Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 219

2022-05-05 13:25:53
തൃക്കാക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്_വികസനം
#ഉറപ്പാണ്100
832 views10:25
Open / Comment
2022-05-05 09:22:21
933 views06:22
Open / Comment
2022-05-05 09:22:17 എലഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനുണ്ട്. സില്‍വര്‍ലൈനില്‍ എന്തെങ്കിലും പ്രശ്നം ജനങ്ങള്‍ അഭിമുഖീകരിക്കുമെന്ന് കണ്ടാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ആവശ്യമായ രീതിയില്‍ ഡിപിആറില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവും. ഡിപിആര്‍ ഇരുമ്പുലക്കയല്ല. അങ്ങിനെ ആരും ധരിച്ചുവെക്കേണ്ട. സില്‍വര്‍ലൈനിന്റെ ഡിപിആറും തുടര്‍ന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് അന്തിമമാക്കുക.
ഒരു പ്രൊജക്ടില്‍ ആദ്യം എഴുതി വെച്ച മുഴുവന്‍ കാര്യങ്ങളും അതേപടി നടക്കണം, ഒന്നും മാറ്റാന്‍ പാടില്ല, അത് ഇരുമ്പുലക്ക പോലെ മാറ്റമില്ലാതെ നില്‍ക്കും എന്നുള്ളതൊക്കെ തെറ്റിദ്ധാരണയാണ്. അത്തരത്തില്‍ ഒരു പൊതുബോധമുണ്ടാക്കാനാണ് യു ഡി എഫും ബി ജെ പി, എസ് ഡി പി ഐ പോലുള്ള വര്‍ഗീയ സംഘടനകളും ചേര്‍ന്ന മഴവില്‍സഖ്യം ശ്രമിക്കുന്നത്.
ഈ സര്‍ക്കാര്‍ കേരളത്തോട് പ്രതിബദ്ധതയുള്ള, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറാണ്. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു. ഒരാള്‍ക്കും ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉണ്ടാവാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയുമില്ല. കള്ളക്കഥകള്‍ മെനഞ്ഞ്, നുണപ്രചാരവേല നടത്തി സര്‍ക്കാരിനെതിരായ വികാരം രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കെ റെയിലിനെ യു ഡി എഫും അവരുടെ മഴവില്‍സംഖ്യവും ഭയക്കുന്നത് ഇതിലൂടെ രാജ്യത്തിന് മാതൃകയാവുന്ന അമ്പത് വര്‍ഷങ്ങള്‍ക്കപ്പുറത്തെ വികസന വളര്‍ച്ചയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മുന്നേറ്റം ഉണ്ടാവുമെന്നതുകൊണ്ടാണ്. ആ നേട്ടം എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയാല്‍ ഈ വിക്രസുകാര്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീരുകാണണം എന്നാഗ്രഹിക്കുന്ന ദുഷ്ടമനസ്സാണ് ഇക്കൂട്ടര്‍ക്കുള്ളത്. ജനങ്ങള്‍ അത് തിരിച്ചറിയുന്നുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ യു ഡി എഫിനും മഴവില്‍സഖ്യത്തിനും ജനവികാരം മനസ്സിലാക്കാനാവും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
861 views06:22
Open / Comment
2022-05-05 08:24:17
കുടിയിറക്കപ്പെടുന്നവരുടെ കണ്ണീർവീഴരുതെന്ന പ്രതിബദ്ധതയുള്ള കമ്യൂണിസ്‌റ്റുകാരാണ് കേരളം ഭരിക്കുന്നത്. കുടിയിറക്കൽ നിരോധിച്ചവരാണ് കമ്യൂണിസ്‌റ്റുകാർ. കെ റെയിലിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് അർഹിക്കുന്നതിൽ കൂടുതൽ നഷ്‌ടപരിഹാരം നൽകും. ദേശീയപാത സ്ഥലമെടുപ്പിൽ അതുകണ്ടതാണ്. കല്ലുപറിക്കൽ സമരം വിമോചന സമരത്തിന്റെ ആവർത്തനമാണ്. കല്ലു പിഴുതുമാറ്റുന്ന കോൺഗ്രസുകാർ നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അനങ്ങുന്നില്ല. ശാസ്‌ത്ര- സാങ്കേതികവിദ്യയെയും വിജ്ഞാന വിപ്ലവത്തെയും ഉൾക്കൊള്ളാത്ത സമൂഹം പിന്തള്ളപ്പെടും. കേരളം അതുപോലെ പിന്തള്ളപ്പെടാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ല.

