Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 13

2023-04-20 13:41:07 ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സംബന്ധിച്ച് മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള നടത്തുന്ന പ്രഭാഷണ പരമ്പരയുടെ പതിനാലാം എപ്പിസോഡ് നാളെ (ഏപ്രിൽ 21 വെള്ളിയാഴ്ച്ച) വൈകുന്നേരം 6.00 മണിക്ക് സംപ്രേഷണം ചെയ്യും. രാജ്യത്തെ പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്റെ സംഭവബഹുലവും ആവേശകരവുമായ പോരാട്ടങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ജനകീയ - തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെയും ചരിത്രം വിശദീകരിക്കുന്നതാണ് 'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന പ്രഭാഷണ പരമ്പര.

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 6.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ പോരാട്ട വഴികൾ കാണാം.
92 views10:41
Open / Comment
2023-04-20 11:43:26
152 views08:43
Open / Comment
2023-04-20 11:43:23 രാജ്യത്താകെ പുതിയ പാതകൾക്കായി 31,850 കോടി രൂപ അനുവദിച്ചപ്പോൾ കേരളത്തിന്‌ അനുവദിച്ചത്‌ 0.31 ശതമാനം മാത്രമാണ്‌. കേരളത്തെ അപമാനിക്കുന്നതിന്‌ തുല്യമാണ്‌ ഇത്‌.

ഞാൻ നേരത്തേ സൂചിപ്പിച്ച ശാസ്‌ത്രസാങ്കേതിക വളർച്ചയുടെ ആനുകൂല്യം ഉപയോഗിച്ചാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സിൽവർ ലൈൻ പ്രോജക്ട്‌ മുന്നോട്ടുവച്ചത്‌. വന്ദേഭാരത്‌ എക്‌സ്‌പ്രസിനേക്കാളും ഒരുപടി കൂടി മുന്നിൽ നിൽക്കുന്നതാണ്‌ സിൽവർ ലൈൻ. അതിവേഗ ട്രെയിൻ അനുവദിച്ചെങ്കിലും അത്‌ ഓടിക്കാനുള്ള അതിവേഗ പാതയില്ലെന്ന യാഥാർഥ്യം ഇപ്പോഴെങ്കിലും എല്ലാവർക്കും ബോധ്യമായിട്ടുണ്ടാകും. ഇത്‌ അറിയുന്നതുകൊണ്ടാണ്‌ പിണറായി വിജയൻ സർക്കാർ സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്‌. നിലവിലുള്ള പാളങ്ങളിലെ വളവുകളും മറ്റും നേരെയാക്കുന്നതിന്‌ 10 വർഷമെങ്കിലും വേണ്ടിവരുമെന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. അതിലും കുറച്ചു സമയം മതിയാകും സിൽവർ ലൈൻ യാഥാർഥ്യമാക്കാൻ. ഇതിനായി പുതിയ പാളം തന്നെ നിർമിക്കുന്നതിനാൽ വിഭാവനം ചെയ്യുന്ന വേഗം കൈവരിക്കാൻ കഴിയും. വന്ദേഭാരതിന്റെ പകുതി സമയംകൊണ്ട്‌ സിൽവർ ലൈൻ വണ്ടികൾ ലക്ഷ്യസ്ഥാനത്ത്‌ എത്തും. മാത്രമല്ല, വന്ദേഭാരത്‌ പരിമിതമായ സർവീസുകളാണ്‌ ഉള്ളതെങ്കിൽ സിൽവർ ലൈൻ 20 മിനിറ്റിൽ ഒരു സർവീസുണ്ടാകും. കേരളത്തിലെ ഏതു നഗരത്തിൽനിന്നും രാവിലെ പുറപ്പെട്ട്‌ വൈകിട്ട്‌ മടങ്ങിയെത്താൻ ഈ സർവീസ്‌ ഉപയോഗിക്കുന്നവർക്ക്‌ കഴിയും. മാത്രമല്ല, വന്ദേഭാരതിനേക്കാൾ ടിക്കറ്റ്‌ നിരക്ക്‌ കുറവാണുതാനും. അതായത്‌ സിൽവർ ലൈനിന്‌ ഒരുതരത്തിലും വന്ദേഭാരത്‌ പകരമാകില്ല.

