🔥 Burn Fat Fast. Discover How! 💪

CINEMA PARADISO CLUB

Logo of telegram channel cpcofficial — CINEMA PARADISO CLUB C
Logo of telegram channel cpcofficial — CINEMA PARADISO CLUB
Channel address: @cpcofficial
Categories: Videos , News
Language: English
Subscribers: 5.54K
Description from channel

Official Telegram Channel of Cinema Paradiso Club aka CPC

Ratings & Reviews

4.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

1

3 stars

0

2 stars

0

1 stars

0


The latest Messages 7

2021-05-02 19:04:17 ഒന്നു മുതൽ പൂജ്യം വരെ !

രഘുനാഥ് പലേരി - വിസ്മയം പോലെ ഒരാൾ!

രഘുനാഥ് പലേരി അദ്ദേഹത്തിന്റെ ഒരു സിനിമയെ പോലെ തന്നെയാണ്. ഒരു വിസ്മയം. അദ്ദേഹത്തിന്റെ സിനിമകളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ വിസ്മയം മാത്രമേ തോന്നൂ.മലയാളത്തിലെ ഏറ്റവും മികച്ച മാജിക്കൽ റിയലിസ്റ്റിക് ചിത്രങ്ങളായ വിസ്മയം, ഒന്നു മുതൽ പൂജ്യം വരെ, കേരളത്തിന്റെ പീരിയോഡിക്കൽ സ്കെച്ചെന്നു തന്നെ വിശേഷിപ്പിക്കാവുന്ന പൊൻമുട്ടയിടുന്ന താറാവ്, ആത്മസംഘർഷങ്ങളുടെ സ്വം, അന്തർദേശീയ ഖ്യാതി നേടിയ പിറവി, കുട്ടികളുടെ മനസ്സറിഞ്ഞൊരുക്കിയ മലയാള സിനിമകളിൽ ആദ്യ പത്തിൽ സംശയലേശമില്ലാതെ സ്ഥാനം പിടിക്കുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ, ഫാമിലിഡ്രാമ ജോണറിൽ മലയാളി എന്നും ഓർത്തുവെക്കുന്ന മേലേപറമ്പിൽ ആൺവീട് ,പ്രതികാര കഥകളിൽ വ്യത്യസ്ത പരിചരണം കൊണ്ട് ശ്രദ്ധേയമായ പിൻഗാമി, സംഗീതവും പ്രണയവും, മഞ്ഞും ,മരണവും, കാത്തിരിപ്പും വേർപിരിക്കാനാവാത്ത വിധം ഇണ ചേർന്നു കിടക്കുന്ന ദേവദൂതൻ.. പലേരിയുടെ തൂലികയിൽ പിറന്ന തിരക്കഥകൾ തഴുകാത്ത തലങ്ങളില്ല.

രഘുനാഥ് പലേരിയുടെ സിനിമകളിൽ ഏറ്റവും പ്രിയങ്കരം ഒന്നു മുതൽ പൂജ്യം വരെ ആണ്. 1986 ൽ നവോദയയുടെ ബാനറിൽ പലേരി കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ സിനിമ മികച്ച നവാഗത സംവിധായകനും, ബാലതാരത്തിനും, ഛായാഗ്രാഹകനും ഉൾപ്പെടെ 6 സംസ്ഥാന പുരസ്കാരങ്ങൾ കരസ്ഥമാക്കി.പ്രശസ്ത സംവിധായകൻ ഷാജി.എൻ.കരുണായിരുന്നു ഈ ചിത്രത്തിന്റെ ക്യാമറാമാൻ. ചിത്രത്തിനു വേണ്ടി ഗായത്രി അശോകൻ ഒരുക്കിയ പോസ്റ്റർ വൻ ജനപ്രീതിയാർജ്ജിച്ചിരുന്നു. ഗീതു മോഹൻ ദാസ് ,ആശാ ജയറാം എന്നിവർക്കൊപ്പം മോഹൻലാലും ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു.മോഹൻ സിതാര ഈണം പകർന്ന ഗാനങ്ങളിൽ വേണുഗോപാൽ പാടിയ രാരീ രാരീരം രാരോ കാലാതിവർത്തിയായ മലയാള ചലച്ചിത്ര ഗാനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു.