കോർപ്പറേറ്റുകളും ഹിന്ദുമത തീവ്രവാദികളും ചേർന്ന് രാജ്യത്തിന്റെ മുന്നേറ്റം തടഞ്ഞുവച്ചിരിക്കുന്നു. ഇതിനെ മുറിച്ചുകടക്കാനുള്ള ഉത്തരവാദിത്തം സിപിഐ എമ്മിനുണ്ട്. പശുവിനെ കൊന്നാൽ ഒരു മനുഷ്യനെ കൊല്ലണമെന്നു പറയുന്ന സമൂഹം പുരോഗമനപരമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഉൾക്കാഴ്‌ചയ്‌ക്കു വിപരീതമായ കാര്യങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പശുവിന്റെ പേരിൽ ആദിവാസിയെ കൊല്ലുന്നവർ തന്നെയാണ് മുസ്ലിമിനെതിരെ സംസാരിക്കുന്നത്.

സ. എ വിജയരാഘവൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം
718 views05:24
Open / Comment
2022-05-04 14:34:23 അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തോടെ തന്നെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണ് സർക്കാർ നടത്തിയത്. അക്കാഡമിക് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. 155 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ക്ക് എൽഡിഎഫ് സർക്കാർ നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുകയാണ്. സ്ഥല പരിമിതി അനുസരിച്ച് 10, 7, 5 സെന്റുകള്‍ വീതമനുസരിച്ചാണ് മോഡല്‍ അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അങ്കണവാടി കരിക്കുലം ജെന്‍ഡര്‍ ഓഡിറ്റിംഗ് നടത്തി പരിഷ്‌ക്കരിച്ച് ലിംഗ സമത്വം ഉറപ്പാക്കാന്‍ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് സംസ്ഥാന സർക്കാർ രൂപകല്പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അങ്കണവാടികളിൽ ഉണ്ടാകും. 6 മാസത്തിനുള്ളില്‍ സമയ ബന്ധിതമായി ഈ സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കാന്‍ സർക്കാർ നടപടി സ്വീകരിക്കും. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനു സ്മാര്‍ട്ട് അങ്കണവാടികള്‍ സഹായിക്കും.
918 views11:34
Open / Comment
2022-05-04 14:34:21
750 views11:34
Open / Comment
2022-05-04 14:00:45
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന്റെ വികസനത്തിന്‌ എൽഡിഎഫ് സർക്കാർ പുതിയ പദ്ധതികൾ നടപ്പിലാക്കും. സ്‌റ്റേഡിയത്തിലെ ഗ്യാലറി നവീകരിക്കുന്നതിനോടൊപ്പം കൂടുതൽ കാണികളെ ഉൾക്കൊള്ളാനും കായിക പരിശീലനത്തിനും സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കും. സംസ്ഥാനത്തെ കായിക മേഖലയുടെ പുരോഗതിക്ക് എൽഡിഎഫ് സർക്കാർ എല്ലായ്പ്പോഴും ഊന്നൽ നൽകും.

സ. കെ എൻ ബാലഗോപാൽ
ധനകാര്യവകുപ്പ് മന്ത്രി
800 views11:00
Open / Comment
2022-05-04 10:19:58
#ഉറപ്പാണ്_തൃക്കാക്കര
#ഉറപ്പാണ്_വികസനം
#ഉറപ്പാണ്100
880 views07:19
Open / Comment
2022-05-04 08:55:32 ഇവിടെനിന്നും സൗജന്യമായും മിതമായ നിരക്കിലും ആളുകൾക്ക് ഉപയോഗ യോഗ്യമായ ഇലക്ട്രിക്, ഇലക്‌ട്രോണിക് സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ മുതലായവ ലഭിക്കുന്നുണ്ട്. വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങളും അധികമുള്ള ഫർണിച്ചറുകളും വസ്ത്രങ്ങളും മറ്റും ഇത്തരം ഷോപ്പുകളിലെത്തിക്കുകയും ആവശ്യക്കാർക്ക് കൈമാറാനുള്ള സാധ്യത ഒരുക്കുകയും ചെയ്യുന്ന രീതി വളർന്നുവരുന്നുണ്ട്.

