Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 213

2022-05-22 10:25:35 കേന്ദ്ര സർക്കാർ പെട്രോളിനു ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ചിരിക്കുകയാണ്. ഇതു ജനങ്ങൾക്കു നൽകിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വർദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വർദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് ഇത്.

ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. എന്നുവച്ചാൽ, മോഡി ഭരണം ഇന്ത്യയിൽ ഒരു കുടുംബത്തിൽ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു.

ഇന്ത്യയിലെ വിലക്കയറ്റത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വർദ്ധനവാണ്. ക്രൂഡോയിലിൻ്റെ വില ഇടിഞ്ഞപ്പോൾ നികുതി വർദ്ധിപ്പിച്ചു ചില്ലറ വില താഴാൻ അനുവദിച്ചില്ല. എന്നാൽ ക്രൂഡോയിൽ വില ഉയർന്നപ്പോൾ വർദ്ധിപ്പിച്ച നികുതി ഇപ്പോഴും പൂർണ്ണമായി പിൻവലിക്കാൻ തയ്യാറായിട്ടില്ല.

2011-ൽ നികുതി 3.50 രൂപ വീതം കുറച്ചു. നവംബർ 2020-21-ൽ ഡീസലിനും, പെട്രോളിനും 10 രൂപയും, 5 രൂപയും വീതം കുറച്ചു. ഇപ്പോൾ മെയ് 2022-ൽ 6 രൂപയും, 8 രൂപയും വീണ്ടും കുറച്ചു. അങ്ങനെ പെട്രോളിന് 14.50 രൂപയും, ഡീസലിന് 21 രൂപയും നികുതി കുറച്ചു. എന്നു വച്ചാൽ, ഈ കൊടിയ വിലക്കയറ്റത്തിൻ്റെ നാളിലും പെട്രോളിനും, ഡീസലിനും വർദ്ധിപ്പിച്ച നികുതി പൂർണ്ണമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇപ്പോഴും മോഡി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്.

എന്നിട്ടാണ് സംസ്ഥാന സർക്കാരുകൾക്കു മേൽ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ടു കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിനെപ്പോലെ നികുതി വർദ്ധിപ്പിച്ചിട്ടില്ല. കേരള സർക്കാർ കഴിഞ്ഞ 6 വർഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ല.

കേന്ദ്ര സർക്കാർ എക്സൈസ് നികുതിയാണ് കുറച്ചിരിക്കുന്നതെന്ന് ഓർക്കണം. ഈ എക്സൈസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതാണ്. അതുകൊണ്ട്, സംസ്ഥാന സർക്കാരുകളുടെ കേന്ദ്ര നികുതി വിഹിതം ആനുപാതികമായി കുറയും. അതേ സമയം കേന്ദ്ര സർക്കാർ മുൻപു വർദ്ധിപ്പിച്ച നികുതി സെസ്സുകളും, റോഡ് ടാക്സും പോലുള്ളവയാണ്. ഇവ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കേണ്ടതില്ല. ഈ നികുതികൾ കുറയ്ക്കുന്നതിനു പകരം സംസ്ഥാന സർക്കാരുമായി പങ്കുവക്കേണ്ടുന്ന എക്സൈസ് നികുതിയാണ് കുറയ്ക്കേണ്ടത്.

മാത്രമല്ല, മറ്റൊന്നുകൂടിയുണ്ട്. കേന്ദ്ര നികുതി കുറയുന്നതിന്റെ ഫലമായി പെട്രോൾ, ഡീസൽ വില കുറയും. കേന്ദ്ര സർക്കാർ ലിറ്ററിനു മേലാണു നികുതി ചുമത്തുന്നതെങ്കിൽ സംസ്ഥാന സർക്കാരുകൾ വിലയുടെ മേൽ ശതമാനക്കണക്കിലാണ് നികുതി ചുമത്തുന്നത്. അതുകൊണ്ട്, പെട്രോള്‍, ഡീസൽ വിലകൾ കുറയുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ നികുതി വരുമാനവും കുറയും.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം
599 views07:25
Open / Comment
2022-05-22 10:25:33
497 views07:25
Open / Comment
2022-05-22 10:24:06 "ചങ്ങല പൊട്ടിയ പ്രയോഗവും
ചങ്ങലയ്ക്കിട്ട മാധ്യമങ്ങളും"
തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം പരിപാടിയിൽ ഇന്ന് (മെയ് 22) വൈകുന്നേരം 7.00 മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് പാർടി ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും സംസാരിക്കും.
516 views07:24
Open / Comment
2022-05-22 10:24:04
510 views07:24
Open / Comment
2022-05-21 18:52:32
കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ്.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി
99 views15:52
Open / Comment
2022-05-21 16:39:55

