Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 16

2023-04-17 20:13:16
442 views17:13
Open / Comment
2023-04-17 20:13:13 സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
----------------------------------------------------

ജമ്മു - കശ്മീർ മുൻ ഗവർണർ ശ്രീ. സത്യപാൽ മാലിക് ഉന്നയിച്ച എല്ലാ ഗുരുതരമായ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ മോദി സർക്കാരിന് ബാധ്യതയുണ്ട്.

40 സിആർപിഎഫ്‌ ജവാന്മാർക്ക്‌ ജീവൻ നഷ്ടപ്പെട്ട പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച്‌ ഉയർന്നിരിക്കുന്ന ആരോപണം രാജ്യസുരക്ഷ സംബന്ധിച്ച്‌ ഗൗരവതരമായ ആശങ്ക ജനിപ്പിക്കുന്നതാണ്‌. രാജ്യസുരക്ഷയുടെ കാര്യത്തിൽ പിഴവുകൾ സംഭവിക്കുന്നത്‌ വച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ല.

ഭരണഘടനയുടെ 370-ാം, 35 എ അനുച്ഛേദങ്ങൾ അസാധുവാക്കി ജമ്മു – കശ്‌മീർ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചതിനെക്കുറിച്ച്‌ ഉയർന്ന ആരോപണവും ഗൗരവതരമാണ്‌.

ഇക്കാര്യത്തിൽ മോദിസർക്കാർ പുലർത്തുന്ന മൗനം രാജ്യസുരക്ഷ, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും എന്നിവയിൽ കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും. രാജ്യസുരക്ഷയും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. മോദി സർക്കാർ മൗനം തുടരാൻ പാടില്ല.
426 views17:13
Open / Comment
2023-04-17 17:57:51
421 views14:57
Open / Comment
2023-04-17 17:57:02 ചരിത്രത്തെ എന്നും ഭയമാണ്‌ ആർഎസ്‌എസിന്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘടനയാണത്‌. രാജ്യത്തിൻറെ ശരിയായ ചരിത്രം പുതിയ തലമുറ പഠിക്കുന്നത് ആർഎസ്‌എസിന്‌ ഭീഷണിയാണ്. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപിതാവിനെ വെടിവച്ചുകൊന്ന്‌ രാജ്യത്ത്‌ ഭീകരപ്രവർത്തനത്തിന്‌ തുടക്കംകുറിച്ചവർ. ഇന്ത്യയുടെ ചരിത്രത്തിലെ ബഹുസ്വരതയെ അവർ ഭയപ്പെടുന്നു. അതിനാൽ തന്നെ മിത്തുകളെയും പുരാണങ്ങളെയും ചരിത്രമാക്കി അവതരിപ്പിക്കാനുള്ള നീക്കമാണ്‌ ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടത്തുന്നത്. തങ്ങൾക്ക് യാതൊന്നും അവകാശപ്പെടാനില്ലാത്ത ചരിത്രത്തെ മിത്തുകൾ കൊണ്ട് മറച്ചുപിടിക്കാൻ വേണ്ടിയാണ് ശാസ്‌ത്രവിരുദ്ധവും യുക്തിഹീനവുമായ അന്ധവിശ്വാസങ്ങളുടെ പ്രചാരണത്തിന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഭരണകക്ഷിയുടെ നേതാക്കന്മാരും നേരിട്ടിറങ്ങുന്നത്.

