Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 10

2023-05-03 17:53:38
239 views14:53
Open / Comment
2023-05-03 17:53:35 മതേതര ജനാധിപത്യ ഇന്ത്യയെ മാറ്റിമറിക്കുന്ന പ്രക്രിയാണ്‌ രാജ്യത്ത്‌ അരങ്ങേറുന്നത്. പ്രധാന തൂണുകളായ ജഡീഷ്യറി, ലെജിസ്ലേച്ചർ, എക്‌സിക്യൂട്ടീവ്‌, മാധ്യമങ്ങൾ എന്നതിൽ ഒന്ന്‌ തകർന്നാൽ ഇന്ത്യൻ ജനാധിപത്യം തകർച്ചയിലാകുമെന്ന്‌ ഭരണഘടനാ ശിൽപ്പികൾ വ്യക്തമാക്കിയിരുന്നു. ഈ നാലു തൂണുകളും അപകടത്തിലാക്കുന്ന പ്രവർത്തനമാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിൽ നടക്കുന്നത്‌. സ്വാതന്ത്ര്യം നേടിയെടുക്കുന്ന കാലഘട്ടത്തിൽ നാം ഒരേ മനസ്സോടെ വേണ്ടന്നുവച്ച മതരാഷ്‌ട്ര സംവിധാനത്തെ പുതിയ കാലഘട്ടത്തിൽ തിരിച്ചുകൊണ്ടുവരാനാണ്‌ ഗൂഢനീക്കം.

തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന കർണാടകത്തിൽ ബിജെപിയുടെ പ്രകടനപത്രികപോലും വർഗീയ ധ്രുവീകരണത്തിന്‌ ഊന്നൽ നൽകുന്നതാണ്‌. ജനക്ഷേമ പ്രവർത്തനങ്ങൾക്കുപകരം ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്നാണ്‌ അതിന്റെ കാതൽ. ചോദ്യം ചെയ്യുന്നവരെ, പ്രത്യേകിച്ച്‌ പ്രതിപക്ഷ നേതാക്കളെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സിബിഐയും പോലുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ഇല്ലാതാക്കുകയാണ്‌. പാർലമെന്റിൽ ചോദ്യം ചോദിക്കുന്നവരെപ്പോലും നടപടിക്ക്‌ വിധേയമാക്കുന്നു. ജനങ്ങളെ കൊള്ളയടിക്കുന്നതിനൊപ്പം, ചങ്ങാത്ത മുതലാളിത്തത്തിന്‌ വിടുപണി ചെയ്യുന്ന പ്രവർത്തനമാണ്‌ നടക്കുന്നത്‌.

37 ശതമാനം മാത്രം വോട്ടുള്ള ബിജെപിയെ പ്രതിപക്ഷ പാർടികൾ യോജിച്ചുള്ള നീക്കത്തിലൂടെ താഴെയിറക്കണം. 1996ൽ വാജ്‌പേയ്‌ സർക്കാരിനെ മാറ്റി ദേവഗൗഡയും പിന്നീട്‌ മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ യുപിഎയും അധികാരത്തിൽ വന്നത്‌ തെരഞ്ഞെടുപ്പിലൂടെയുള്ള സഖ്യത്തിലൂടെയല്ല. അതേ രീതിയിൽ സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച്‌ ബിജെപിക്കെതിരായ വോട്ടുകൾ ഒന്നിപ്പിക്കണം.

അടിയന്തരാവസ്ഥയെത്തുടർന്ന്‌ 1977ൽ കോൺഗ്രസിനെതിരെ പ്രതിപക്ഷ വിജയം നേടിയതിന്‌ സമാനമായി മുഴുവൻ ജനങ്ങളും ചേർന്ന്‌ ബിജെപിയെ താഴെയിറക്കണം.