ദീപമോൾ (ഗീതു മോഹൻ ദാസ് ) സ്വപ്നങ്ങളിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവളുടെ ടെലിഫോൺ അങ്കിൾ പോയിട്ടുണ്ടാകും. എവിടെ നിന്നാണയാൾ വന്നത്? എവിടേക്കാണയാൾ പോയത്? ദീപമോൾക്കറിയില്ല. ഇനി അയാൾ വരുമോ? നമുക്കുമറിയില്ല. ദീപ മോളുടെയും, അവളുടെ ടെലിഫോൺ അങ്കിളിന്റെയും കഥ പറഞ്ഞ ഒന്നു മുതൽ പൂജ്യം വരെ കവിത പോലെ സുന്ദരമായ ഒരു ചലച്ചിത്രമാണ്. പലേരിയുടെ തന്നെ ആകാശത്തേക്കൊരു കിളിവാതിൽ എന്ന ചെറുകഥയുടെ ചലച്ചിത്ര രൂപമാണ് ഈ ചിത്രം.ഒരു വലിയ ബംഗ്ലാവിൽ ഒറ്റക്കു താമസിക്കുന്ന അലീനയുടെയും (ആശാ ജയറാം ) ദീപമോളുടെയും ജീവിതത്തിൽ നിന്നാണ് ഒന്നു മുതൽ പൂജ്യം വരെയുടെ കഥ ഇതൾ വിരിയുന്നത്.

അച്ഛൻ (പ്രതാപ് പോത്തൻ) മരിച്ചു എന്ന കാര്യം ദീപമോൾക്ക് ഇനിയുമറിയില്ല. അവളെ സംബന്ധിച്ചിടത്തോളം അച്ഛൻ ഒരു ടെലിഫോൺ കോളിനപ്പുറത്ത് എവിടെയോ ഉണ്ട്. ആ പ്രതീക്ഷ ഇല്ലാതാക്കാൻ അലീനയും ശ്രമിക്കുന്നില്ല. ദീപ മോളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തു എല്ലാ കളിക്കോപ്പുകൾക്കുമപ്പുറം വീട്ടിലെ ഫോണാണ്.അമ്മയുടെ കണ്ണുവെട്ടിച്ച് അവൾ ഇടയ്ക്കിടയ്ക്ക് അതിന്റെ അടുത്തുവന്നിരിക്കും. ഒരു മണിയൊച്ചയുടെ കാത്തിരിപ്പിന്റെ ഫ്രെയിമുകൾ ഷാജി.N.കരുൺ ഹൃദയസ്പൃക്കായി തിരശ്ശീലയിൽ കോറിയിട്ടിട്ടുണ്ട്. ഒരിക്കലും ഡാഡി അവളെ വിളിച്ചില്ല. നിരാശയായ അവൾ ഇടയ്ക്ക് എതൊക്കെയോ റാൻഡം നമ്പറുകൾ ഡയൽ ചെയ്യുന്നുണ്ട്;റിസീവറിന് മറുപുറം മോളേ എന്ന വിളിക്ക് കാതോർത്ത്. അച്ഛന്റെ ഓർമ്മകളിൽ അവൾക്കു കൂട്ടായി ഒരു പിയാനോയുമുണ്ട്. അമ്മയുടെ വഴക്കുകളിൽ നിന്ന് അവൾ രക്ഷപ്പെട്ടോടുന്നത് അതിന്റെ സാന്ത്വനത്തിലേക്കാണ്. കഥയിൽ സാന്ദ്രമായി പറഞ്ഞു പോകുന്ന ആ ഭാഗങ്ങൾ തിരശ്ശീലയിൽ അതിലും മനോഹരമായി പകർത്താൻ പലേരിക്കു കഴിഞ്ഞിട്ടുണ്ട്.