വലിച്ചെറിയുന്ന രീതി ഒഴിവാക്കി, ഉറവിടങ്ങളിൽനിന്നും പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ 1021 തദ്ദേശ സ്ഥാപനത്തിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നൂറ് ശതമാനം വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള പാഴ്‌വസ്തു ശേഖരണം ഉറപ്പാക്കുന്ന നടപടികളുമായാണ് ഇവർ മുന്നോട്ടുപോകുന്നത്. “വലിച്ചെറിയൽമുക്ത കേരളം’’ ജനകീയ ക്യാമ്പയിന് തുടക്കം കുറിക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ നിശ്ചയിച്ച് സിസിടിവി സ്ഥാപിക്കുകയും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും.

വീടുകളിലെത്തി പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന ഹരിതകർമ സേനയ്ക്ക് ഇലക്ട്രിക് വാഹനം ലഭ്യമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് കാർബൺ ന്യൂട്രൽ സന്ദേശം ജനങ്ങളിലെത്തിക്കാൻകൂടിയാണ്. ജൈവമാലിന്യ പരിപാലനത്തിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളും ഉറവിടത്തിൽ മാലിന്യം നിർമാർജനം ചെയ്യുന്ന വീടുകളും ഉൽപ്പാദിപ്പിക്കുന്ന ജൈവവളം ശേഖരിച്ച് ബ്രാൻഡ് ചെയ്ത് വിപണിയിൽ ഇറക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നുണ്ട്. വാതിൽപ്പടി ശേഖരണത്തിലൂടെ വീണ്ടെടുക്കുന്നവ ശാസ്ത്രീയമായി പുനഃചംക്രമണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് പരിമിതമാണ്. സംസ്ഥാനത്തുതന്നെ പുനഃചംക്രമണ സംവിധാനങ്ങൾ സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. കോഴി- അറവുമാലിന്യം മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിന് മാർഗരേഖ സർക്കാർ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 11 ജില്ലയിൽ 33 റെൻഡറിങ് പ്ലാന്റ്‌ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് റിക്കവറി സെന്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സാനിറ്ററി മാലിന്യങ്ങൾക്കും ബയോ മെഡിക്കൽ മാലിന്യങ്ങൾക്കുമുള്ള പരിപാലന സൗകര്യം തയ്യാറായി കഴിഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ വാർഡ്തലം മുതൽ സംസ്ഥാനതലം വരെ ദൈനംദിനം നിരീക്ഷിക്കുന്നതിനും ഇത് സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനും തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് സ്മാർട്ട് ഗാർബേജ് ആപ്. ഈ മാസം 15 മുതൽ 365 തദ്ദേശസ്ഥാപനത്തിൽ ഈ ആപ്ലിക്കേഷൻ നടപ്പിലാക്കുകയാണ്. വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കും.

