‌ത്രവിരുദ്ധത അടിച്ചേൽപ്പിക്കാൻ ചിലർ ശ്രമിക്കുന്നു. മതഗ്രന്ഥത്തിലുള്ളതാണ്‌ ശാസ്‌ത്രത്തിലുള്ളതെന്ന്‌ പ്രചരിപ്പിച്ച്‌ ശാസ്‌ത്രപ്രതിഭകളെയും യുക്തിയെയും അവഹേളിക്കുകയാണ്‌. ഭരണഘടനാപദവിയിലുള്ളവർ മതാത്മകമായ അവകാശവാദങ്ങളെ അന്ധമായി പിന്തുണയ്ക്കുന്നു. ഇത്‌ ജനാധിപത്യത്തെ അപകടത്തിലാക്കും. നവോത്ഥാന പ്രസ്ഥാനവും അത്‌ തൊടുത്തുവിട്ട മുന്നേറ്റങ്ങളുമാണ്‌ ബഹുസ്വരതയുടെ അടിസ്ഥാനം. രാജ്യത്ത്‌ വളരെക്കാലം മുമ്പേ ശാസ്‌ത്ര, ആത്മീയ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിരുന്നു. ഒന്നിനെ അടിച്ചമർത്താൻ മറ്റൊന്ന്‌ ശ്രമിച്ചിരുന്നില്ല. എന്നാൽ, ഇന്ന്‌ ശാസ്‌ത്രത്തിലും ദർശനങ്ങളിലും തീവ്ര മതാത്മകതയുടെ കൈകടത്തലുണ്ടാകുന്നു. ജനിതകശാസ്‌ത്രം, പ്ലാസ്‌റ്റിക്‌ സർജറിയുമെല്ലാം പൂർവസംസ്‌കൃതിയുടെ ഉൽപ്പന്നമാണെന്ന്‌ ഉത്തരവാദിത്വപ്പെട്ടവർ പ്രസ്താവിക്കുന്നു. ഇത്തരം പ്രതിസന്ധികളെ അതീജീവിച്ചാണ്‌ ശാസ്‌ത്രപ്രചാരണദൗത്യം ഏറ്റെടുക്കേണ്ടത്‌. ശാസ്‌ത്രത്തെ മാനവിക പുരോഗതിക്ക്‌ ഉപയോഗിച്ച്‌ വികസിത സമൂഹം സൃഷ്ടിക്കാനുള്ള പ്രായോഗിക പദ്ധതികൾ സർക്കാർ നടപ്പാക്കുമ്പോൾ അതിനെ തടയാൻ ശാസ്‌ത്രത്തിന്റെ കപടമൂടുപടമിട്ട സ്ഥാപിതതാൽപ്പര്യക്കാർ ശ്രമിക്കുന്നു. ഏതുവികസനവും ശാസ്‌ത്രത്തിനെതിരാണെന്ന്‌ വാദിക്കുന്നു. ശാസ്‌ത്ര സാങ്കേതിക വികാസത്തെ ജനോപകാരപ്രദമായി വിനിയോഗിക്കേണ്ട കടമ സർക്കാർ നിർവഹിക്കുമ്പോൾ അതിനെതിരെയുണ്ടാകുന്ന പ്രചാരണങ്ങളെ ശാസ്‌ത്രപ്രവർത്തകർ തുറന്നുകാട്ടണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
519 views10:09
Open / Comment
2022-05-30 13:09:25
361 views10:09
Open / Comment
2022-05-30 12:59:15 തീരദേശ മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ 6 വർഷങ്ങളായി എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്നത്. ആ പ്രദേശങ്ങളിലെ സാമൂഹിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തേണ്ടതും അനിവാര്യമാണ്. അക്കാര്യത്തിൽ പ്രത്യേക ഊന്നൽ നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിൻ്റെ ഭാഗമായി തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാലയങ്ങള്‍ ഇന്ന് നാടിനു സമര്‍പ്പിക്കുകയാണ്. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ചുള്ള നടപടികൾ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കിഫ്ബി വഴി 57 വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 66.35 കോടി രൂപയുടെ ഭരണാനുമതിയും നല്‍കി. ഇതില്‍പ്പെട്ട 20 വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 18.48 കോടി രൂപ ചിലവിലാണ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 37 സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം അവസാന ഘട്ടങ്ങളിലാണ്. സമയബന്ധിതമായി അവയും പൂര്‍ത്തീകരിക്കും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
369 views09:59
Open / Comment