സ. സീതാറാം യെച്ചൂരി
സിപിഐ എം ജനറൽ സെക്രട്ടറി
246 views14:53
Open / Comment
2023-05-03 17:44:16 കേരളത്തിലെ അഗ്നിരക്ഷാദൗത്യങ്ങൾക്ക് കരുത്തേകാൻ സംസ്ഥാന അഗ്‌നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയൻ മെയ് 2ന് നാടിന് സമർപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളടങ്ങിയ 6 ഡിസിപി (ഡ്രൈ കെമിക്കൽ പൗഡർ) ടെൻഡറുകൾ, 3 ട്രൂപ്പ് ക്യാരിയറുകൾ, 35 ഫസ്റ്റ് റെസ്‌പോൺസ് വാഹനങ്ങൾ, 12 ഫയർ ടെൻഡറുകൾ, 10 സ്‌ക്യൂബ വാനുകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ വാഹനവ്യൂഹം.

ഓയിൽ റിഫൈനറി, ഇ-വാഹനം, പെട്രോൾ മുതലായവയുമായി ബന്ധപ്പെട്ട തീപിടുത്തവും മറ്റും ഫലപ്രദമായി നേരിടുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള വാഹനമാണ് ഡിസിപി ടെൻഡർ. അഗ്‌നി രക്ഷാസേനയുടെ പ്രധാന വാഹനമായ ഫയർ ടെൻഡറിൽ വെള്ളമുപയോഗിച്ച് നിയന്ത്രിച്ച് അണയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഗ്നിരക്ഷാദൗത്യത്തിന് ആദ്യമെത്തിക്കുന്ന ഫയർ റെസ്‌പോൺസ് വാഹനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആധുനിക ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നാലു ചക്രങ്ങളിലും ഡ്രൈവ് ഉള്ള ട്രൂപ്പ് ക്യാരിയർ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവിടങ്ങളിലെ ദുഷ്‌കരമായ റോഡുകളിലൂടെ സഞ്ചരിച്ച് രക്ഷാപ്രവർത്തകരെ അപകടസ്ഥലങ്ങളിലെത്തിക്കുന്നതിനും സഹായിക്കും. ഡിങ്കി, ഔട്ട്‌ബോർഡ് എൻജിൻ എന്നിവ സഹിതമുള്ള വാൻ സ്‌ക്യൂബ ടീം അംഗങ്ങൾക്ക് എത്തിച്ചേരുന്നതിനുള്ള വാഹനമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ച് ആളുകളെ രക്ഷിച്ചിരുന്നു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സേനാസന്നാഹം കേരളത്തിനാവശ്യമാണ്. ഇന്നലെ നാടിന് സമർപ്പിച്ച വാഹനവ്യൂഹം ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പായി മാറും.
252 views14:44
Open / Comment
2023-04-23 11:42:13
252 views08:42
Open / Comment
2023-04-23 11:42:10 കൊച്ചിയുടെ ഗതാഗതമേഖലയ്ക്ക് പുതിയ കുതിപ്പേകുന്ന വാട്ടർ മെട്രോ ഉദ്ഘാടനം നടക്കുന്നതോടെ പൂർത്തിയാകുന്നത് എൽഡിഎഫ് സർക്കാരിന്റെ ഉറപ്പുകളിൽ ഒന്നുകൂടിയാണ്. നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ ഏപ്രിൽ 25ന് മുഖ്യമന്ത്രി സ. പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന്‌ സമർപ്പിക്കും. ഇതോടെ മെട്രോ റെയിലിന്‌ അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചി മെട്രോ.

ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. 26 മുതൽ പൊതുജനങ്ങൾക്ക് യാത്രചെയ്യാം. വെെറ്റില–കാക്കനാട് റൂട്ടിൽ 27 മുതൽ സർവീസ് ആരംഭിക്കും. പ്രാരംഭഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്–ഹൈബ്രിഡ് ബോട്ടുകളാണുള്ളത്. സുരക്ഷയ്ക്ക് വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനാകുന്ന ഫ്ലോട്ടിങ് പോണ്ടൂണുകൾ, യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാൻ പാസഞ്ചർ കൺട്രോളിങ് സിസ്റ്റം എന്നിവയുമുണ്ട്. പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 ബോട്ടുകൾ സർവീസ് നടത്തും.