സംസ്ഥാന സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധങ്ങളായ പരിപാടികളും നടപടിക്രമങ്ങളും മാലിന്യ സംസ്‌കരണത്തിനായി നടപ്പിലാക്കുമ്പോൾ അവയ്ക്ക് പൂർണത ലഭിക്കണമെങ്കിൽ ജനപങ്കാളിത്തം അനിവാര്യമാണ്. ശുചിത്വമിഷൻ മുന്നോട്ടുവയ്ക്കുന്ന ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ അവരവർ കമ്പോസ്റ്റാക്കാൻ തയ്യാറാകണം. സ്വന്തം ഉത്തരവാദിത്വത്തിൽ കമ്പോസ്റ്റിങ്‌ ആരംഭിച്ചാൽ വഴിയരികിലും പൊതുഇടങ്ങളിലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന അപരിഷ്‌കൃതവും അപമാനകരവുമായ രീതി ഇല്ലാതാക്കാൻ കഴിയും. ദൈനംദിന ജീവിതത്തിലും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് പ്രകൃതി സൗഹൃദവും മാലിന്യരഹിതവുമായ ജീവിത സംസ്‌കാരം ഉയർത്തിപ്പിടിച്ച് വരുംതലമുറയോടുള്ള കരുതൽ പങ്കുവയ്ക്കാം. ലോകത്ത്‌ നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ തുടക്കം നമ്മളിൽനിന്ന്‌ തന്നെയാകട്ടെ.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
913 views05:55
Open / Comment
2022-05-04 08:55:32 നാടിന്റെ നിലനിൽപ്പിനായി നിരവധി പരിസ്ഥിതി പ്രസ്ഥാനങ്ങൾ കേരളത്തിൽ പിറവികൊണ്ടിട്ടുണ്ട്. നെൽവയൽ നീർത്തട സംരക്ഷണത്തിന് വേണ്ടിയും മലകളെയും പുഴകളെയും സംരക്ഷിക്കാനും നീരൊഴുക്കുകളെ നിലനിർത്താനും മറ്റും നാം കൈകോർത്തു. എന്നാൽ, പൊതുശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും കാര്യത്തിൽ വേണ്ടത്ര അവബോധം ഇവിടില്ല. നാടിന് ഭീഷണിയായി മാറുന്ന മാലിന്യത്തെപ്പറ്റി ചർച്ച ചെയ്തുതുടങ്ങിയിട്ട് നാളുകളേറെയായി. എന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്ന ശീലവും മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന സംസ്‌കാരവും ഇല്ലാതാക്കാൻ സാധിക്കുന്നില്ല. ഈയൊരു ഘട്ടത്തിലാണ് കേരള സർക്കാർ തെളിനീരൊഴുകുന്ന നവകേരളത്തിന്റെ സൃഷ്ടിക്കായി സമൂഹത്തിലെ എല്ലാ സുമനസ്സുകളുടെയും സഹകരണം തേടുന്നത്.
ജലമാലിന്യ സംസ്‌കരണ മേഖലയിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന ഒരധ്യായമാണ് കേരളം രചിക്കാൻ പോകുന്നത്. അതിനായി, നീരൊഴുക്കുകളെ മലിനമാക്കുന്ന മാലിന്യ സ്രോതസ്സുകൾ കണ്ടെത്താൻ ജലാശയങ്ങളുടെ തീരങ്ങളിലൂടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലനടത്തം സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അവരുടെ വാർഡുകളിലെ നീരൊഴുക്കുകൾ ജലനടത്തത്തിലൂടെ പരിശോധനയ്ക്ക് വിധേയമാക്കും. ബുധനാഴ്‌ച മുതൽ ആറ് ദിവസം കൊണ്ട് ജലനടത്തം പൂർത്തിയാക്കും. ഇങ്ങനെ കണ്ടെത്തുന്ന മാലിന്യ പ്രശ്‌നങ്ങൾ വാർഡ് തലത്തിൽ വിളിച്ചുചേർക്കുന്ന പ്രത്യേക ജനകീയ ജലസഭയിൽ ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കാണും. ജലാശയങ്ങളുടെ ഗുണനിലവാര പരിശോധനയും ഇതിനൊപ്പം നടത്തും. തുടർന്ന് ഈ മാസം രണ്ടാം വാരത്തിൽ ജനകീയ ജലാശയ ശുചീകരണത്തിനായി ആ നാട് മുന്നോട്ടുവരും. തെളിനീരൊഴുകും നവകേരളം എന്ന മുദ്രാവാക്യവുമായി സമ്പൂർണ്ണ ജലശുചിത്വ യജ്ഞം നടപ്പിലാക്കുന്നത്, സംസ്ഥാനത്തെ എല്ലാത്തരം ജലസ്രോതസ്സുകളെയും മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക, സ്ഥാപന, പൊതുതലങ്ങളിൽ കക്കൂസ് മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണത്തിനും സംവിധാനങ്ങൾ ഒരുക്കുമ്പോൾ തീർച്ചയായും കേരളം സമ്പൂർണ്ണ ജലശുചിത്വ സംസ്ഥാനമായി മാറും.

സർക്കാർ സംവിധാനങ്ങളോ, ഏതെങ്കിലും ഏജൻസികളോ മാത്രം വിചാരിച്ചാൽ ഒരിക്കലും മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല. ജനപങ്കാളിത്തത്തോടെയുള്ള വലിയൊരു പരിശ്രമം അതിന് ആവശ്യമാണ്. സംസ്ഥാന സർക്കാർ ആ മാർഗമാണ് അവലംബിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ശാസ്ത്രീയദ്രവമാലിന്യ പരിപാലനം ഒരുക്കിയും വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം സമ്പൂർണമാക്കിയും ജലസ്രോതസ്സുകളെ മാലിന്യ മുക്തമാക്കാനുള്ള പരിശ്രമം ഇത്തരത്തിലുള്ളതാണ്.