ഇത്തരം പ്രചാരണങ്ങൾക്ക്‌ സമാന്തരമായാണ്‌ പാഠപുസ്‌തകങ്ങളിൽ വർഗീയത കുത്തിനിറയ്‌ക്കാനുള്ള ശ്രമം. 2014ൽ മോദി സർക്കാർ അധികാരമേറ്റതോടെ വിദ്യാഭ്യാസമേഖലയിൽ ഈ നടപടികൾ അരാജകത്വം സൃഷ്ടിച്ചു. എൻസിഇആർടി , ആറുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയിൽനിന്ന്‌ സുപ്രധാന വിവരങ്ങളും അധ്യായങ്ങളും ഒഴിവാക്കാനെടുത്ത തീരുമാനങ്ങൾ തങ്ങൾക്ക്‌ ഇഷ്ടമില്ലാത്ത വസ്‌തുതകൾ കുട്ടികൾ പഠിക്കേണ്ടതില്ലെന്ന ആർഎസ്‌എസ് ധാർഷ്ട്യമാണ്‌ പുറത്തു കൊണ്ടുവരുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി പ്രയത്‌നിച്ച ഗാന്ധിജിയെ കൊന്നത്‌ ഹിന്ദുത്വ തീവ്രവാദികളാണെന്നും ഗാന്ധിജിയുടെ കൊലപാതകം രാജ്യത്തെ വർഗീയ സ്ഥിതിവിശേഷത്തിൽ മാന്ത്രികമായ പ്രഭാവമാണ്‌ ഉണ്ടാക്കിയതെന്നും തുടർന്ന്‌ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘടനകളെ ഇന്ത്യൻ സർക്കാർ ശക്തമായി അടിച്ചമർത്താൻ തുടങ്ങിയെന്നും ആർഎസ്എസ് പോലുള്ള സംഘടനകളെ അൽപ്പകാലം നിരോധിച്ചെന്നുമുള്ള പരാമർശങ്ങളാണ്‌ പാഠപുസ്‌തകത്തിൽനിന്ന്‌ വെട്ടിമാറ്റിയത്‌.

മുഗൾ ഭരണാധികാരികളോടുള്ള മതപരമായ വെറുപ്പും വിദ്വേഷവുമാണ്‌ മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള പ്രധാന ഭാഗങ്ങൾ വെട്ടിമാറ്റാനുള്ള പ്രേരണ. 1000 കൊല്ലത്തോളം ഇന്ത്യൻ ജനത മുഗളരുടെ അടിമകളായിരുന്നുവെന്നാണ്‌ സംഘപരിവാർ വാദിക്കുന്നത്‌. ആറു നൂറ്റാണ്ടോളംമാത്രമാണ്‌ വടക്കേ ഇന്ത്യയുടെ പ്രധാന ഭാഗങ്ങളിൽ മുഗൾ ഭരണം നിലനിന്നിരുന്നത്‌. മുഗൾ രാജാക്കന്മാർ മതപരിവർത്തനം നടത്തിയിരുന്നുവെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്‌. ഇത്രയുംകാലം മുഗളന്മാർ ഭരിച്ചിട്ടും ഗംഗാസമതലത്തിൽ മുസ്ലിം ജനസംഖ്യ 15 ശതമാനത്തിൽ താഴെയാണ്‌ എന്നതാണ്‌ വസ്‌തുത. ഇന്ത്യൻ സംസ്‌കാരത്തിന്‌ മുഗൾ ഭരണാധികാരികൾ നിസ്‌തുലമായ സംഭാവനകളാണ്‌ നൽകിയിട്ടുള്ളത്‌. സംസ്‌കൃതത്തിലുള്ള മഹാഭാരതത്തിന്‌ പേർഷ്യൻ തർജമയുണ്ടാകുന്നത്‌ അക്‌ബറിന്റെ ഭരണകാലത്താണ്‌. റസ്‌മ്‌നാമ (യുദ്ധത്തിന്റെ പുസ്‌തകം) എന്നപേരിൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം തയ്യാറാക്കുന്നത്‌ അക്‌ബറിന്റെ പ്രത്യേക നിർദേശത്തിലൂടെയാണ്‌. മഹാഭാരതവും വിവിധ ഉപനിഷത്തുക്കളുമടക്കം നിരവധി ഗ്രന്ഥങ്ങൾ മൊഴിമാറ്റുന്നതിന്‌ അക്‌ബർ പ്രത്യേകം താൽപ്പര്യം കാണിച്ചെന്നതിന്‌ ചരിത്രത്തിൽ ഒട്ടേറെ തെളിവുണ്ട്‌. സ്വാതന്ത്ര സമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭാസ മന്ത്രിയുമായ മൗലാനാ അബുൾകലാം ആസാദിനെ പരിചയപ്പെടുത്തുന്ന എല്ലാ പരാമർശങ്ങളും രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലും അദ്ദേഹത്തിന്റെ മതത്തോടുള്ള വെറുപ്പും വിദ്വേഷവുമാണ്.