എന്നാൽ, വന്ദേഭാരത്‌ വന്നതോടെ പിണറായി സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതി മരിച്ചെന്ന്‌ ചിലർ ഉദ്‌ഘോഷിക്കുകയാണ്‌. എം വി ഗോവിന്ദന്റെ ദിവാസ്വപ്‌നമായി സിൽവർ ലൈൻ പദ്ധതി അവശേഷിക്കുമെന്നുവരെ ബിജെപി സംസ്ഥാന അധ്യക്ഷൻ തട്ടിവിട്ടു. ഭാവി കേരളം ഉറ്റുനോക്കുന്ന പദ്ധതി തകർന്നുകാണാനുള്ള അമിതാവേശമാണ്‌ ആ വാക്കുകളിൽ നിറഞ്ഞുതുളുമ്പിയത്‌. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയെ വെല്ലാൻ ബിജെപിക്ക്‌ എന്നല്ല കേന്ദ്ര സർക്കാരിനും കഴിയില്ലെന്ന്‌ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന ബിജെപി നേതൃത്വത്തിന്‌ ബോധ്യപ്പെട്ടു. കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ കൂടെയിരുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ്‌ പറഞ്ഞത്‌ സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ല എന്നാണ്‌. നിലവിലുള്ള ഡിപിആർ പ്രായോഗികമല്ല എന്നുമാത്രമാണ്‌ റെയിൽ മന്ത്രാലയം പറഞ്ഞതെന്നും സമഗ്ര പദ്ധതി സമർപ്പിച്ചാൽ അക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ തയ്യാറാണെന്നും റെയിൽ മന്ത്രി വിശദീകരിക്കുകയുണ്ടായി. ഇന്നല്ലെങ്കിൽ നാളെ ഈ പദ്ധതിക്ക്‌ അംഗീകാരം നൽകാൻ കേന്ദ്രം നിർബന്ധിതമാകും. രാഷ്ട്രീയ തിമിരം ബാധിച്ചവർക്കു മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന്‌ തോന്നുകയുള്ളൂ. കേരളത്തിലെ യുഡിഎഫും ബിജെപിയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്‌. എന്നാൽ, ഒരുകാര്യം ഉറപ്പിച്ചു പറയാം. ദേശീയപാതയും ഗെയിൽ പദ്ധതിയും യാഥാർഥ്യമാക്കിയ പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിയും യാഥാർഥ്യമാക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
145 views08:43
Open / Comment
2023-04-20 11:43:23 വൈകിയാണെങ്കിലും വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ കേരളത്തിലെ പാളങ്ങളിലൂടെയും ഓടാൻ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ പ്രധാനമന്ത്രി മോദി ഫ്ലാഗ്‌ഓഫ്‌ ചെയ്യുന്നതോടെ രാജ്യത്തെ 14-ാമത്തെ വന്ദേഭാരത്‌ കേരളത്തിലൂടെ സർവീസ്‌ ആരംഭിക്കും. നാലുവർഷംമുമ്പ്‌ 2019 ഫെബ്രുവരി പതിനഞ്ചിനാണ്‌ ആദ്യത്തെ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്‌ പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടിയത്‌. ഡൽഹിയിൽനിന്ന്‌, പ്രധാനമന്ത്രി ലോക്‌സഭയിൽ പ്രതിനിധാനംചെയ്യുന്ന വാരാണസിയിലേക്കായിരുന്നു ആദ്യത്തെ വന്ദേഭാരത്‌ ഓടിയത്‌. നാലുവർഷത്തെ കാത്തിരിപ്പിനുശേഷമാണ്‌ കേരളത്തിന്‌ അർഹമായ ഈ ട്രെയിൻ ലഭിക്കുന്നത്‌. സിൽവർ ലൈൻ പ്രോജക്ടിനു വേണ്ടി കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ സമ്മർദം ശക്തമാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴും ഈ വന്ദേഭാരത്‌ കേരളത്തിന്‌ ലഭിക്കുമായിരുന്നില്ല. ഏതായാലും കേരളത്തിന്‌ നേരത്തേ തന്നെ ലഭിക്കേണ്ടിയിരുന്ന വന്ദേഭാരത്‌ വൈകിയാണെങ്കിലും ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്‌. കേരളത്തിന്റെ വികസനത്തിൽ താൽപ്പര്യമുള്ള സിപിഐ എം പൂർണമനസ്സോടെ തന്നെ വന്ദേഭാരത്‌ എക്‌സ്‌പ്രസിനെയും സ്വാഗതം ചെയ്യുകയാണ്‌.