ഏകാന്തതയുടെ ഈ ദ്വീപിലേക്കാണ് ഒരു ദിവസം ആ ശബ്ദം വിരുന്നെത്തുന്നത്. ഒരു റോംഗ് നമ്പർ പോലെ എത്തുന്ന ശബ്ദം ദീപമോളുമായി സൗഹൃദത്തിലാവുന്നു. ടെലിഫോൺ അങ്കിൾ എന്ന് അവൾ പേരിടുന്ന ആ ശബ്ദവുമായുള്ള ദീപമോളുടെ ബന്ധം വികസിക്കുന്നത് ഒരു പൂ വിരിയുന്ന സുഭഗതയോടെയാണ് പലേരി സ്ക്രീനിൽ വരച്ചിടുന്നത്. ഞാൻ കണ്ട മലയാള സിനിമകളിൽ ഇതിലും നന്നായി ഒരു ബന്ധം സ്ഥാപിച്ചെടുക്കുന്നത് കണ്ടിട്ടില്ല. ഈ ബന്ധത്തിനോടുള്ള അലീനയുടെ പ്രതികരണവും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമാദ്യം അലീനയ്ക്ക് ഇതൊരു കൗതുകമായിരുന്നെങ്കിൽ പിന്നീടത് അസൂയയായി മാറുന്നു.

തന്റെ മകളെ ഇത്രയേറെ സന്തോഷിപ്പിക്കുന്ന തന്റെ സാന്നിദ്ധ്യത്തെ നിഷ്കരുണം അവഗണിക്കുന്ന ആ അജ്ഞാത ശബ്ദത്തിന്റെ ഉടമയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അലീനയുടെ ശ്രമങ്ങളൊക്കെ വിഫലമാകുകയാണ്. നിന്റെ അച്ഛനെ സ്നേഹിച്ച പോലെയാണോ നീ ടെലിഫോൺ അങ്കിളിനെ സ്നേഹിക്കുന്നതെന്ന അലീനയുടെ ചോദ്യത്തിനു മുന്നിൽ അമ്പരന്നു നിൽക്കുന്ന ദീപമോൾ ഈ സിനിമ നൽകുന്ന നൊമ്പരക്കാഴ്ച്ചയാണ്. ബന്ധങ്ങളെ താരതമ്യം ചെയ്യാനറിയാത്ത ബാല്യങ്ങളെക്കുറിച്ചുള്ള അതിസൂക്ഷ്മമായ നിരീക്ഷണം ഇവിടെ കാണാം. ദീപ മോളും, ടെലിഫോൺ അങ്കിളും തമ്മിലുള്ള സംഭാഷണങ്ങൾ ഒരു കവിത പോലെ പെയ്തിറങ്ങുന്നവയാണ്. എവിടെ നിന്നാണ് അങ്കിൾ വിളിക്കുന്നതെന്ന് ഒരിക്കൽ അവൾ അയാളോട് ചോദിക്കുന്നുണ്ട്. അപ്പോൾ അയാൾ പറയുന്നു " ഒരു കുളത്തിനടുത്തുള്ള വലിയ ഒരു വീട്ടിലാണ് ഞാൻ താമസിക്കുന്നത്.
293 views16:04
Open / Comment
2021-04-22 10:40:29 മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ സജിൻ ബാബു സംവിധാനം ചെയ്ത " ബിരിയാണി " ഇപ്പോൾ cave പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്നു.