പണ്ടും നമ്മുടെ വീടുകളിൽ മാലിന്യങ്ങൾ ഉണ്ടാകുമായിരുന്നു. മിക്കവാറും പാചകത്തിന്റെ ശേഷിപ്പുകളാകും. കോഴികൾക്കും പശുവിനുമുള്ള ഭക്ഷണമായും ബാക്കിയുള്ളവ കൃഷിത്തോട്ടത്തിൽ വളമായി മാറുന്ന രീതിയുമായിരുന്നു അന്നുണ്ടായിരുന്നത്. ജനസംഖ്യയിലുണ്ടായ വർധനയും നഗരവൽക്കരണവും ഫ്‌ളാറ്റുകളുടെ വ്യാപനവുമൊക്കെ വന്നപ്പോൾ പുതിയ കാലത്തിനൊത്ത രീതിയിൽ മാലിന്യപരിപാലനത്തിന്റെ ആരോഗ്യകരമായ സംസ്‌കാരമൊന്നും ആരും സ്വാംശീകരിച്ചില്ല. ഇന്നത്തെ മാലിന്യങ്ങളിൽ വലിയൊരു പങ്ക് അജൈവ പാഴ്‌വസ്തുക്കളാണ്. അവ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് വലിച്ചെറിയുന്ന അപസംസ്‌കാരമാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്.

ഈ സാഹചര്യത്തിലാണ് ഹരിത കേരളം മിഷൻ, മാലിന്യ സംസ്‌കരണത്തിൽ ഒരു സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത്. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രാദേശിക ഭരണകൂടങ്ങളിലൂടെ സംസ്ഥാന സർക്കാർ സജ്ജമാക്കുന്നുണ്ട്. റെഡ്യൂസ്, റീയൂസ് ആൻഡ്‌ റീസൈക്കിൾ എന്നീ മൂന്ന് തത്വത്തിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുക, പ്രകൃതി സൗഹൃദ വസ്തുക്കളുടെയും പുനരുപയോഗ സാധ്യമായവയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഒരിക്കൽ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ നിരുത്സാഹപ്പെടുത്തുക തുടങ്ങി വിവിധ മാർഗങ്ങൾ അവലംബിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യഘട്ടം. ഇത് സംബന്ധിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഒരുപരിധിവരെ സാധിച്ചിട്ടുണ്ട്.

പലവിധ സാങ്കേതിക വിദ്യകളാൽ രൂപപ്പെടുത്തുന്ന വസ്തുക്കൾ മാലിന്യങ്ങളിൽ കാണാനാകും. ഇവ ഏതെങ്കിലും ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് അപ്രത്യക്ഷമാക്കുന്നതല്ല മാലിന്യ സംസ്‌കരണം. ജൈവ മാലിന്യങ്ങളെ തരംതിരിച്ച് കമ്പോസ്റ്റിങ്ങിലൂടെയും അജൈവ മാലിന്യങ്ങളെ തരംതിരിച്ച് പുനഃചംക്രമണം ചെയ്യുന്നതിലൂടെയും മാലിന്യ സംസ്‌കരണം നടത്തുന്നതാണ് മികച്ച പ്രകൃതി സൗഹൃദ രീതി. തദ്ദേശസ്ഥാപനങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾ പ്രവർത്തനസജ്ജമാക്കുന്നതിലൂടെ മാലിന്യത്തിന്റെ അളവ് കുറയും. നിലവിൽ മാലിന്യങ്ങളായി വലിച്ചെറിയുന്ന പല വസ്തുക്കളും റീസൈക്ലിങ്ങിനായി തിരിച്ചെടുക്കുന്നതും ഇതിന് ഗുണം ചെയ്യും. വിഭവങ്ങളുടെ അനാവശ്യ ഉപഭോഗം തടയുന്നതിന് സംസ്ഥാനത്ത് പല തദ്ദേശസ്ഥാപനങ്ങളും സ്ഥിരം കൈമാറ്റക്കടകൾ ആരംഭിച്ചിട്ടുണ്ട്.
763 views05:55
Open / Comment