എന്നാൽ, കേരളത്തിലെ റെയിൽ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒറ്റമൂലിയാണ്‌ വന്ദേഭാരത്‌ എന്ന വാദത്തോട്‌ ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. ശാസ്‌ത്രസാങ്കേതിക വിദ്യയുടെ വികാസം റെയിൽവേയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്‌. പുക തുപ്പുന്ന, കൂകിപ്പായുന്ന ആവി എൻജിനുകളുള്ള തീവണ്ടിയല്ല ഇന്ന്‌ ഓടുന്നത്‌. ഡീസൽ, ഇലക്‌ട്രിക് എൻജിനുകളാണ്‌ അവയ്‌ക്കുള്ളത്‌. മീറ്റർ ഗേജുകൾ ബ്രോഡ്‌ ഗേജുകളായി മാറിയിരിക്കുന്നു. ബോഗികളിലും വലിയ മാറ്റം വന്നിരിക്കുന്നു. രാജധാനി, ശതാബ്‌ദി ട്രെയിനുകളും വന്നു. ഇതിന്റെ തുടർച്ചയാണ്‌ വന്ദേഭാരതും. അതായത്‌ റെയിൽവേയിൽ ഉണ്ടായിട്ടുള്ള ശാസ്‌ത്രസാങ്കേതിക വളർച്ചയുടെ ഭാഗമായി ഇന്ത്യയിൽത്തന്നെ നിർമിക്കുന്ന സെമി ഹൈ സ്‌പീഡ്‌ ട്രെയിനാണ്‌ വന്ദേഭാരത്‌. ഇന്ത്യയിലെ ഒരു സംസ്ഥാനമെന്ന നിലയിൽ അത്‌ ലഭിക്കേണ്ടത്‌ കേരളത്തിന്റെ ന്യായമായ അവകാശമാണ്‌. കേന്ദ്രത്തിന്റെയോ കേന്ദ്ര ഭരണകക്ഷിയുടെയോ ഔദാര്യമായി ലഭിക്കേണ്ടതല്ല ഈ ട്രെയിൻ. ഫെഡറൽ സംവിധാനത്തിനോട്‌ ആദരവോ ബഹുമാനമോ ഇല്ലാത്തവരാണ്‌ അത്‌ കേന്ദ്രത്തിന്റെ ഔദാര്യമായി ചിത്രീകരിക്കുന്നത്‌.

കേരളത്തിലെ പിണറായി വിജയൻ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക്‌ പകരമായാണ്‌ കേന്ദ്ര സർക്കാരും കേന്ദ്ര ഭരണകക്ഷിയും വന്ദേഭാരതിനെ അവതരിപ്പിക്കാൻ വിയർക്കുന്നത്‌. 160 കിലോമീറ്റർവരെ വേഗത്തിലോടാൻ കഴിയുന്നതാണ്‌ വന്ദേഭാരത്‌. എന്നാൽ, ആ വേഗത്തിൽ കേരളത്തിൽ ഓടാൻ കഴിയില്ലെന്ന്‌ ട്രയൽ റൺ തെളിയിച്ചു. ആദ്യ ട്രയൽ റണ്ണിൽ ശരാശരി വേഗം 70 കിലോമീറ്റർമാത്രം. ഒരു വിവരാവകാശരേഖ വ്യക്തമാക്കിയത്‌, ഇന്ത്യയിൽ വന്ദേഭാരതിനുള്ള ശരാശരി വേഗം 83 കിലോമീറ്റർ മാത്രമാണ്‌ എന്നാണ്‌. അതുപോലും കേരളത്തിൽ നേടാനായിട്ടില്ല. കൈവരിക്കാവുന്ന വേഗത്തിന്റെ പകുതിപോലും ശരാശരി വേഗം നേടാൻ വന്ദേഭാരതിന്‌ കേരളത്തിൽ കഴിയില്ലെന്ന്‌ വ്യക്തമായി. തിരുവനന്തപുരത്തുനിന്ന്‌ കണ്ണൂരിലേക്ക്‌ ഏഴു മണിക്കൂർ 10 മിനിറ്റ്‌ കൊണ്ടാണ്‌ വന്ദേഭാരത്‌ ഓടിയെത്തിയത്‌. അതായത്‌ രാജധാനിയേക്കാൾ 47 മിനിറ്റ്‌ ലാഭംമാത്രമാണ്‌ വന്ദേഭാരതിലൂടെ ലഭിക്കുന്നത്‌. എന്താണ്‌ ഇതിനു കാരണം. അതിവേഗത്തിൽ ഓടാൻ പറ്റുന്ന പാളമല്ല കേരളത്തിലുള്ളത്‌ എന്നതുതന്നെ. വളവുകളും തിരിവുകളും ഏറെയുള്ള പാളങ്ങളാണ്‌ നമുക്ക്‌ ഉള്ളത്‌.

തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെ 626 വളവുണ്ട്‌. ഇത്‌ നികത്താതെ വന്ദേഭാരതിനോ രാജധാനിക്കോ ജനശതാബ്ദിക്കോ ആർജിക്കാവുന്ന വേഗത നേടാൻ കഴിയില്ല. ഈ വളവുകൾ പുനക്രമീകരിക്കാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ്‌ ഈ മേഖലയിൽ ഏറെ അറിവുള്ള ഇ ശ്രീധരൻതന്നെ പറയുന്നത്‌. മാത്രമല്ല, അരലക്ഷം കോടി രൂപയെങ്കിലും ഇതിനായി ചെലവഴിക്കേണ്ടിയും വരും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത്‌ 80 – 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത്‌ തനി വിഡ്ഢിത്തമാണെന്നും ബിജെപി നേതാവുകൂടിയായ ഇ ശ്രീധരൻ പറയുകയുണ്ടായി.

കേരളത്തിലെ റെയിൽവേയുടെ ഈ പരാധീനതയ്‌ക്ക്‌ കാരണം വർഷങ്ങളായുള്ള കേന്ദ്ര അവഗണന തന്നെയാണ്‌. കേന്ദ്രം ഭരിക്കുന്ന കക്ഷികൾ അത്‌ കോൺഗ്രസ്‌ ആയാലും ബിജെപി ആയാലും തെക്കേ അറ്റത്തുള്ള ഈ കൊച്ചു സംസ്ഥാനത്തോട്‌ കടുത്ത അവഗണനയാണ്‌ കാട്ടിയത്‌. വേഗത്തിലോടാനുള്ള പാളങ്ങൾ ഒരുക്കാൻ ഒരു പദ്ധതിയും ഇതുവരെയും കേരളത്തിന്‌ ലഭിച്ചില്ല. വാഗ്‌ദാനം ചെയ്യപ്പെട്ട കോച്ച്‌ ഫാക്ടറി നിഷേധിച്ചു. നേമം ഉപഗ്രഹ ടെർമിനൽ, ചേർത്തല വാഗൺ ഫാക്ടറി എന്നിവ വാഗ്‌ദാനത്തിൽ ഒതുങ്ങി. കേരളത്തിന്‌ ഒരു റെയിൽവേ സോൺ വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന്‌ മാത്രമല്ല, പാലക്കാട്‌ ഡിവിഷന്റെ കീഴിലുള്ള 68 ശതമാനം ഭാഗവും കവർന്നുകൊണ്ട്‌ സേലം ഡിവിഷന്‌ രൂപംനൽകുകയും ചെയ്‌തു. ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം, പാതകളുടെ ആധുനികവൽക്കരണം തുടങ്ങി എല്ലാ മേഖലയിലും കേരളത്തോട്‌ കടുത്ത അവഗണനയാണ്‌ കേന്ദ്ര സർക്കാരുകൾ കാട്ടിയിട്ടുള്ളത്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ബജറ്റ്‌.
122 views08:43
Open / Comment
2023-04-20 10:30:12 ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 47 വീടുകള്‍ ഏപ്രിൽ 18ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി സ. കെ രാധാകൃഷ്ണന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പൊരുന്നന്നൂര്‍ വില്ലേജിലെ പാലിയണയില്‍ 38 കുടുംബങ്ങള്‍ക്കും പയ്യംമ്പള്ളി വില്ലേജില്‍ നിട്ടമാനിയില്‍ 9 കുടുംബങ്ങള്‍ക്കുമാണ് സ്വപ്നവീടുകള്‍ സ്വന്തമായത്. പാലിയണയില്‍ വീടു ലഭ്യമായവരിൽ പ്രളയക്കെടുതിയില്‍ ദുരിതം നേരിട്ടിരുന്ന കൂവണകുന്ന് നിവാസികളായ 14 കുടുംബങ്ങളും ഉള്‍പ്പെടും.

