🔥 Burn Fat Fast. Discover How! 💪

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 214

2022-05-20 16:23:58 https://fb.watch/d7h7Elu49e/
763 views13:23
Open / Comment
2022-05-20 11:46:39 2025 ആകുമ്പോഴേക്കും ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ സ്രോതസ്സുകളിൽനിന്നു ലഭ്യമാക്കും.

വർധിച്ചുവരുന്ന ഇന്ധനവിലയും കാർബൺ ബഹിർഗമനവും ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദവുമായ ബദൽ ഗതാഗതമാർഗങ്ങൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വിമാനത്താവള വികസനം, ദേശീയജലപാത എന്നിവയോടൊപ്പം റെയിൽ ഗതാഗതമേഖലയിലും മുന്നേറാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമാണ് സിൽവർ ലൈൻ പദ്ധതി. സാമൂഹ്യാഘാതപഠന നടപടികൾ പുരോഗമിക്കുകയാണ്. ലാൻഡ്‌ അക്വസിഷൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. വിശദ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഭാവി കേരളത്തിനുവേണ്ടിയുള്ള ഈടുവയ്പുകൂടിയാണ് സിൽവർ ലൈൻ.

അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും വ്യവസായങ്ങൾ തുടങ്ങാനും നടപടികളുടെ ലഘൂകരണവും നിക്ഷേപകസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവാണ് ഒരു വർഷംകൊണ്ട് ലഭിച്ച 6380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. 14,403 എംഎസ്എംഇകൾ ആരംഭിച്ചു. ഇതുവഴി 1451.71 കോടിയുടെ നിക്ഷേപവും 52,992 പേർക്ക് തൊഴിലും ലഭിച്ചു.

100 ദിനകർമപരിപാടി
പൊതുവിദ്യാഭ്യാസ മേഖലയിലെന്നപോലെ ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയതോതിലുള്ള ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ മാനവവിഭവശേഷി മുന്നേറ്റം സാധ്യമാകുകയുള്ളൂ. എൻറോൾമെന്റ് അനുപാതം വർധിപ്പിച്ചും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൈവിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തും. ഒപ്പം സമഗ്രമായ ബോധനസമ്പ്രദായ പരിഷ്കരണവും പാഠ്യപദ്ധതി പരിഷ്കരണവും സാധ്യമാകണം. പരിഷ്കരണങ്ങൾ മുന്നിൽക്കണ്ട് വിവിധ കമീഷൻ ആരംഭിക്കുകയാണ്. നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകി. ഡിജിറ്റൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാക്കി. അസാപിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് എന്ന പദ്ധതി ആവിഷ്‌കരിച്ചു.

പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി പ്രത്യേക 100 ദിന കർമപരിപാടി ആവിഷ്കരിച്ചു. രണ്ട് 100 ദിന കർമപരിപാടിയാണ് ഒരുവർഷം പൂർത്തിയാക്കിയത്. ആദ്യപരിപാടിയിൽ 32 വകുപ്പിൽ 178 പദ്ധതിയാണ് ഉദ്ദേശിച്ചത്. 20,000 പേർക്ക് ലൈഫ് വീട്‌, മൂന്ന് ഭവനസമുച്ചയം, 532 പുനർഗേഹം വീട്‌, വാതിൽപ്പടി സേവനം, 15,000 പേർക്ക് പട്ടയം, 14,000 കുടുംബത്തിന്‌ കെ–-ഫോൺ, എല്ലാ ജില്ലയിലും സുഭിക്ഷാ ഹോട്ടലുകൾ, 15 പ്രാഥമികാരോഗ്യകേന്ദ്രം, 150 വെൽനെസ് സെന്റർ, 53 പുതിയ സ്കൂൾ കെട്ടിടം, നവകേരള ഫെലോഷിപ്, 1500 ഗ്രാമീണ റോഡ്‌, മാങ്കുളം ജലവൈദ്യുതപദ്ധതി, ചേർത്തല മെഗാ ഫുഡ് പാർക്ക് എന്നിവ രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമാണ്.