ഗാന്ധിജിയെ കൊന്നവരെ ന്യായീകരിക്കുകയും അവരുടെ പേരിൽ ക്ഷേത്രങ്ങൾ പണിയുകയും ചെയ്യുന്നവരാണ്‌ സംഘപരിവാറുകാർ. രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ഐക്യത്തിന്‌ അക്ഷീണം പ്രവർത്തിച്ച ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെയും നാരായൺ ആപ്‌തെയുടെയും വധശിക്ഷ നടപ്പാക്കിയ ദിനം ബലിദാന ദിനമായി ആചരിക്കുന്നവരാണ്‌ ഇവർ. ഗാന്ധിഘാതകരുടെ സംഘടനയെ നിരോധിച്ച കാര്യം പാഠപുസ്‌തകത്തിൽനിന്നല്ല, ചരിത്രത്തിൽനിന്നുപോലും മായ്‌ച്ചുകളയാനാണ്‌ അവർ ശ്രമിക്കുക. ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ പാഠ്യപദ്ധതിയിൽനിന്ന്‌ മാറ്റില്ലെന്ന്‌ നിശ്ചയദാർഢ്യത്തോടെ പറയാൻ ആർജവമുള്ള സർക്കാരാണ്‌ സംസ്ഥാനത്ത്‌ ഉള്ളത്‌. ബിജെപി ഇതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നും അത്തരമൊരു തീരുമാനം വരേണ്ടത്‌ ചരിത്രപരമായ അനിവാര്യതയാണ്‌.
424 views14:57
Open / Comment
2023-04-17 17:31:51
259 views14:31
Open / Comment
2023-04-17 17:31:48 സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി എൽഡിഎഫ് സർക്കാർ മാറ്റി. 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു.

തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂര്‍ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂര്‍ 1, കാസര്‍ഗോഡ് 8 എന്നിങ്ങനെയാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തിയാണ് അവയെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. പുതുതായി 50 എണ്ണം കൂടി ഉദ്ഘാടനം ചെയ്തതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമായി.

ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒ പി രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിംഗ് റൂം, ഒബ്സര്‍വേഷന്‍ റൂം, നഴ്സസ് സ്റ്റേഷന്‍, ലാബ്, ഫാര്‍മസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളില്‍, രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഇതോടൊപ്പം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ ചെക്കപ്പ്, പോസ്റ്റ് ചെക്കപ്പ്, കൗണ്‍സിലിംഗ് സംവിധാനം, ശ്വാസകോശ രോഗനിര്‍ണയത്തിനു വേണ്ടി ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗ നിര്‍ണയത്തിനു വേണ്ടി ആശ്വാസം ക്ലിനിക്ക്, മറ്റ് മാനസിക രോഗങ്ങളുടെ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി സമ്പൂര്‍ണ മാനസികാരോഗ്യം, കിടപ്പ് രോഗികള്‍ക്ക് വേണ്ടി സാന്ത്വന പരിചരണം, ടെലി മെഡിസിന്‍ സംവിധാനം എന്നിവ ഉറപ്പു വരുത്തുന്നുണ്ട്.
278 views14:31
Open / Comment
2023-04-17 17:01:39
260 views14:01
Open / Comment
2023-04-17 17:01:04 യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർ പ്രദേശിൽ നിന്നു വരുന്ന വാർത്തകൾ ഭീതിജനകവും ഞെട്ടിപ്പിക്കുന്നതുമാണ്. ആറുവർഷം പിന്നിട്ട ബിജെപി ഭരണത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും കണക്കുകൾ ആരെയും ഭയപ്പെടുത്താൻ പോന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് നിയമവാഴ്‌ച പൂർണമായും തകർന്നു. ക്രമസമാധാനനില എക്കാലത്തെയും മോശം അവസ്ഥയിൽ എത്തിയിരിക്കുന്നു. നിയമസംവിധാനത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ സംഘപരിവാർ ക്രിമിനലുകളും പൊലീസും ഒരുവിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച്‌ വിചാരണയില്ലാതെ ശിക്ഷ നടപ്പാക്കുന്നു. കേസുകളിൽ പ്രതിചേർക്കുന്നവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കുന്നത് യുപിയിൽ സ്ഥിരം കാഴ്ചയാണ്.