ലാന്റ് ബാങ്ക് പദ്ധതിയിലൂടെ വിലയ്ക്ക് വാങ്ങിയ പൊരുന്നന്നൂര്‍ വില്ലേജിലെ 4.57 ഏക്കര്‍ സ്ഥലത്തും പയ്യമ്പള്ളി വില്ലേജിലെ നിട്ടമാനിയിലെ 1.20 ഏക്കര്‍ സ്ഥലത്തുമാണ് വീടുകള്‍ നിര്‍മ്മിച്ചത്. ഓരോ കുടുംബത്തിനും പത്ത് സെന്റ് സ്ഥലം വീതം പ്ലോട്ടുകളായി തിരിച്ച് നല്‍കി ആറ് ലക്ഷം രൂപ വീതം ചെലവിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. വൈദ്യുതി, കുടിവെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ വീടുകളിലേക്കും പ്രത്യേകം വഴികളും പൊതു അവശ്യങ്ങൾക്കുള്ള സ്ഥലവും നീക്കി വെച്ചിട്ടുണ്ട്.

ഭൂരഹിത - ഭവനരഹിതരായ എല്ലാവർക്കും സ്ഥലവും വീടും നൽകുകയെന്ന എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്.

https://fb.watch/k0EIzd_rLm/?mibextid=Nif5oz
167 views07:30
Open / Comment
2023-04-20 09:29:32 കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' എന്ന ബൃഹദ് പദ്ധതി അദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സ. പിണറായി വിജയൻ സംസാരിക്കുന്നു.

https://fb.watch/k0Be5hcCoV/?mibextid=Nif5oz
197 views06:29
Open / Comment
2023-04-19 19:35:13
117 views16:35
Open / Comment
2023-04-19 19:35:11 തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഐ.എ.വി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ സമര്‍പ്പണവും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിര്‍വഹിച്ചു. സംസ്ഥാനത്തെ വൈറോളജി പരിശോധനകളും ഗവേഷണങ്ങളും ഇതോടെ കൂടുതല്‍ ഏളുപ്പമാകും. രോഗനിര്‍ണയത്തിനൊപ്പം, ദേശീയ - അന്തര്‍ദേശീയ പ്രാധാന്യമുള്ള അതിനൂതന ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും ലാബില്‍ നടക്കും. ഭാവിയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള വൈറസുകളെപ്പറ്റി പഠിക്കാനും ഗവേഷണം നടത്താനും ലാബിലൂടെ കഴിയും.

80,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിര്‍മാണം കെഎസ്‌ഐഡിസി പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആകെ 22 ലാബുകളാണ് കെട്ടിടത്തില്‍ സജ്ജീകരിക്കുന്നത്. നിലവില്‍ ബയോ സേഫ്റ്റി-2 കാറ്റഗറിയിലുള്ള 16 ലാബുകള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. 16 ലാബുകളില്‍ എട്ട് ലാബുകള്‍ പൂര്‍ത്തിയായി. ബാക്കി എട്ടെണ്ണം ഈ സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാവും. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിനുകള്‍, ആന്റി-വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറസ് ആപ്ലിക്കേഷനുകള്‍, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്‌സ്, ബേസിക് ആന്‍ഡ് ജനറല്‍ വൈറോളജി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാബുകളാണ് ഇനി കെട്ടിടത്തില്‍ ഒരുങ്ങുന്നത്. കൂടാതെ, കുരങ്ങുപനി ഉള്‍പ്പടെ എണ്‍പതോളം വൈറല്‍ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിപുലമായ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങള്‍ ലാബുകളില്‍ ഉണ്ടാകും. ബിഎസ്എല്‍-3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിര്‍മാണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കും. ഈ ലാബുകളില്‍ കോവിഡും പേവിഷബാധയും പരിശോധിക്കാന്‍ കഴിയുംവിധം ആധുനിക സൗകര്യങ്ങള്‍ ഐ.എ.വി സജ്ജമാക്കും.
117 views16:35
Open / Comment
2023-04-19 19:31:08
93 views16:31
Open / Comment
2023-04-19 19:31:06 കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം കുറിക്കുന്നത്. മെച്ചപ്പെട്ട കായിക സംസ്കാരം ആരോഗ്യവും സന്തോഷവും നിറഞ്ഞ സമൂഹ നിർമ്മിതിയ്ക്ക് അനിവാര്യമാണ്. ആ ലക്ഷ്യം മുൻനിർത്തിയാണ് 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 450 തദ്ദേശസ്ഥാപനങ്ങൾ നിലവാരമുള്ള കളിക്കളങ്ങളുടെ അഭാവം നേരിടുന്നുണ്ട്.

മൂന്നു വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒരു കളിക്കളത്തിന് 1 കോടി രൂപ ചിലവു വരും. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎലഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.

പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയ്യാറാക്കുക. കോർട്ടുകൾക്ക് പുറമേ നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയായീ കളിക്കളങ്ങൾ വർത്തിക്കും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
100 views16:31
Open / Comment