എണ്ണൂറിലധികം സേവനം ഒറ്റ പോർട്ടലിൽ ലഭ്യമാക്കി. ഇതെല്ലാം നവ ഉദാരവൽക്കരണ നയങ്ങൾക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ വ്യക്തമാക്കുന്നു. ഇതൊക്കെ സാധ്യമായത് കേരളം സമാധാനവും മതനിരപേക്ഷതയും നിലനിൽക്കുന്ന നാടായതിനാലാണ്. അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയ നേതൃത്വത്തിനും സർക്കാർ സംവിധാനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും പൊതുസമൂഹത്തിനാകെയും കൈകോർത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാൻ സാധിക്കൂ. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ ഏറ്റെടുത്തുകൊണ്ടുകൂടി മുന്നോട്ടുപോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശ്രമിക്കുന്നത്.

ഐ ടി കുതിപ്പ്‌
കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഐടി വ്യവസായം നന്നായി പ്രോത്സാഹിപ്പിച്ചു. 60.47 ലക്ഷം ചതുരശ്രയടി ഐടി പാർക്കുകളും അരലക്ഷത്തോളം തൊഴിലവസരവും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൃഷ്ടിച്ചു. 2026 ഓടെ രണ്ടു കോടി ചതുരശ്രയടി ഐടി പാർക്കുകളും രണ്ടു ലക്ഷം തൊഴിലവസരവും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കോവിഡ് കാലയളവിൽ മൂന്ന്‌ ഐടി പാർക്കിലുമായി 10,400 പുതിയ തൊഴിലവസരമുണ്ടാക്കി; 181 പുതിയ കമ്പനി പ്രവർത്തനം ആരംഭിച്ചു.

സ്റ്റാർട്ടപ് സൗഹൃദം
ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ് സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമായി കേരളംമാറി. നാലു ലക്ഷം ചതുരശ്രയടിയിലാണ് സ്റ്റാർട്ടപ് ഇന്നൊവേഷൻ ഹബ്ബ് ഒരുങ്ങിയത്.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി
887 views08:46
Open / Comment
2022-05-20 11:46:39 എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതും ദീർഘകാല പരിപ്രേക്ഷ്യത്തോടെയുള്ള വികസനപദ്ധതി നടപ്പാക്കുന്നതുമായ സർക്കാരാണ്‌ കേരളത്തിലുള്ളത്. സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനം നൽകുംവിധം ഉൽപ്പാദനമേഖലകളിൽ ഉണർവുണ്ടാക്കാനും സേവനമേഖലകളെ ആധുനികവൽക്കരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണ് നടത്തുന്നത്. വ്യതിരിക്തമായ വ്യക്തിത്വമുള്ള സർക്കാരിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ജനകീയവും വികസനോന്മുഖവുമായ കർമപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരംകൂടിയാണ് ഭരണത്തുടർച്ച. 900 വാഗ്ദാനമാണ്‌ പ്രകടനപത്രിക മുന്നോട്ടുവച്ചത്. ആദ്യവർഷം ഏകദേശം 765 ഇനത്തിൽ നടപടികൾ വിവിധ ഘട്ടത്തിൽ എത്തിച്ചു. പ്രോഗ്രസ് റിപ്പോർട്ട് ജൂൺ രണ്ടിന്‌ ജനസമക്ഷം അവതരിപ്പിക്കും.
കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായമേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെയെങ്കിലും സ്വകാര്യനിക്ഷേപം ആകർഷിക്കാനും പദ്ധതിയൊരുക്കുന്നു. കേരളത്തെ ഇലക്ട്രോണിക് –ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കാനും ഭക്ഷ്യസംസ്കരണം ഉൾപ്പെടെ മൂല്യവർധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്.

ലക്ഷ്യങ്ങളിലേക്ക്‌ കുതിക്കാൻ
കൊച്ചി–പാലക്കാട്, കൊച്ചി–മംഗളൂരു വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപിറ്റൽ സിറ്റി റീജിയൺ ഡെവലപ്‌മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തലസൗകര്യ പദ്ധതികൾ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂർത്തിയാക്കും. വൈദ്യുതി ക്ഷാമമില്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തിയാക്കും.