271 views13:39
Open / Comment
2022-05-21 13:16:25 എക്‌സൈസ് സിവിൽ ഓഫീസർമാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യും. ആദിവാസി മേഖലയിലും ലഹരി വസ്‌തുക്കളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ്‌ പ്രത്യേക റിക്രൂട്ട്‌മെന്റ്‌. എക്‌സൈസ്‌ വകുപ്പിൽ ജീവിതം പണയപ്പെടുത്തി പണിയെടുക്കുന്ന ഉദ്യോഗസ്ഥരുണ്ട്‌. എന്നാൽ ചില പൂഴുക്കുത്തുകൾ ശേഷിക്കുന്നുണ്ട്‌. അവർക്ക്‌ ശീലങ്ങൾ മാറ്റാൻ കഴിയുന്നില്ല. പാലക്കാട്‌ കള്ളുഷാപ്പ്‌ ലൈസൻസ്‌ അനുവദിക്കുന്നതിൽ പച്ചയായ അഴിമതി നടത്തിയതിന്റെ വിവരങ്ങൾ സർക്കാരിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ അഴിമതിക്ക്‌ എക്‌സൈസ്‌ വകുപ്പോ സർക്കാരോ കൂട്ടുനിൽക്കില്ല. ഇത്തരം മാമൂൽ പ്രക്രിയകളെ സർക്കാർ തുറന്നെതിർക്കും. തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടിയുണ്ടാവും. സംശുദ്ധമായ അഴിമതി രഹിതമായ പ്രവർത്തനങ്ങൾ നടത്താൻ പുതിയ സേനാംഗങ്ങൾ കഴിയണം. എക്‌സൈസിൽ സ്‌ത്രീ പുരുഷ തുല്യത വാക്കിലും പ്രവൃത്തിയിലും നടപ്പാക്കാനാണ്‌ സർക്കാർ ലക്ഷ്യം. നിയമവിരുദ്ധ ലഹരിവസ്‌തുക്കളുടെ ഉപയോഗം കേരളം നേരിടുന്ന മുഖ്യവിപത്തായി മാറുകയാണ്‌. എക്‌സൈസ്‌ സംഘം തടയിടുമ്പോഴും ശക്തിയാർജിക്കുകയാണ്‌. ക്രിസ്‌റ്റൽ രൂപത്തിലുള്ള ലഹരിമരുന്നുകൾ വ്യാപകമാണ്‌. ഇത്‌ യുവാക്കളിലും സമൂഹത്തിലും ഗുരുതര പ്രത്യാഖ്യാതങ്ങളുണ്ടാക്കുന്നു. പുറം കടലിൽ 1500 കോടിയുടെ മയക്കുമരുന്നാണ്‌ കഴിഞ്ഞദിവസം പിടികൂടിയത്‌. ജനങ്ങളെയാകെ മയക്കുമരുന്ന്‌ വലയിൽനിന്ന്‌ രക്ഷിക്കാൻ വ്യാപക ബോധവൽക്കരണം ആവശ്യമാണ്‌. കോളേജ്‌, സ്‌കൂൾ തലങ്ങളിലും ഗ്രാമ പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ തലങ്ങളിൽ ബോധവൽക്കരണം വ്യാപകമാക്കും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
എക്സൈസ് വകുപ്പ് മന്ത്രി
499 views10:16
Open / Comment
2022-05-21 13:16:24
376 views10:16
Open / Comment
2022-05-21 10:42:44 ജിഎസ്ടിയുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസത്തെ സുപ്രീംകോടതിയുടെ വിധി ചരിത്രപ്രധാനമാണ്. ഏകീകൃത നികുതിയുടെ പേരിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് ഇതു തടയിടുന്നു. ഈ വിധിക്ക് ആധാരമായത് കപ്പൽ കടത്ത് ചെലവിനുമേൽ ജിഎസ്ടി നികുതി ചുമത്തുന്നതു സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയാണ്. ആ വിധിയെ അംഗീകരിച്ച സുപ്രീംകോടതി ഇന്ത്യൻ ഫെഡറൽ സംവിധാനവും ജിഎസ്ടി കൗൺസിലിന്റെ പ്രവർത്തനവും സംബന്ധിച്ച് വളരെ ഗൗരവമായ പരാമർശം നടത്തുകയുണ്ടായി.

പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കും ജിഎസ്ടി നിയമനിർമാണത്തിൽ സംയുക്ത അധികാരമാണ് ഉള്ളത്. ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങൾക്ക് മാർഗനിർദേശക സ്വഭാവമാണ് വേണ്ടത്. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും അതിൽനിന്ന് വ്യത്യസ്‌തമായ തീരുമാനമെടുക്കാം. മറിച്ച് കൗൺസിൽ തീരുമാനമെല്ലാം അനിവാര്യമായി അംഗീകരിക്കേണ്ടതാണെന്ന നിലപാട് ധനപരമായ ഫെഡറലിസത്തിനു വിരുദ്ധമാണ്. ഇതാണ് കേരള സർക്കാർ തുടർച്ചയായി എടുത്തുവന്ന സമീപനം. ജിഎസ്ടിയുടെ പൊതുചട്ടക്കൂടിൽനിന്ന്‌ സംസ്ഥാന ജിഎസ്ടിയുടെ നിരക്കുകളിൽ മാറ്റംവരുത്താനും സ്വന്തമായി നടപടിക്രമങ്ങളിൽ ഭേദഗതി വരുത്താനും സംസ്ഥാനങ്ങൾക്ക് അവകാശംകൂടിയേ തീ‌രൂ. ജിഎസ്ടി നികുതിയിൽ ഇത്തരമൊരു പുനഃസംഘടന നടത്തുന്നതിന് സുപ്രീംകോടതിയുടെ വിധി പ്രേരകമാകട്ടെ.
മോദി സർക്കാരിന്റെ രണ്ടാം ഊഴത്തിൽ ജിഎസ്ടി കൗൺസിലിന്റെ പ്രവർത്തനശൈലിയിലും കാതലായ മാറ്റംവരികയുണ്ടായി. അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളിൽ എത്തുന്നതിനു പകരം തങ്ങളുടെ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. ഈ ശൈലി മാറ്റി ‘വാറ്റ്‌ ’കാലത്ത് എംപവേഡ് കമ്മിറ്റിക്ക്‌ രൂപംനൽകിയതും ജിഎസ്ടിയുടെ ആദ്യഘട്ടങ്ങളിൽ പിന്തുടർന്നിരുന്നതും സഹകരണാത്മകവുമായ ഫെ‍ഡറലിസത്തിന്റെ ശൈലിയിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം
555 views07:42
Open / Comment
2022-05-21 10:42:42
464 views07:42
Open / Comment