Watch Now...
iOS App download
https://cutt.ly/ios1

Android App download
https://cutt.ly/android1

https://www.caveindia.com/
335 views07:40
Open / Comment
2021-04-17 04:59:54 ​​നടൻ വിവേക് അന്തരിച്ചു.
545 views01:59
Open / Comment
2021-04-16 11:16:06 തമിഴ് നടൻ വിവേകിന് ഹൃദയാഘാതം; നില അതീവ ഗുരുതരം
433 views08:16
Open / Comment
2021-04-14 08:39:35 ആറാട്ട് ടീസർ



459 views05:39
Open / Comment
2021-04-13 20:18:02 ​​KHO KHO Theater List
588 views17:18
Open / Comment
2021-04-12 18:08:36 ​​അപർണ ബാലമുരളിയുടെ തമിഴ് - മലയാളം bilingual ചിത്രം 'ഉല'
289 views15:08
Open / Comment
2021-04-10 18:36:28 ​​സ്റ്റേറ്റ്ന് എപ്പോഴും ഒരു വേട്ടക്കാരന്റെ സ്വഭാവമുണ്ട്. അത് ഇരയെ ഉറപ്പിച്ചു വേട്ടയ്‌ക്ക് ഇറങ്ങാൻ തീരുമാനിച്ചാൽ തീർച്ചയായും ഇര അതിന്റെ കൈയിൽ പെട്ടിരിക്കും. അങ്ങനെ പെടുത്താൻ കഴിയുന്നില്ലേൽ അതിനെ പിന്നെ സ്റ്റേറ്റ് എന്ന് വിളിക്കുന്നതിൽ കാര്യമില്ല.

സ്റ്റേറ്റിന്റെ ഈയൊരു നായാട്ട് സ്വഭാവം, മർദകസ്വഭാവം ഒക്കെ മനസിലാക്കിയിട്ട് ആകണം മാർക്സിന്റെയും, ഗാന്ധിയുടെയുമൊക്കെ ideal society യെ കുറിച്ചു ഉള്ള ഭാവനയിൽ സ്റ്റേറ്റ് ഇല്ലാതെ ആകുന്നിതിനെ പറ്റി ഉള്ള പ്രതീക്ഷകൾ കിടക്കുന്നത്.
പോലീസ് സ്റ്റേറ്റിന്റെ മർദകയന്ത്രമാണ്. അത് എത്ര ജനമൈത്രി പറഞ്ഞാലും അങ്ങനെ തന്നെ ആണ്. ആ യന്ത്രം അതിന്റെ വയലൻസ് എത്ര ഒളിപ്പിച്ചു വെച്ചാലും ഇടയ്ക്കിടയ്ക്ക് പുറത്തു വരും. പവർ ഹയരാർക്കി ഇത്രയെറെ പ്രകടമായി നിൽക്കുന്ന വേറെ ഏത് സംവിധാനം ഉണ്ട്! ആ ഹയരാർക്കിയിലെ ഓരോ നിലയിൽ ഉള്ളവരും ഓരോ തരത്തിലുള്ള പ്രഷറും, അപമാനവും ഏൽക്കേണ്ടി വരുന്നുണ്ട്.
ഉത്തരവാദിത്തങ്ങളും ഫ്രസ്ട്രേഷനും ഒരു നിലയിൽ നിന്ന് മറ്റൊരു നിലയിലേക്ക് തള്ളുക ആണ് ആ യന്ത്രത്തിന്റെ പണിയാളുകൾ ചെയ്യുക. അത് അങ്ങു മുകളിൽ ഡിജിപി മുതൽ ഏറ്റവും താഴെ പാറാവ് കാരൻ വരെ അങ്ങനെ ആണ്.
ഒരേസമയം അധികാരവും വിധേയത്വവും പ്രകടമാക്കാൻ പോന്ന കളങ്ങൾ ഇവരിൽ ഓരോരുത്തർക്കും ഉണ്ട്. അവിടെ തികച്ചും independent ആയി ഒരു തീരുമാനം ആർക്കും ഇല്ല. ഇതൊരു സിസ്റ്റമാണ്. ആ സിസ്റ്റത്തിൽ വ്യക്തിഗത കളികൾക്ക് ഒരു പരിധി ഉണ്ട്.