പൂർണമായ ദാരിദ്ര്യനിർമാർജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്തും. ഭിന്നശേഷിക്കാരായ കുട്ടികൾക്കും എല്ലാ സൗകര്യവും ലഭ്യമാക്കും. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബത്തിന്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നൽകും. പ്രവാസി തൊഴിൽ പദ്ധതി, വിശപ്പുരഹിത കേരളം, സാമൂഹ്യ പെൻഷനുകൾ ഉയർത്തുക, എല്ലാവർക്കും ഭൂമിയും വീടും കുടിവെള്ളവും എന്നിവ നടപ്പാക്കി കേരള മാതൃകയെ ഉത്തരോത്തരം ഉയർത്താനാണ്‌ ഉദ്ദേശിക്കുന്നത്.
സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിച്ച് കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരമായ വായ്പകൾ കേരള ബാങ്കിലൂടെ ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പണവും അധികാരവും നൽകി അധികാരവികേന്ദ്രീകരണം ശക്തമാക്കും. എല്ലാ പഞ്ചായത്തിലും പൊതു കളിക്കളം ഒരുക്കും. സ്കൂൾ വിദ്യാഭ്യാസത്തിലെ മികവ്‌ ഉന്നതവിദ്യാഭ്യാസത്തിൽ കൈവരിക്കുകയെന്നത് അടിയന്തരലക്ഷ്യമാണ്. പരിസ്ഥിതി സന്തുലനവും വികസനവും ക്ഷേമവും സമന്വയിപ്പിക്കുന്ന പുതിയ വഴികൾ തുറക്കുകയാണ് സർക്കാർ. സൽഭരണവും അഴിമതി നിർമാർജനവും ശക്തിപ്പെടുത്തും. 40 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും.

വിജ്ഞാന സമ്പദ്ഘടന
ഐടി, ബിടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനമേഖലകളുമാണ്‌ നാടിന്‌ അനുയോജ്യം. കമ്പ്യൂട്ടർ, വൈദ്യുതവാഹനം എന്നിവയുടെ നിർമാണംപോലുള്ള വ്യവസായങ്ങൾക്കും മൂല്യവർധിത വ്യവസായങ്ങൾക്കും സാധ്യതകളുണ്ട്. കേരളത്തെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയും. 25 വർഷംകൊണ്ട് ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
ഉന്നതവിദ്യാഭ്യാസ, ഐടി, നൂതനവ്യവസായ രംഗത്തും വൻഇടപെടലുകൾ ആവശ്യമാണ്. കഴിഞ്ഞ സർക്കാർ ഐടി വ്യവസായം നന്നായി പ്രോത്സാഹിപ്പിച്ചു. യുവാക്കളെ തൊഴിൽദാതാക്കളായും മാറ്റേണ്ടതുണ്ട്. ചഏകദേശം 3500 പുതിയ സ്റ്റാർട്ടപ് മുഖേന 32,000 തൊഴിലവസരമാണ് കഴിഞ്ഞ സർക്കാർ സൃഷ്ടിച്ചത്. കെ–-ഫോൺ പദ്ധതി പൂർത്തീകരണത്തോട്‌ അടുക്കുകയാണ്. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാൻ 52,000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയാണ് നിലവിൽവരുന്നത്. 2016ൽ സർക്കാർ പ്രാധാന്യം നൽകിയ ദേശീയപാത വികസനം, കൊച്ചി–-ഇടമൺ പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവ മൂന്നും യാഥാർഥ്യമാക്കി.