പൊലീസ്‌ സംരക്ഷണയിൽ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയ രണ്ടു പ്രതികളെ കഴിഞ്ഞദിവസം ഒരുസംഘം ആളുകൾ വെടിവച്ചുകൊലപ്പെടുത്തിയത്‌ നിയമവാഴ്‌ച തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌. നിയമവാഴ്‌ച നടപ്പാക്കുകയെന്നത്‌ ഒരു സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. എന്നാൽ, പൊലീസ്‌ വലയത്തിൽ നടന്നുപോകുമ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചാനൽ കാമറകൾക്ക് മുന്നിൽവച്ചാണ് അക്രമികൾ വെടിയുതിർത്തത്. മുൻ എംപിയും ക്രിമിനൽ കേസ്‌ പ്രതിയുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദുമാണ് പൊലീസ്‌ കസ്റ്റഡിയിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്‌.

ഗുജറാത്തിലെ ജയിലിൽ ആയിരുന്ന ഇരുവരെയും ഉമേഷ് പാൽ വധക്കേസിൽ പൊലീസ് അറസ്റ്റുചെയ്‌ത്‌ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജിൽവച്ചാണ് സംഭവം. ഇരുവരെയും ശക്തമായ പൊലീസ്‌ സംരക്ഷണയിൽ അക്രമികൾ കൊലപ്പെടുത്തിയെന്നത്‌ യുപിയിൽ നടക്കുന്ന കാട്ടുനീതിക്ക്‌ തെളിവാണ്‌. ഉമേഷ് പാൽ വധക്കേിൽ പ്രതികളായ ആറുപേരാണ്‌ 50 ദിവസത്തിനകം കൊല്ലപ്പെട്ടത്‌. ആതിഖ്‌ അഹ്മദിന്റെ മകൻ ആസാദ് അഹ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്‌ടിഎഫ്) ഏറ്റുമുട്ടലിൽ വ്യാഴാഴ്‌ച കൊല്ലപ്പെട്ടിരുന്നു. ഇത്‌ വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനിൽക്കെയാണ്‌ ആതിഖും അഷ്റഫും പൊലീസ്‌ കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്‌.

യുപി പൊലീസ്‌ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുകയാണെന്ന ആരോപണം ശക്തമാണ്‌. വ്യക്തികളെ തട്ടിക്കൊണ്ടു പോകുകയോ അറസ്റ്റുചെയ്യുകയോ ചെയ്‌തശേഷം അടുത്ത ദിവസങ്ങളിൽ മൃതദേഹം കാണപ്പെടുന്ന രീതിയിലാണ് മിക്ക ഏറ്റുമുട്ടൽ കൊലപാതകങ്ങളും. പൊലീസ്‌ രേഖപ്രകാരം ആറു വർഷത്തിനിടയിൽ 10,900 ഏറ്റുമുട്ടലുണ്ടായി. ഇതിൽ 184 പേർ കൊല്ലപ്പെട്ടു, 4918 പേർക്ക്‌ പരിക്കേറ്റു. ഇതിന്റെ ഇരട്ടിയിലേറെപ്പേർ സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. സംഘപരിവാർ പ്രവർത്തകരാണ്‌ യുപിയിലെ പ്രധാന ആക്രമണകാരികളും ഗുണ്ടകളും. എന്നാൽ, ഇവർക്കെതിരെ നടപടിയെടുക്കാതെ മുസ്ലിങ്ങളെയും ദളിതുകളെയും സമാജ്‌വാദി പാർടി പ്രവർത്തകരെയും ലക്ഷ്യമിട്ടാണ്‌ യുപി പൊലീസ്‌ പ്രവർത്തിക്കുന്നത്‌. യോഗി സർക്കാർ കൃത്യമായ പദ്ധതികളോടെ നടപ്പാക്കുന്ന കൂട്ടക്കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരിൽ നടത്തുന്നത്‌.