നായാട്ട് എന്ന സിനിമ അതിഗംഭീരമായി ഇൻഡ്യൻ പോലീസിംഗ് സിസ്റ്റത്തിനെ, അതിന്റെ രീതികളെ വരച്ചിടുന്നുണ്ട്. സിസ്റ്റത്തിന്റെ ഭാഗമായി "വേട്ടപട്ടി"കളായി നിന്നിരുന്നവർ ഒരു നിമിഷം മുതൽ ഇരകൾ ആയി ഓടി തുടങ്ങുക ആണ്. ഇന്ത്യൻ "ജനാധിപത്യ"വ്യവസ്ഥയിൽ ജനത്തിന് അധികാരം കൈവരുന്ന ഒരു തിരഞ്ഞെടുപ്പ് കാലത്താണ് കഥയെ പ്ളേസ് ചെയ്തിരിക്കുന്നത്. അല്ലാതെ ഉള്ള കാലങ്ങളിൽ വ്യവസ്ഥിതിയുടെ പവർ ഹയരാർക്കിയിൽ ഏറ്റവും മുകളിൽ രാഷ്ട്രീയ അധികാരം വരുമ്പോൾ തിരഞ്ഞെടുപ്പ് കാലത്ത് ജനം അതിന്റെ തലപ്പത്തേക്ക് വരുന്നു. ആ വ്യവസ്ഥിതിക്ക് ഒരു സൈക്ലിക്കൽ രൂപം വരുന്നു. ജനം, ജനത്തിന് കീഴിൽ രാഷ്ട്രീയാധികാരം, അതിന് കീഴിൽ പോലീസ്, അതിന് കീഴിൽ ജനം എന്ന വിധത്തിൽ. തിരഞ്ഞെടുപ്പ് ഇല്ലാതെ സമയങ്ങൾ പണമോ, മറ്റ് അധികാരങ്ങളോ ഇല്ലാത്ത ജനം ഏറ്റവും കീഴിലാണ്. മർദിതമാണ്.

ഇനി ഈ ജനത്തിൽ തന്നെ ഏറ്റവും അധികം മർദനവും അപമാനവും സഹിക്കേണ്ടി വരുന്ന ഒരു വിഭാഗത്തിൽ നിന്ന് സ്റ്റേറ്റ് അപമാനമേൽക്കുന്നത് ആണ് സിനിമ കാണിക്കുന്നത്. ഈ വിധത്തിൽ ഉള്ള ഒരു പ്ളേസിങ്‌ ഉള്ളത് കൊണ്ട് മാത്രം ഈ സിനിമയെ ഒരു ദളിത് വിരുദ്ധ സിനിമ എന്ന് വിളിക്കുന്നത് തെറ്റാണ് എന്നാണ് പക്ഷം. ജനത്തിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി അതിലെ തന്നെ ഏറ്റവും അവഗണിക്കപെട്ടവരെ, അധികാരത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരെ കൊണ്ടുവരിക ആണ് സിനിമ ചെയ്തത് എന്നാണ് തോന്നിയത്. ഈ കാലയളവിൽ തങ്ങളല്ല, ജനമാണ് വലുത് എന്ന് ഒരു നിമിഷത്തേക്ക് സിസ്റ്റത്തിന്റെ ഭാഗമായുള്ള കുറച്ചു പൊലീസുകാർ മറന്നു പോകുന്നു (ഒരുപക്ഷേ അവർ ദളിതർ ആയത്കൊണ്ട് ആകാം പൊലീസിന് ആ മറന്നുപോകൽ ഉണ്ടാകുന്നത്).
ആ മറന്നു പോകലിന് ഉള്ള ശിക്ഷയായിട്ട് അവർ കൂടെ ഭാഗമായ സിസ്റ്റം അവരെ കൈവിടുന്നു എന്നതാണ്. അവരെ "വെറും സിവിലിയൻസിനെ" പോലെ കരുതി വേട്ടയാടാൻ തുടങ്ങുന്നു എന്നതാണ്. വേട്ടയാടപ്പെട്ടു ഓടാൻ തുടങ്ങുമ്പോൾ മാത്രമാണ് തങ്ങളെന്ത് ജോലി ആണ് ഇതുവരെ ചെയ്തിരുന്നത് എന്ന ബോധ്യം പോലും അവർക്ക് വരിക. അത് പോലെ അവരെ വേട്ടയാടാൻ വരുന്ന ക്രൈംബ്രാഞ്ചിലെ പോലീസുകാർക്കും ഒരു വെളിപാട് വരുന്നുണ്ട്. വേട്ടപട്ടികൾ ആയ തങ്ങൾക്ക് ഏത് നിമിഷവും ഇരകൾ ആയി മാറാം എന്ന വെളിപാട്. അത് എത്ര ഉയർന്ന പോലീസ് ഉദ്യോഗസ്ഥ ആയാലും ആ വിധത്തിൽ ആണ് പ്രവർത്തിക്കുക എന്ന് യമ ഗിൽഗമേഷിന്റെ കഥാപാത്രത്തിലൂടെ സിനിമ പറഞ്ഞു വെക്കുന്നു.