ദേശീയപാതയ്‌ക്ക്‌ ഏറ്റെടുക്കുന്ന ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. കാസർകോട്‌ തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത വലിയ മാറ്റം സൃഷ്ടിക്കും. കണ്ണൂർ വിമാനത്താവളം നേരത്തേതന്നെ യാഥാർഥ്യമാക്കി. ദേശീയ ജലപാതയും യാഥാർഥ്യത്തോടടുക്കുകയാണ്. കൊച്ചി മെട്രോയുടെ വികസനം ഏറ്റെടുക്കാനും കൊച്ചി വാട്ടർ മെട്രോ ഒരുക്കാനും കഴിഞ്ഞു.
നൂറു ശതമാനം വൈദ്യുതീകരണം സാധ്യമാക്കി. ഇനി ഊർജസ്വയം പര്യാപ്തതയിലേക്ക്‌ എത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. 800 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട രൂപരേഖ തയ്യാറാക്കുകയാണ്. സൗരോർജത്തിൽനിന്ന്‌ 1000 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കും.
725 views08:46
Open / Comment
2022-05-20 11:46:38
679 views08:46
Open / Comment
2022-05-19 08:02:15 സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി
1.1K views05:02
Open / Comment
2022-05-19 08:02:15 കർഷകമർദനത്തിൽ പ്രതിഷേധിച്ച് 1941 മാർച്ചിൽ കയ്യൂരിൽ നടന്ന പ്രകടനത്തിനുനേരെ പരാക്രമം കാട്ടിയ സുബ്ബരായൻ എന്ന പൊലീസുകാരൻ പുഴയിൽ ചാടി മരിക്കാനിടയായി. പക്ഷേ, അത് കൊലക്കേസായപ്പോൾ നായനാർ മൂന്നാംപ്രതിയായി. വീണ്ടും ഒളിവിൽ. ഇക്കാലയളവിലാണ് സുകുമാരൻ എന്ന പേരിൽ കേരളകൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത്. പിന്നീട് ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടുംമുമ്പ് ആറുവർഷം ഒളിവുജീവിതം നയിച്ചു. സ്വാതന്ത്ര്യം കിട്ടിയശേഷവും സമരങ്ങൾക്കും ഒളിവുജീവിതത്തിനും കുറവുണ്ടായില്ല.

ത്യാഗോജ്വലമായ സമര-സംഘടനാ ജീവിതം നയിച്ച നായനാർ, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്നു. 1955 വരെ പാർടി കണ്ണൂർ താലൂക്ക് സെക്രട്ടറിയായിരുന്നു. 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. റിവിഷനിസത്തിന്‌ എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽനിന്ന് 1964ൽ ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ നായനാരുമുണ്ടായിരുന്നു. ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ‘ഞാൻ മരിച്ചാൽ എന്റെ അന്ത്യയാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്തുവയ്ക്കണം' എന്ന് നായനാർ ശാരദ ടീച്ചറോട്‌ പറഞ്ഞതിൽ തെളിയുന്നത് കമ്യൂണിസ്റ്റ് ജിഹ്വയെ ഒരു കമ്യൂണിസ്റ്റുകാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ്. 1970ൽ സിപിഐ എം മുഖമാസികയായി ‘ചിന്ത' മാറിയപ്പോൾ അതിന്റെ പത്രാധിപരായത് നായനാരായിരുന്നു. സി എച്ച് കണാരന്റെ നിര്യാണത്തെത്തുടർന്ന് 1972ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു. 1992ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞു. സിപിഐ എം രൂപീകരണകാലംമുതൽ കേന്ദ്രകമ്മിറ്റി അംഗമായിരുന്ന നായനാർ 1998ൽ പൊളിറ്റ് ബ്യൂറോ അംഗമായി. പാർടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.