വാട്ടർ മെട്രോയിൽ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹെെക്കോർട്ട്–വെെപ്പിൻ 20 രൂപയും വെെറ്റില–കാക്കനാട് 30 രൂപയുമാണ്‌. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഇളവുകളുമുണ്ട്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽനിന്ന് ഒറ്റത്തവണ യാത്രയ്‌ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബെെൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാം.
260 views08:42
Open / Comment
2023-04-22 18:14:51
416 views15:14
Open / Comment
2023-04-22 18:14:46 മലയാളിയുടെ സാമൂഹിക മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുൻപ് വൈക്കത്ത് അരങ്ങേറിയത്. പൊതുനിരത്തുകൾ ഉപയോഗിക്കാനും വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാനും മഹാഭൂരിപക്ഷം ജനങ്ങൾക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങളൊക്കെയും നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേടിയെടുത്തതാണ് എന്നും ആ നേട്ടങ്ങളിൽ അവസാനിക്കേണ്ടതല്ല ചരിത്രം എന്നുംകൂടി ഇന്നത്തെ തലമുറയെ വൈക്കം സത്യാഗ്രഹ ശതാബ്ദി ഓർമപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് എകെജി പഠന ഗവേഷണ കേന്ദ്രം വൈക്കം സത്യാഗ്രഹ ശതാബ്ദി സെമിനാർ സംഘടിപ്പിക്കുന്നത്.

സെമിനാര്‍ ഏപ്രില്‍ 24 തിങ്കളാഴ്‌ച്ച ഉച്ചക്ക്‌ മൂന്നു മണിക്ക്‌ എകെജി ഹാളില്‍ നടക്കും. പരിപാടി സിപിഐ എം പോളിറ്റ്‌ ബ്യുറോ അംഗം സ. പ്രകാശ്‌ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്‌റ്റര്‍ അധ്യക്ഷനായിരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി സ. കാനം രാജേന്ദ്രന്‍, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌, ഡോ. കെ എന്‍ ഗണേഷ്‌, ഡോ. സുനില്‍ പി ഇളയിടം, ഡോ. കെ എം ഷീബ, പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.
410 views15:14
Open / Comment
2023-04-22 14:18:18
406 views11:18
Open / Comment
2023-04-22 14:18:15 റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കാൻ ആവിഷ്‌കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ (മോട്ടോർ വാഹന നിയമങ്ങൾ). വാഹനം ഓടിക്കുന്നവരും അതിൽ സഞ്ചരിക്കുന്നവരും കാൽനടക്കാരും നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, ട്രാഫിക്‌ നിയമങ്ങൾ ലംഘിക്കുകയെന്നത്‌ ഒരു ഫാഷനും സാഹസിക കൃത്യവുമായി കരുതുന്നവരുമുണ്ട്‌. നിയമലംഘനങ്ങളെ ഗൗരവമായി കാണാൻ തയ്യാറാകാത്തതുകൊണ്ട്‌ നിരവധി ജീവിതങ്ങളാണ്‌ ഓരോ ദിവസവും നിരത്തുകളിൽ പൊലിഞ്ഞുവീഴുന്നത്‌. ജീവച്ഛവങ്ങളായി കഴിയുന്നവർ അതിലേറെ. നിരവധി കുടുംബങ്ങളുടെ തകർച്ചയ്‌ക്കുതന്നെ വാഹനാപകടങ്ങൾ കാരണമാകുന്നു. നിരവധി പദ്ധതികളും വാഹന പരിശോധനകളും തുടർച്ചയായ ബോധവൽക്കരണവും നടത്തുന്നുണ്ടെങ്കിലും അപകടം കുറയ്‌ക്കാൻ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്‌ റോഡപകടങ്ങൾ കുറച്ച്‌ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. ഗതാഗതനിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ്‌ സ്ഥാപിച്ച നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) കാമറകൾ വ്യാഴാഴ്‌ചമുതൽ പ്രവർത്തനസജ്ജമായി. പ്രധാന അപകടസാധ്യതാ മേഖലകൾ കേന്ദ്രീകരിച്ച്‌ 726 കാമറകളാണ്‌ സ്ഥാപിച്ചത്‌. കാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനത്തിനും പിഴ ഈടാക്കും. ഓരോ നിയമലംഘനത്തിനും വ്യത്യസ്‌ത പിഴയാണ്‌ ചുമത്തുക.

മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വാഹനപരിശോധന പൊതുജനങ്ങൾക്ക്‌ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന പരാതി സ്ഥിരമായി ഉയരാറുണ്ട്‌. പരിശോധനയുടെ മറവിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന ആക്ഷേപവുമുണ്ട്‌. പുതിയ സംവിധാനം പ്രാബല്യത്തിലായതോടെ വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധന കുറയ്‌ക്കാൻ സാധിക്കും. കേരള റോഡ്‌ സേഫ്‌റ്റി അതോറിറ്റിയുടെ 232.25 കോടി രൂപ ഉപയോഗിച്ച്‌ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഹെൽമറ്റ്‌, ഇരുചക്രവാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കാമറകൾ സ്വയം കണ്ടുപിടിക്കും. എല്ലാ നിയമലംഘനവും കാമറകൾ വഴിമാത്രം കണ്ടെത്താനാകില്ല. രേഖകൾ ഇല്ലാതെയും വ്യാജരേഖകൾ ഉപയോഗിച്ചും മദ്യപിച്ച്‌ വാഹനമോടിക്കുന്നതും കണ്ടെത്താൻ വാഹന പരിശോധനകൾ നടത്തേണ്ടിവരും. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളെ നിർബന്ധിതരാക്കിക്കൊണ്ട്‌ വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്‌ക്കാനുള്ള കുറ്റമറ്റ രീതിയാണ്‌ പുതിയ സംവിധാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‌. നിയമലംഘനം വ്യക്തമായ തെളിവുകളോടെ പിടികൂടുന്നതിനാൽ നിയമലംഘകർക്ക്‌ പരിശോധനയുടെ പേരിൽ വിവാദം സൃഷ്ടിച്ച്‌ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ല. നിർമിത ബുദ്ധിയധിഷ്‌ഠിത കാമറ ആയതിനാൽ വ്യക്തമായ ചിത്രങ്ങളാണ്‌ പതിയുക.

ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണവും നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളം. ജനസാന്ദ്രതയും വാഹനസാന്ദ്രതയും അപകടം കൂടാൻ കാരണമാകുന്നുണ്ടെങ്കിലും ട്രാഫിക്‌ നിയമലംഘനങ്ങൾ പ്രധാന കാരണമാണ്‌. 2023ൽ ആദ്യ രണ്ടു മാസത്തിനിടയിൽമാത്രം 740 പേർ മരിച്ചു. 9795 പേർക്ക്‌ പരിക്കേറ്റു. ഒരു ദിവസം ശരാശരി സംസ്ഥാനത്ത്‌ 13 പേർ മരിക്കുന്നു. 150 പേർക്ക്‌ സാരമായി പരിക്കേൽക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അപകടങ്ങൾ കുറയ്‌ക്കുക എന്നത്‌ നാടിനോട്‌ പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രധാന കടമയാണ്‌. എന്നാൽ, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്‌ പൊതുജനങ്ങളുടെ സുരക്ഷയ്‌ക്കും അപകടം കുറയ്‌ക്കുന്നതിനും നടപ്പാക്കുന്ന പുതിയ സംവിധാനത്തെപ്പോലും ദുഷ്ടലാക്കോടെ കാണുകയാണ്‌ പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്‌ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയെന്നാണ്‌ യുഡിഎഫ്‌ പ്രചരിപ്പിക്കുന്നത്‌. കോൺഗ്രസ്‌ സർക്കാർ തുടക്കമിട്ടതും തുടർന്ന്‌ ബിജെപി സർക്കാർ നടപ്പാക്കിയതുമായ കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ ട്രാഫിക്‌ നിയമങ്ങൾ നടപ്പാക്കുന്നതും നിയമലംഘനങ്ങൾക്ക്‌ പിഴ നിശ്ചയിക്കുന്നതും.