ഗംഭീരമായ ഒരു സിനിമ ആണ് നായാട്ട്. അതിനെ ഒരു പൊളിറ്റിക്കൽ സിനിമ എന്ന് വിളിക്കുന്നതിനെക്കാൾ പൊളിറ്റിയെ കാട്ടി തരുന്ന സിനിമ എന്ന് വിളിക്കാൻ ആണ് ഇഷ്ടം.

ൻ. ജ. | Cinema Paradiso Club
356 views15:36
Open / Comment
2021-04-10 05:12:54 'ഒരു താത്വിക അവലോകനം' ടീസർ പുറത്തിറങ്ങി.



602 views02:12
Open / Comment
2021-04-08 10:57:13 ​​JOJI

ബിൻസി ടെ great indian kitchen

Spoiler കാണും

Great indian കിച്ചനിലെ രംഗങ്ങൾ പോലെ വീട്ടിൽ കിടന്ന് നട്ടം തിരിയുന്ന സ്ത്രീയെ ഫോക്കസ് ചെയ്തുള്ള കഥ അല്ല ജോജിയുടേത്, പക്ഷെ ഔട്ട് ഓഫ് ഫോക്കസിൽ പോലും അത് വ്യക്തമാക്കി തന്നു
കഥയ്ക്ക് ബാക്ക്ഗ്രൗണ്ടിൽ ബിൻസി ടെ കഥയും പറഞ്ഞു പോകുന്നുണ്ട്
സിനിമ തുടങ്ങി ആദ്യ 5 മിനുറ്റ് ൽ തന്നെ സിലിണ്ടർ പൊക്കി കൊണ്ട് വരുന്ന ബിൻസി, ആ വീട്ടിൽ ആകെ ഉള്ളത് 5 ആണുങ്ങളും ബിൻസി യും, 'അമ്മ ഇല്ല, , അപ്പനെ ഹോസ്പിറ്റലിൽ ആക്കി വന്നിട്ട് കഴിക്കുമ്പോൾ മീൻ കറി ഇല്ലേ ബിൻസി എന്ന് ജോജി ചോദിക്കുന്നത്, അന്നവിചാരം മുന്ന വിചാരം ആണ് ആ വീട്ടിൽ എല്ലാവർക്കും എന്ന് കാണിക്കുന്നുണ്ട്, കഴിക്കുമ്പോൾ തണുത്ത വെള്ളം ചോദിക്കുന്ന ജോജിയോട് ഇരുന്നതിന്റെ തൊട്ട് അപ്പുറത്ത് ഇരിക്കുന്ന ഫ്രിഡ്ജിൽ നിന്ന് ഇങ്ങനെ തുറന്ന് എടുത്തു കുടിക്കരുതോ ന്ന് ബിൻസി ചോദിക്കുന്നുണ്ട്, അതിന് പോലും ആരും അനങ്ങുന്നില്ല, സിനിമ തുടങ്ങി ആദ്യ അര മണിക്കൂറിൽ തന്നെ പുതിയ cylinder വെക്കുന്നുണ്ട്, വളരെ കുറച്ചു ദിവസങ്ങളുടെ കഥ പറഞ്ഞ സിനിമയിൽ അത്രേം അടുപ്പിച്ചു 2 cylinder വെയ്ക്കുന്നത് തന്നെ ആ വീട്ടിൽ അവർക്ക് ചെയ്യേണ്ടി വരുന്ന ജോലിയുടെ വലിപ്പത്തെ ആണ് കാണിക്കുന്നത്, ഇത് കൂടാതെ അടുപ്പ് കത്തുന്നതും കാണിക്കുന്നുണ്ട്, സിലണ്ടർ ഓപ്പൺ ആക്കാൻ പോലും അറിയാത്ത ജോജി "ഇതിപ്പോ പുതിയ ടെക്നോളജി" ആണോ ന്ന് ചോദിക്കുന്നുണ്ട്, വേറെ ആരും ഒരു പണിയും എടുക്കാറില്ല അവിടെ, അത്രേം കാശും സൗകര്യവും ഉള്ള വീട്ടിൽ ബിൻസി ക്ക് ജോലിക്ക് ഒരാളെ വെച്ചു കൂടെ എന്നു ആദ്യം തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ഇരിക്കുകയായിരുന്നു.. അപ്പോഴാണ് അപ്പന്റെ മരണശേഷം വീട്ടിൽ ജോലിക്ക് ആള് വന്നത് കാണിക്കുന്നത്, അതും പുതിയതായി വെച്ച ആളായിട്ട് പ്രത്യേകം കാണിക്കുന്നില്ല എങ്കിലും തുണി മെഷീൻ ൽ ഇടാൻ എടുത്ത അവരോട് ഡാർക് കളർ ഉള്ളത് ഒരുമിച്ചു ഇടരുത് എന്ന് നിർദ്ദേശിക്കുന്ന ബിൻസി യെ കാണാം.. അതായത് ആള് പുതിയത് തന്നെ..