വർഗീയ–ബുൾഡോസർ രാഷ്ട്രീയം തുടങ്ങിവച്ച യോഗി യുപിയിൽ ഇതുവരെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി വീടും കടകളും ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ വസ്‌തുവകകൾ ഇടിച്ചുനിരപ്പാക്കി. ക്രിമിനലുകളും കൈയേറ്റക്കാരുമായി ചിത്രീകരിച്ചാണ്‌ വീടുകളും കടകളും തകർക്കുന്നത്‌. കേസിൽ പ്രതിയാകുന്നവരുടെയോ ശിക്ഷിക്കപ്പെടുന്നവരുടെയോ വീടുകൾ പൊളിക്കാനുള്ള വ്യവസ്ഥ ശിക്ഷാനിയമത്തിൽ എവിടെയുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ്‌ ‌ഇടിച്ചുനിരത്തൽ നടക്കുന്നത്‌. ഇതിന്റെപേരിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തുന്നു. നിയമത്തെ നോക്കുകുത്തിയാക്കി, ചട്ടങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന കൊലപാതകങ്ങൾ നീതിന്യായവ്യവസ്ഥയ്ക്ക് വെല്ലിവിളി ഉയർത്തുകയാണ്‌.
310 views14:01
Open / Comment
2023-04-17 13:02:10
323 views10:02
Open / Comment
2023-04-17 13:02:07 സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ സൗജന്യകണക്ഷനു പുറമെ വാണിജ്യാടിസ്ഥാനത്തിൽ രണ്ടുലക്ഷം കണക്‌ഷനും ഈ വർഷം നൽകും. സർക്കാർ സ്ഥാപനങ്ങൾ ഒഴികെയുള്ള ഉപയോക്താക്കൾക്ക് സേവനം ലഭ്യമാക്‌കാൻ കെ - ഫോണിന്‌ സാങ്കേതികവും വാണിജ്യപരവുമായ സഹായം നൽകാൻ മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എംഎസ്‌പി) ടെൻഡർ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കും.

സ്വകാര്യകമ്പനികൾ കൈയടക്കിയിരുന്ന മേഖലകളിലേക്ക്‌ ബിസിനസ്‌ വ്യാപിപ്പിക്കാനാണ്‌ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന്‌ സൗജന്യ കണക്‌ഷൻ ലഭ്യമാക്കും. ബാക്കി വീടുകൾക്കും സർക്കാരിതര സ്ഥാപനങ്ങൾക്കും നൽകുന്ന കണക്‌ഷന്റെ പ്രതിമാസ വാടക കെ ഫോണിന്‌ വരുമാനമാകും.

കെ ഫോൺ പ്രവർത്തനത്തിൽ പൂർണമായും സ്വയംപര്യാപ്‌തമാക്കും. 340 കോടി രൂപ പ്രതിവർഷ പദ്ധതി നടത്തിപ്പ്‌ ചെലവുണ്ടാകാം. ഇത്‌ പദ്ധതിയിൽ നിന്ന്‌ കണ്ടെത്താനുള്ള ധനാഗമന മാർഗങ്ങൾ സർക്കാർ അംഗീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക്‌ നൽകുന്ന സേവനത്തിന്‌ വർഷം 200 കോടി രൂപ സർക്കാരിൽനിന്ന്‌ കെ ഫോൺ ആവശ്യപ്പെടും. വർഷം 450 കോടി രൂപവരെ സർക്കാർ സ്ഥാപനങ്ങൾ ഇന്റർനെറ്റ്‌, ഇൻട്രാനെറ്റ്‌ വാടക നൽകുന്നതായാണ്‌ കണക്ക്‌. അഞ്ചും ആറും സ്വകാര്യ ഇന്റർനെറ്റ്‌ കണക്‌ഷൻ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾവരെ കെ ഫോണിലേക്ക്‌ മാറേണ്ടിവരും.

കെ സ്വാൻ ശൃംഖലയിൽ ഉപയോഗിക്കുന്ന കെ ഫോൺ സേവനം ഗുണമേന്മ ഉയർന്നതാണെന്ന്‌ വിലയിരുത്തിയിട്ടുണ്ട്‌. ആറ്‌ കലക്‌ട്രേറ്റിൽ കെ സ്വാനെ കെ ഫോണുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. അധികമുള്ള ബാൻഡ്‌വിത്ത്‌ സ്വകാര്യസ്ഥാപനങ്ങൾക്ക്‌ വാടകയ്‌ക്ക്‌ നൽകും.

സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്നതിന് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ടെർമിനൽ വരെയുള്ള പ്രവർത്തനവും പരിപാലനവും സിസ്റ്റം ഇന്റഗ്രേറ്ററായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേന ഉറപ്പുവരുത്തും. സർക്കാർ ഓഫീസുകളിൽ ലാൻ, വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ കെഎസ്ഐടിഐഎൽ എംപാനൽ ചെയ്യും.
320 views10:02
Open / Comment