ഉയർന്ന പിഴ നിശ്ചയിച്ച്‌ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ അതിനെ പാർലമെന്റിൽ ഇടതുപക്ഷം ശക്തമായി എതിർത്തിരുന്നു. എന്നാൽ, അപകടം കുറയ്‌ക്കാൻ ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ ഉയർന്ന പിഴ ഏർപ്പെടുത്തണമെന്ന വാദമാണ്‌ കേന്ദ്രം ഉയർത്തിയത്‌. പല ട്രാഫിക്‌ നിയമലംഘനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ പിഴയാണ്‌ കേരളം ഈടാക്കുന്നത്‌. ഇത്‌ മറച്ചുവച്ചുകൊണ്ട്‌ യുഡിഎഫ്‌ കള്ളപ്രചാരണം നടത്തുകയാണ്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന നൂതന പദ്ധതികളെ എതിർക്കുകയെന്ന ഒറ്റലക്ഷ്യം മാത്രമാണ്‌ ഇതിനുപിന്നിലും.
416 views11:18
Open / Comment
2023-04-22 13:00:54 "വന്ദേഭാരത് 160 കിമീ വേഗതയിൽ ചീറിപ്പായും" - വി മുരളീധരൻ.

കെ റെയിലിനെ കുറിച്ച് രാജ്യസഭയിൽ നടന്ന ചൂടുപിടിച്ച ചർച്ചയും വാഗ്വാദങ്ങളും സ്മരിക്കുന്നു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ഇതെല്ലാം. ഒരംഗത്തിന്റെ പ്രസംഗം മന്ത്രി തടസ്സപ്പെടുത്തുന്ന പതിവ് ഇല്ലെങ്കിലും എന്റെ പ്രസംഗത്തിനിടയിൽ ഒന്നിലേറെ തവണ ശ്രീ വി മുരളീധരൻ ഇടപെട്ടു.

കേരളത്തോട് സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര ധനമന്ത്രിയുടെ കത്ത് ഉദ്ധരിച്ചപ്പോഴായിരുന്നു ഏറ്റവും വലിയ തടസ്സം. എന്നാൽ ഈ കത്ത് നിഷേധിക്കാൻ അശ്വനി വൈഷ്ണവ് തയ്യറായില്ല . വന്ദേഭാരത് 160 കിലോമീറ്റർ സ്പീഡിൽ കേരളത്തിന്റെ തലങ്ങും വിലങ്ങും ഓടിപ്പായുമെന്നായിരുന്നു മുരളീധരന്റെ ന്യായം. എന്തായാലും മുരളീധരനെ അടുത്തിരുത്തി മൂപ്പർ അടച്ച അദ്ധ്യായം വൈഷ്ണവ് തുറന്നിടുമ്പോൾ രാജ്യസഭയിലെ സംഭവവികാസങ്ങൾ ഓർക്കുന്നത് ഉചിതമായിരിക്കും...

സ. ജോൺ ബ്രിട്ടാസ്
രാജ്യ സഭാ എംപി

https://fb.watch/k3qnUsEk48/?mibextid=Nif5oz
433 views10:00
Open / Comment