ജോജി, അപ്പന്റെ മരണത്തിന് കാരണം ആയേക്കാവുന്ന എന്തോ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായിട്ടും ബിൻസി അത് കണ്ടില്ല എന്ന് നടിക്കുന്നതിന്റെ യഥാർഥ കാരണം സ്വത്ത് ഭാഗം വെച്ചു കിട്ടും എന്നതാണോ അഥവാ എന്നത് മാത്രം ആണോ എന്ന് ചോദിച്ചാൽ അല്ല എന്നെ പറയാൻ കഴിയൂ, കല്യാണം കഴിഞ്ഞു വന്ന നാൾ മുതൽ അവർക്ക് ആ വീട്ടിൽ അനുഭവിക്കേണ്ടി വന്ന വേദനയുടെയും അടിച്ചമർത്തലിന്റെയും ഒരു അഫ്റ്റർ എഫക്ട് ആണത്..

ബാബുരാജ് ചെയ്യുന്ന ക്യാരക്ടർ ഡിവോഴ്സ് ആണെന്ന് കാണിക്കുന്നതിനും കാരണം ഈ വീട്ടിലെ സാഹചര്യം ആണ്, പ്രത്യേകിച്ചും അപ്പനോട് കൂടുതൽ സ്നേഹവും വിധേയത്വവും ഉള്ള മകൻ ആണ് അയാൾ, അത് കൊണ്ട് തന്നെ ഭാര്യക്ക് ഉണ്ടാകുന്ന frustration , അത് അപ്പനോട് ഉള്ള എതിർപ്പാകുമ്പോൾ അയാൾക്ക് adjust ചെയ്യാൻ പറ്റില്ല, ഡിവോഴ്സ് ന് കാരണം പറയുന്നില്ലങ്കികും ആ വീട്ടിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ ഇതൊക്കെ തന്നെ ആകും...

Aiswarya Vijayan | Cinema Paradiso Club
729 views07:57
Open / Comment