Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 11

2023-04-21 15:51:03 "ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം" പരമ്പരയുടെ പതിനാലാം എപ്പിസോഡ് : സ. എസ് രാമചന്ദ്രൻ പിള്ള സംസാരിക്കുന്നു.

https://fb.watch/k2fLQBbjWQ/?mibextid=Nif5oz



360 views12:51
Open / Comment
2023-04-21 14:47:45
403 views11:47
Open / Comment
2023-04-21 14:47:42 ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം സംബന്ധിച്ച് മുതിർന്ന സിപിഐ എം നേതാവ് സ. എസ് രാമചന്ദ്രൻ പിള്ള നടത്തുന്ന പ്രഭാഷണ പരമ്പരയുടെ പതിനാലാം എപ്പിസോഡ് ഇന്ന് (ഏപ്രിൽ 21 വെള്ളിയാഴ്ച്ച) വൈകുന്നേരം 6.00 മണിക്ക് സംപ്രേഷണം ചെയ്യും. രാജ്യത്തെ പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്റെ സംഭവബഹുലവും ആവേശകരവുമായ പോരാട്ടങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ജനകീയ - തൊഴിലാളി വർഗ മുന്നേറ്റങ്ങളുടെയും ചരിത്രം വിശദീകരിക്കുന്നതാണ് 'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന പ്രഭാഷണ പരമ്പര.

എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 6.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ പോരാട്ട വഴികൾ കാണാം.
314 views11:47
Open / Comment
2023-04-21 12:23:38
334 views09:23
Open / Comment
2023-04-21 12:23:36 പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. സർക്കാരിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി 76 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നുവരികയാണ്‌. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ ഏകദേശം 3000 കോടി രൂപ അനുവദിച്ചു. നാൽപ്പത്തേഴ്‌ ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി അക്കാദമികരംഗം മികവുറ്റതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തി വരുന്നത്. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിൽ മികച്ച തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കും.

സ. വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
317 views09:23
Open / Comment
2023-04-21 12:03:14
291 views09:03
Open / Comment
2023-04-21 12:03:12 തൊഴിൽവകുപ്പിന്റെ കീഴിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ, ടാക്‌സി സംവിധാനം ‘കേരള സവാരി’ കൊച്ചി, തൃശൂർ നഗരങ്ങളില്‍ ആരംഭിക്കും.

സംസ്ഥാന സർക്കാർ പൊലീസ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പ്ലാനിങ്‌ ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐടിഐ, സാങ്കേതികസംവിധാനം ഒരുക്കും. ഈ മേഖലയിലെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചൂഷണത്തില്‍നിന്ന് ഓട്ടോ, ടാക്‌സി തൊഴിലാളികളെ സംരക്ഷിച്ച് മാന്യമായ സ്ഥിരവരുമാനം ഉറപ്പാക്കുന്നതോടൊപ്പം സുരക്ഷിതയാത്ര ഒരുക്കുകയാണ് ലക്ഷ്യം.

ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് എറണാകുളത്ത് ഏപ്രിൽ 28നും തൃശൂരിൽ മെയ് ഒമ്പതിനും പരിശീലനം നൽകും. പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ജില്ലാതലത്തിൽ കലക്ടർ ചെയർമാനായ കമ്മിറ്റി രൂപീകരിച്ചു. യാത്രാനിരക്ക് സർക്കാർതലത്തിൽ തീരുമാനിക്കും.
311 views09:03
Open / Comment
2023-04-21 06:54:27
196 views03:54
Open / Comment
2023-04-21 06:54:22 ഏപ്രിൽ 21 സഖാവ് ടി കെ രാമകൃഷ്‌ണൻ ദിനത്തിൽ എകെജി സെന്ററിൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.
195 views03:54
Open / Comment
2023-04-21 06:51:19 ഏപ്രിൽ 21 സഖാവ് ടി കെ രാമകൃഷ്‌ണൻ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.

https://fb.watch/k1Mo3r94IX/?mibextid=Nif5oz
194 views03:51
Open / Comment