Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 9.81K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 17

2023-04-17 11:18:22
315 views08:18
Open / Comment
2023-04-17 11:18:19 തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിക്കുന്ന തീരസദസ്സ് പരിപാടിയില്‍ പരിഗണിക്കപ്പെടുവാനായി പരാതികള്‍ നല്‍കേണ്ടുന്ന അവസാന തീയതി നീട്ടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഏപ്രിൽ 17 വരെയും എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഏപ്രിൽ 20 വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏപ്രിൽ 25 വരെയും പരാതികൾ സമർപ്പിക്കാം.

മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ്സ് എന്ന പ്രത്യേക പോർട്ടൽ നൽകിയാണ് പരാതികൾ സമർപ്പിക്കാനുള്ള ഓപ്‌ഷൻ നൽകിയിരിക്കുന്നത്. നേരിട്ടോ അല്ലെങ്കില്‍ മത്സ്യഭവനുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേനെയോ ഓണ്‍ലൈനായി പരാതി നല്‍കാം.

മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളില്‍ 'തീരസദസ്സ്' പരിപാടി സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് 2023 ഏപ്രില്‍ 23 മുതല്‍ മേയ് 25 വരെയുള്ള ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 23ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.

സ. സജി ചെറിയാൻ
ഫിഷറീസ് വകുപ്പ് മന്ത്രി
368 views08:18
Open / Comment
2023-04-16 19:37:14
173 views16:37
Open / Comment
2023-04-16 19:37:12 പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാല്പത് സിആർപിഎഫ് ജവാന്മാരുടെ ജീവന് കേന്ദ്ര സർക്കാർ മറുപടി പറയണം. പുറത്തുവന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പുൽവാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകൾ സൂചിപ്പിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്.

സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതിൽ കേന്ദ്ര സർക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് കാരണം. സിആർപിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സർക്കാർ സൈനികരെ വിമാനത്തിൽ എത്തിച്ചിരുന്നുവെങ്കിൽ നാല്പതോളം ജവാന്മാരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. സിആർപിഎഫ് അഞ്ച് വിമാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും അവ നൽകാൻ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. മനപ്പൂർവം നമ്മുടെ ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്ത ബിജെപി സർക്കാർ രാജ്യത്തോട് മറുപടി പറയണം.

അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുൽവാമ ആക്രമണം നടക്കാൻ കാരണമായത്. ഇന്റലിജൻസ് ഏജൻസികൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും സൈനിക കോൺവോയ് റോഡ് മാർഗം യാത്രചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഒന്നും തന്നെ പാലിച്ചില്ല എന്നുമുള്ള ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് പുൽവാമ ഭീകരാക്രമണ സമയത്ത് സംസ്ഥാന ഗവർണറായിരുന്ന വ്യക്തിതന്നെയാണ് എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. രാജ്യരക്ഷയെപ്പോലും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കുന്ന ബിജെപിയും കേന്ദ്ര സർക്കാർ പ്രതിനിധികളും രാജ്യം മുഴുവൻ ചർച്ചയായ വെളിപ്പെടുത്തലിനോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് മറുപടി പറയേണ്ടതാണ്.

രാജ്യരക്ഷയെ സംബന്ധിച്ച വിഷയമായതിനാൽത്തന്നെ കക്ഷിരാഷ്ട്രീയ ഭേതമന്യേ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഈ ദുരന്തങ്ങളിൽ സർക്കാരിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ആ ഘട്ടത്തിൽ സർക്കാർ സ്വീകരിച്ച എല്ലാ നടപടികൾക്കും പൂർണ പിന്തുണയാണ് പ്രതിപക്ഷകക്ഷികൾ ഉൾപ്പെടെ നൽകിയത്. പക്ഷെ ഈ ദുരന്തങ്ങൾ നടക്കാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വ്യാപക ആശങ്കയും സംശയങ്ങളും ഉയർന്നുവന്നിരുന്നു. അവയോടൊന്നിനോടും സർക്കാർ പ്രതികരിച്ചില്ല എന്നുമാത്രമല്ല ഇതിനെല്ലാം വഴിവെച്ച സുരക്ഷാ വീഴ്ചകൾ ഉക്കുവർത്തിക്കാട്ടാൻ ശ്രമിച്ചവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ് ആർഎസ്എസ് ബിജെപി നേതൃത്വം ചെയ്തത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുഴുവൻ ബിജെപി നേതാക്കന്മാരും ഈ വിഷയങ്ങൾ പ്രചാരണ ആയുധമാക്കുകയും ചെയ്തു. എല്ലാ പൊതുയോഗങ്ങളിലും വാതോരാതെ അതിവൈകാരികമായി ഇക്കൂട്ടർ പറഞ്ഞ പേരുകളാണ് പുൽവാമയും ബാലാക്കൊട്ടും.

സത്യപാൽ മാലിക് ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ വലിച്ചുകീറിയിരിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായി നമ്മുടെ ജവാന്മാരുടെ ജീവൻ പോലും വെച്ച് പന്താടുന്ന ബിജെപിയുടെ ജീർണ മുഖമാണ്. ഈ ഗുരുതര വെളിപ്പെടുത്തൽ ഉയർത്തുന്ന ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാൻ ബിജെപി സർക്കാരിന് സാധിക്കില്ല. സംഘപരിവാർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ രാജ്യരക്ഷയെത്തന്നെ അപകടത്തിലാക്കുന്നതാണെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവാൻ ഇത് വഴിവെക്കും. ദേശരക്ഷ തങ്ങളുടെ കയ്യിൽ ഭദ്രമാണെന്ന ബിജെപി അവകാശവാദം പൊള്ളയായ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്നും ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ നാടിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണെന്നുമുള്ള യാഥാർഥ്യം നാട് തിരിച്ചറിയും.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകളിൽ കേന്ദ്ര സർക്കാർ സത്യം പൊതുജനങ്ങളോട് തുറന്ന് പറയുകയും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യണം.

സ. എളമരം കരീം എംപി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം
178 views16:37
Open / Comment
2023-04-16 16:36:09 "മാധ്യമ വങ്കത്തങ്ങളുടെ ഘോഷയാത്ര" തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് സംസാരിക്കുന്നു

https://fb.watch/jXIB33JlF-/?mibextid=Nif5oz



279 views13:36
Open / Comment
2023-04-16 15:58:38
262 views12:58
Open / Comment
2023-04-16 15:58:35 യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളത്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ, ഇതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നത്.

ആതിഖ്‌ അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടുകയും ശിക്ഷിക്കയകയും വേണം. നിയമവാഴ്‌ച ഉറപ്പാക്കണം.

സ. സീതാറാം യെച്ചൂരി
സിപിഐ എം ജനറൽ സെക്രട്ടറി
234 views12:58
Open / Comment
2023-04-16 15:53:14
242 views12:53
Open / Comment
2023-04-16 15:53:11 "മാധ്യമ വങ്കത്തങ്ങളുടെ ഘോഷയാത്ര" തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയിൽ ഇന്ന് (ഏപ്രിൽ 16) വൈകുന്നേരം 7.00 മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് പാർടി ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും സംസാരിക്കും.
247 views12:53
Open / Comment
2023-04-15 16:40:26 'സാമൂഹ്യ ക്ഷേമ പെൻഷനും കുത്തിത്തിരിപ്പും' മണി മാറ്റേഴ്‌സിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംവദിക്കുന്നു.

https://fb.watch/jWoCMYKA11/?mibextid=Nif5oz
537 views13:40
Open / Comment