എൽഡിഎഫ് ഭരണം കേരളത്തെ ഐശ്വര്യപൂർണമാക്കാൻ സ്വീകരിക്കുന്ന നടപടികൾ പിന്നീടു വരുന്ന വലതുപക്ഷഭരണങ്ങൾ ഇല്ലായ്മ ചെയ്യുകയോ ദുർബലപ്പെടുത്തുകയോ വികലപ്പെടുത്തുകയോ ചെയ്യുന്നു. എന്നാൽ, സംസ്ഥാന ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത് ഈ ദുരന്തം ഒഴിവാക്കാൻ ഉപകരിച്ചു. എങ്കിലും പിണറായി വിജയൻ നയിക്കുന്ന തുടർഭരണത്തിനു മുന്നിൽ നായനാർ ചൂണ്ടിക്കാണിച്ചതുപോലെ ശത്രുവർഗം മൈനുകൾ വിതറുന്നുണ്ട്. സിപിഐ എമ്മിന്റെയും എൽഡിഎഫ് ഭരണത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തെ തടയാൻ തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനെ അവർ ആയുധമാക്കിയിരിക്കുകയാണ്. ഈ മണ്ഡലം യുഡിഎഫിന്റെ ‘പൊന്നാപുരം കോട്ട'യെന്നാണ് കോൺഗ്രസുകാരും മറ്റും ചിത്രീകരിക്കുന്നത്. എന്നാൽ, രാഷ്ട്രീയ കാലാവസ്ഥ മാറി. ഈ കാറ്റിൽ യുഡിഎഫിന്റേതെന്ന് അവർ കരുതുന്ന കോട്ടയെ ജനങ്ങൾ നിലംപരിശാക്കാൻ പോകുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തികച്ചും ജനവിരുദ്ധനയങ്ങളാണ്‌ സ്വീകരിക്കുന്നത്‌. ദിനംപ്രതിയെന്നോണം ഇന്ധനവില വർധിപ്പിക്കുന്നത്‌ സാധാരണക്കാരുടെ നടുവൊടിച്ചു. രാജ്യത്ത്‌ ഇന്ന്‌ കർഷകർക്കും സാധാരണക്കാർക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്‌. അതേസമയം, പിണറായി വിജയൻ നേതൃത്വം നൽകിയ അഞ്ചുവർഷത്തെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്കും നാടിനുംവേണ്ടി പ്രവർത്തിക്കുന്ന ഭരണമായിരുന്നു. ആ അനുഭവങ്ങൾകൂടി സ്വായത്തമാക്കി ഒരുവർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാർ വികസനത്തിലും ക്ഷേമത്തിലും കൂടുതൽ മികവോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ മാതൃകാ സർക്കാരായി മാറി. 25 വർഷം മുന്നിൽക്കണ്ട് വികസനപദ്ധതികൾ ഒരുവശത്തും അടിയന്തരമായി നടപ്പാക്കേണ്ട ക്ഷേമപദ്ധതികൾ മറുവശത്തും നടപ്പാക്കുന്നു. നിർദിഷ്ട സിൽവർ ലൈൻ പദ്ധതിയും അതിദരിദ്രരെ കണ്ടെത്തി അവർക്ക് ആശ്വാസം അരുളുന്ന ക്ഷേമപദ്ധതിയും ഇതാണ് വ്യക്തമാക്കുന്നത്. 20 ലക്ഷംപേർക്ക് തൊഴിൽ ലഭ്യമാക്കുന്ന വിജ്ഞാനസമൂഹത്തെ കെട്ടിപ്പടുക്കുകയാണ്. ഒരുമാസം കൂടിയാകുമ്പോൾ ലൈഫ് പദ്ധതിയിൽ മൂന്നു ലക്ഷം പേർക്ക് വീടുനൽകുകയാണ്. ഒരു വർഷത്തിനുള്ളിൽ വീടില്ലാത്ത 32,000 കുടുംബത്തിന്‌ വീടു നൽകി.

