🔥 Burn Fat Fast. Discover How! 💪

CINEMA PARADISO CLUB

Logo of telegram channel cpcofficial — CINEMA PARADISO CLUB C
Logo of telegram channel cpcofficial — CINEMA PARADISO CLUB
Channel address: @cpcofficial
Categories: Videos , News
Language: English
Subscribers: 5.54K
Description from channel

Official Telegram Channel of Cinema Paradiso Club aka CPC

Ratings & Reviews

4.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

1

3 stars

0

2 stars

0

1 stars

0


The latest Messages 6

2021-06-04 17:45:45 "മലയാളിയും സിറ്റ്കോമും" - ഫ്രണ്ട്സ് മുതൽ അക്കരെ കാഴ്ച്ചകൾ വരെ.
Join Now....

https://www.clubhouse.com/room/xlJZ9anX
692 views14:45
Open / Comment
2021-06-02 18:15:42 Cinema Paradiso Club
Official Clubhouse Club
https://www.clubhouse.com/club/cinema-paradiso-club
369 views15:15
Open / Comment
2021-05-31 16:01:57
436 views13:01
Open / Comment
2021-05-31 16:01:57 നവാഗത സംവിധായകൻ ബിബിൻ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 21 grams.
436 views13:01
Open / Comment
2021-05-28 11:21:57 ​​28 May 2011 - 28 May 2021

സിനിമാ പാരഡൈസോ ക്ലബിന്റെ 10 വർഷങ്ങൾ...
488 views08:21
Open / Comment
2021-05-18 10:29:41

276 views07:29
Open / Comment
2021-05-13 09:03:01 തുറമുഖം ടീസർ പുറത്തിറങ്ങി.


357 views06:03
Open / Comment
2021-05-10 19:42:11 ​​മലയാള സിനിമയിൽ ഇതിഹാസ വിജയങ്ങൾ തീർത്ത തിരക്കഥാക്യത്ത് ഡെന്നിസ് ജോസഫ് വിടവാങ്ങിയിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാള സിനിമയിൽ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്ത ഒട്ടേറെ മെഗാഹിറ്റുകൾക്കു തിരക്കഥയൊരുക്കിയ ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

ഡെന്നിസ് ജോസഫിനെ മാറ്റി നിർത്തി ഒരു ചരിത്രം മലയാള സിനിമയ്ക്ക് ഇല്ല. ഡെന്നിസ് ജോസഫ് നമ്മളെ വിട്ട് പോയെങ്കിലും ടോണീ കുരിശിങ്കലും, ഇല്ലിക്കൽ കുട്ടപ്പായിയും, വിൻസെന്റ് ഗോമസും മലയാളി ഉള്ളടത്തോളം കാലം ഇവിടെ ജീവിക്കും.

സി പി സി യുടെ ആദരാഞ്ചലികൾ

#DennisJoseph #cpc
517 views16:42
Open / Comment
2021-05-04 07:39:00 ​​ഭിന്നശേഷിക്കാരായ മനുഷ്യരെ കോമാളിത്തരം കാണിക്കാൻ വേണ്ടി മാത്രമാണ് പണ്ടത്തെ സിനിമകളിൽ ഉപയോഗിച്ചിരുന്നത്. കഥയുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ ഏച്ചു കെട്ടിയ തരം താണ തമാശ രംഗങ്ങളിൽ പ്രധാന താരത്തിന് തല്ലാനും കളിയാക്കാനുമൊക്കെയായി ചേർക്കുന്ന കഥാപാത്രങ്ങളായി അവരിൽ പലരും വന്നു പോയി. ഒരുപക്ഷെ അതിനാദ്യമായി ഒരു മാറ്റമുണ്ടാക്കിയത് ശ്രീ. കെ ജി ജോർജ് ആയിരിക്കും. തമ്പിലെ ജീവിതങ്ങളുടെ കഥ പറയുന്ന "മേള" എന്ന ചിത്രത്തിൽ അദ്ദേഹം സൃഷ്ടിച്ച ഗോവിന്ദൻ കുട്ടി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയത് രഘു എന്ന കലാകാരനായിരുന്നു.

കളിയാക്കലുകൾ മാത്രം കേട്ട് വളർന്ന, സർക്കസ്സിൽ ബഫൂൺ ആണെങ്കിലും ജീവിതത്തിൽ ഒരു സാധാരണ മനുഷ്യനെ പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും സ്നേഹിക്കുകയും ചിരിക്കുകയും കരയുകയും ഒക്കെ ചെയ്യുന്ന സങ്കീർണമായ ഒരു കഥാപാത്രത്തെയാണ് രഘു അത്യുജ്വലമായി അഭിനയിച്ചു ഫലിപ്പിച്ചത്. മമ്മൂട്ടിയുൾപ്പെടെ മറ്റനവധി അഭിനേതാക്കൾ അണിനിരന്ന ആ ചിത്രത്തിൽ അവരെയെല്ലാം കവച്ചു വയ്ക്കുന്ന രീതിയിൽ മനോഹരമായി ഗോവിന്ദൻ കുട്ടിയെ രഘു അവതരിപ്പിച്ചു. സിനിമയുടെ ക്ലൈമാക്സിൽ കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഗോവിന്ദൻ കുട്ടിയെ കണ്ണീരോടു കൂടി മാത്രമേ കണ്ടിരിക്കാനാവൂ.

സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു രഘു. കോളജിൽ പഠിക്കുമ്പോൾ സാക്ഷാൽ ശ്രീനിവാസനാണ് രഘുവിനെ മേളയിലേക്ക് ക്ഷണിക്കുന്നത്. സിനിമ ശ്രദ്ധിക്കപെടുകയും ചെയ്തു. എന്നാൽ വെട്ടൂർ പുരുഷനെ പോലെ സിനിമയിൽ നിന്ന് കിട്ടിയ പ്രശസ്തി ഉപയോഗിച്ച് കുറച്ചു കൂടി സുരക്ഷിതത്വമുള്ള മറ്റൊരു ജോലി കണ്ടുപിടിക്കാനൊന്നും അദ്ദേഹം ശ്രമിച്ചില്ല എന്ന് തോന്നുന്നു. ഈയിടെ ഇറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിൽ ചെറിയൊരു വേഷം ചെയ്തതുൾപ്പെടെ പത്തു മുപ്പത് സിനിമകളിലാണ് ഇത്രയും വർഷത്തിൽ അദ്ദേഹം അഭിനയിച്ചത്. അതിലൊന്നും ഓർമിക്കപ്പെടുന്ന വേഷങ്ങളൊന്നുമുണ്ടായില്ല താനും. സിനിമ അദ്ദേഹത്തെ ചതിച്ചു എന്ന് വേണം പറയാൻ. കഴിഞ്ഞ മാസം ഒരു ദിവസം പൊടുന്നനെ വീട്ടിൽ തളർന്നു വീണ രഘു ദിവസങ്ങളോളം അബോധാവസ്ഥയിൽ കിട്ടുന്നതിന് ശേഷം ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങി. അറുപതു വയസ്സായിരുന്നു അദ്ദേഹത്തിന്.

നായക വേഷം ചെയ്ത ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമാ ചരിത്രത്തിൽ ഇടം പിടിച്ച കലാകാരന് ആദരാജ്ഞലികൾ.

Post credits: Sanuj susheelan
472 views04:39
Open / Comment
2021-05-02 19:04:18 ​​ആ കുളത്തിൽ ഒരു പാട് മത്സ്യങ്ങളുണ്ട്. പിന്നെ, അവയെ പിടിക്കാൻ കുറേ പക്ഷികളും വരും "ഇമേജറികളുടെ കണ്ണഞ്ചിപ്പിക്കുന്ന കുടഞ്ഞിടൽ ആണ് ഈ ദൃശ്യങ്ങളിലുടനീളം. ഒരു കൊച്ചു കുട്ടിയുടെ ഉള്ളിൽ അയാൾ വരച്ചിടുന്ന വർണ്ണജാലം. പിന്നേയും കുറേ കഴിഞ്ഞാണ് നമ്മൾ അറിയുന്നത് അയാളും ആ കുളത്തിൽ പിടിച്ചിടപ്പെട്ട ഒരു മത്സ്യമാണെന്ന്; ഒരു തടവുകാരനാണെന്ന്.

പലരും മോഹൻലാൽ എന്ന നടന്റെ ശബ്ദത്തിലെ പോരായ്മകളെക്കുറിച്ച് പറയാറുണ്ട്. പ്രത്യേകിച്ചും മമ്മൂട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശബ്ദത്തിലുള്ള ഗാംഭീര്യക്കുറവിനെക്കുറിച്ച്.പക്ഷേ എന്റെ നിരീക്ഷണങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത് ആ കുറവാണ് ലാലിന്റെ അനുഗ്രഹം എന്നാണ്. മമ്മൂട്ടിയിൽ നിന്നും വിഭിന്നമായി കേൾക്കുന്നവന്റെ ഹൃദയവുമായി നേരിട്ടു സംവദിക്കുന്ന എന്തോ ഒന്ന് ലാലിന്റെ ശബ്ദത്തിലുണ്ട്. ഈയടുത്ത് സൈറാ ബാനുവിൽ ആ വോയ്സ് ഓവർ കേട്ടപ്പോഴും അതു തോന്നി.ദേ ഞാൻ നിങ്ങളുടെ അരികിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ഒരു ഫീൽ. അതിന്റെ അനന്തമായ പ്രകടനമാണ് ഒന്നു മുതൽ പൂജ്യം വരെയിൽ ;ലാൽ മാജിക് എന്ന് വക്കു പൊട്ടാതെ വിളിക്കാവുന്ന പ്രകടനങ്ങളിലൊന്ന്.

എപ്പോഴൊക്കെ ഈ ചിത്രം കാണുമ്പോഴും കോരിത്തരിപ്പിക്കുന്ന ഒരു മാനവികതലം അതിൽ അനുഭവപ്പെടാറുണ്ട്. മറ്റൊരു സിനിമയിലും തോന്നാത്തത്ര. ഒന്നു മുതൽ പൂജ്യം വരെ ഒരു ഒറ്റയാനാണ്; വിസ്മയങ്ങളുടെ അന്തമില്ലാ വർണ്ണക്കാഴ്ച്ചകളിലെ ഏറ്റവും തിളക്കമുള്ള ഒറ്റയാൻ.

Jithesh Mangalath | Cinema Paradiso Club
308 views16:04
Open / Comment