രണ്ടാം പിണറായി സർക്കാർ നാടിന്റെ സമാധാന ജീവിതത്തിനും മതനിരപേക്ഷ ജീവിതത്തിനും ഉറപ്പുനൽകുന്നതാണ്. ഈ ഭരണത്തിന് ജനസമ്മതി നേടുന്നതിന്, എൽഡിഎഫിന്റെ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി ഡോ. ജോ ജോസഫിന് വോട്ട് അഭ്യർഥിച്ച് മുഖ്യമന്ത്രി തൃക്കാക്കരയിൽ പര്യടനം നടത്തുന്നത് കോൺഗ്രസിനെ പരിഭ്രാന്തിയിലാഴ്ത്തി. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്കെതിരെ സമനില തെറ്റിയ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്. മുഖ്യമന്ത്രിയായിരിക്കെ നായനാരെയും അധിക്ഷേപിച്ച ആളാണ് ഈ കോൺഗ്രസ് നേതാവ്. അതിന്റെ ആവർത്തനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ശത്രുവർഗത്തിന്റെ തരംതാണ പ്രയോഗങ്ങളെ അതിജീവിച്ച് എൽഡിഎഫിന്‌ തൃക്കാക്കരയിൽ ഉജ്വല വിജയം നൽകുന്നതിന് കരുത്തുപകരുന്നതാണ് നായനാർ സ്മരണ. ജനങ്ങൾ സ്‌നേഹിച്ച, ജനങ്ങളെ സ്‌നേഹിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്‌ജലി.
1.1K views05:02
Open / Comment
2022-05-19 08:02:15 ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണദിനമാണ് ഇന്ന്. 18 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ജീവിച്ചിരുന്ന നായനാരും മൺമറഞ്ഞ നായനാരും ഒരുപോലെ ജനങ്ങളുടെ മനസ്സിൽ സ്‌നേഹത്തോടെ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നു പ്രാവശ്യമായി എൽഡിഎഫ് ഭരണത്തെ നയിച്ചു. ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകാർക്കു മുന്നിൽ ശത്രുവർഗം മൈനുകൾ വിതറുമെന്നും അത്തരം കുഴിബോംബുകളെ മറികടന്ന് മുന്നോട്ടുപോകാൻ നിതാന്തശ്രദ്ധ വേണമെന്നും അദ്ദേഹം സദാ ഓർമപ്പെടുത്തുമായിരുന്നു.
മൂന്നാംതവണ മുഖ്യമന്ത്രിയായശേഷം തലശേരിയിലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിൽ എത്തിയത്. അന്ന് നായനാരെ തോൽപ്പിക്കാൻ ശത്രുപക്ഷം ആവനാഴിയിലെ അമ്പുകളെല്ലാം പ്രയോഗിച്ചു. പ്രചാരണം കഴിഞ്ഞ് തിരുവനന്തപുരത്ത്‌ എത്തിയ നായനാർ ഓഫീസിൽ ആലോചനാമഗ്നനായി ഇരിക്കുന്നതുകണ്ട് ഓഫീസിലെ ഒരാൾ ചോദിച്ചു: ‘തെരഞ്ഞെടുപ്പിൽ നമുക്ക് വല്ല വിഷമവും വരുമോ?' നായനാർ സ്വതഃസിദ്ധമായി തന്നെ പ്രതികരിച്ചു: ‘നിനക്കെന്താ വട്ടുണ്ടോ. നമ്മൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. പക്ഷേ, എന്നെ അലട്ടുന്ന ഒരു കാര്യമുണ്ട്. ജനങ്ങൾക്ക് നമ്മളോട് എത്രമാത്രം സ്‌നേഹമാണ്. അവർ നമ്മുടെ ഭരണത്തിൽനിന്നും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അവരെ സഹായിക്കാൻ എത്രത്തോളം കഴിയും. അതാണ് എന്റെ മനസ്സിലെ ചിന്ത'.

കമ്യൂണിസ്റ്റ് ഭരണാധികാരികൾ നാടിനും ജനങ്ങൾക്കുംവേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്നവരാണ്. അത് അടിവരയിടുന്നതാണ് ഈ അനുഭവം. തലശേരിയിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് നായനാർ ജയിച്ചത്. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി. തോട്ടിപ്പണി അവസാനിപ്പിച്ചു. സാക്ഷരതാ യജ്ഞം, മാവേലി സ്റ്റോർ, ജനകീയാസൂത്രണം തുടങ്ങിയതെല്ലാം നായനാർ ഭരണകാലത്തേതാണ്. കുടുംബശ്രീയെന്ന ബൃഹദ് പ്രസ്ഥാനം ആരംഭിച്ചത് ആ സർക്കാരാണ്. കുടുംബശ്രീയുടെ രജത ജൂബിലി വേളയിൽ നായനാർ സ്‌മരണയ്ക്ക് അതുകൊണ്ടുതന്നെ സവിശേഷ പ്രാധാന്യമുണ്ട്.

കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ. കമ്യൂണിസ്റ്റ് നേതാവ്, സമരനായകൻ, പാർലമെന്റേറിയൻ, പത്രാധിപർ, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടി അച്ചടക്കം പാലിക്കുന്നതിൽ കർക്കശക്കാരനായിരുന്നു. നാടിന്റെ മാറ്റത്തിനും പുരോഗതിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തി അനിവാര്യമാണെന്നും അതിന് പാർടിയിലെ അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം കണ്ടു. ജനങ്ങളോടുള്ള, പ്രത്യേകിച്ച് പതിതവിഭാഗങ്ങളോടുള്ള കൂറായിരുന്നു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഖമുദ്ര.

അസുഖബാധിതനായി തിരുവനന്തപുരം എ കെ ജി ക്വാർട്ടേഴ്‌സിൽനിന്ന് ഡൽഹിയിലേക്ക് ചികിത്സയ്ക്ക് പുറപ്പെടുമ്പോൾ നൽകിയ യാത്രാമൊഴി ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ പച്ചപിടിച്ച് നിൽപ്പുണ്ട്. ‘ഓൾ റൈറ്റ്! താങ്ക് യു, താങ്ക് യു ഓൾ!' എന്ന് കൈവീശി വിടപറഞ്ഞുപോയ ആ ദൃശ്യം മായാത്തതാണ്. നായനാർ വിട്ടുപിരിഞ്ഞ 2004 മെയ് 19ലെ സന്ധ്യമുതൽ പയ്യാമ്പലത്തെ ചിതയിലെരിഞ്ഞ മെയ് 21 രാത്രിവരെ കേരളം കണ്ണീരണിഞ്ഞതും വിങ്ങിപ്പൊട്ടിയതും ചരിത്രം. അത്രയധികം ജനപ്രീതി നേടിയ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം

മൊറാഴയിൽ ഗോവിന്ദൻ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി 1919 ഡിസംബർ ഒമ്പതിന് ഏറമ്പാല കൃഷ്ണൻ നായനാർ എന്ന ഇ കെ നായനാർ കല്യാശേരിയിൽ ജനിച്ചു. സമരച്ചൂളയിൽ ഉരുകിത്തെളിഞ്ഞ സമരധീരനായി നായനാർ വളർന്നത് വരുംതലമുറകൾ പഠിക്കേണ്ട ഏടാണ്. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ ബാലസംഘത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിൽ എത്തി. കല്യാശേരി ഹയർ എലിമെന്ററി സ്‌കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ എ കെ ജിയും കെ പി ആറുമൊത്ത് നായനാർ സമരത്തിനിറങ്ങി.

1940നു മുമ്പുതന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയിൽ. തുടർന്ന്, കമ്യൂണിസ്റ്റ് പാർടിയിൽ. സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. പാപ്പിനിശേരി ആറോൺമിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ പി കൃഷ്ണപിള്ള നിയോഗിച്ചതോടെ പോരാട്ടങ്ങളുടെ പരമ്പരയായി നായനാരുടെ ജീവിതം മാറി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്തുവരുമ്പോൾ മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. മൊറാഴയിലെ പ്രതിഷേധപ്രകടനം മർദകവീരൻമാരായ സബ് ഇൻസ്‌പെക്ടർ കുട്ടികൃഷ്ണമേനോന്റെയും മറ്റൊരു പൊലീസുകാരന്റെയും മരണത്തിൽ കലാശിച്ചു. കെ പി ആറിനൊപ്പം പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന നായനാർ കർണാടകത്തിൽ ഒളിവിൽ പോയി. ആ കേസിൽ കെ പി ആറിനെ തൂക്കിക്കൊല്ലാൻ വിധിച്ചു. പക്ഷേ, പ്രതിഷേധം ദേശീയമായി ശക്തമായതോടെ ശിക്ഷ ജീവപര്യന്തമാക്കി.
850 views05:02
Open / Comment
2022-05-19 08:02:15
756 views05:02
Open / Comment
2022-05-19 06:35:26 മെയ് 19 സ. ഇ കെ നായനാർ ദിനത്തിൽ സഖാവിനെ അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണൻ സംസാരിക്കുന്നു


844 views03:35
Open / Comment
2022-05-19 06:20:23 മെയ് 19 സഖാവ് ഇ കെ നായനാർ ദിനത്തോടനുബന്ധിച്ച് എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ പതാക ഉയർത്തി.
910 views03:20
Open / Comment