Get Mystery Box with random crypto!

💡 FASCINATING FACTS (ML)

Logo of telegram channel fascinating_facts_malayalam — 💡 FASCINATING FACTS (ML) F
Logo of telegram channel fascinating_facts_malayalam — 💡 FASCINATING FACTS (ML)
Channel address: @fascinating_facts_malayalam
Categories: Education
Language: English
Subscribers: 32
Description from channel

പ്രപഞ്ചത്തിലെ കൗതുകങ്ങൾ തേടി…

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

1

4 stars

0

3 stars

0

2 stars

1

1 stars

1


The latest Messages 2

2021-12-12 17:24:33
➣ 1994-ൽ, 76-ാം വയസ്സിലാണ് നെൽസൺ മണ്ടേല ആദ്യമായി വോട്ടുചെയ്തത്.

➣ നാട്ടുഭാഷയിൽ മണ്ടേലയുടെ യഥാർഥ പേരായ ‘റോലിഹ്ലാഹ്ല’യുടെ (Rolihlahla) അർഥം എന്തെന്നോ? കുഴപ്പക്കാരൻ!

#NelsonMandela
6 viewsedited  14:24
Open / Comment
2021-12-12 17:05:25
Les Misérables’ എന്ന പ്രശസ്ത നോവൽ എഴുതിയ വിക്ടർ ഹ്യൂഗോ അത് പ്രസിദ്ധീകരണത്തിന് അയച്ചശേഷം എങ്ങനെയുണ്ടെന്നറിയാൻ പ്രസാധകന് ടെലിഗ്രാം അയച്ചു. ഒരു ചോദ്യചിഹ്നം (?) മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. പ്രസാധകൻ്റെ മറുപടി വന്നു; ഒരു ആശ്ചര്യചിഹ്നം (!) മാത്രം!

#LesMisérables #VictorHugo
6 views14:05
Open / Comment
2021-12-12 16:51:15
പ്രസിഡൻ്റായിരുന്ന കാലത്ത് എ.പി. ജെ. അബ്ദുൽ കലാം ഒരിക്കൽപോലും ശമ്പളം സ്വീകരിച്ചിരുന്നില്ല. അതൊരു ചാരിറ്റബിൾ സ്ഥാപനത്തിനു നൽകുകയായിരുന്നു പതിവ്.

#APJAbdulKalam
6 views13:51
Open / Comment
2021-12-12 16:41:42
ഇംഗ്ലിഷ് നോവലിസ്റ്റായ ഗ്രഹാം ഗ്രീൻ (Graham Greene) ദിവസം 500 വാക്കുകളേ എഴുതുമായിരുന്നുള്ളൂ. വാചകം എഴുതി പകുതിയാകുമ്പോഴാണ് 500 വാക്കെത്തുന്നതെങ്കിലും അദ്ദേഹം എഴുത്ത് നിർത്തും. ഇങ്ങനെ പിശുക്കി എഴുതിയിട്ടും 25 നോവലുകൾ അദ്ദേഹം പൂർത്തിയാക്കി!
5 views13:41
Open / Comment
2021-12-12 16:32:26
ആറടിയിലേറെ ഉയരമുള്ള യുവാവ്. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിനെ ഫോട്ടോയിൽ കണ്ടാൽ ഇങ്ങനെയാണ് തോന്നുക. എന്നാൽ, യഥാർഥത്തിൽ അഞ്ചടി എട്ടിഞ്ച് ഉയരമേ സുക്കർബർഗിനുള്ളൂ. നെഞ്ചുയർത്തി നീണ്ടുനിവർന്ന് ഫോട്ടോ എടുക്കുന്നതുകൊണ്ടാണ് ഈ ഉയരക്കൂടുതൽ തോന്നാറ്.

#MarkZuckerberg
5 views13:32
Open / Comment
2021-12-12 16:20:11
അമേരിക്കൻ എഴുത്തുകാരനായ സ്റ്റീഫൻ ക്രെയ്ൻ (Stephen Crane) തൻ്റെ പുസ്തകങ്ങൾ വിറ്റുപോകാൻ പല വിദ്യകളും ഉപയോഗിച്ചിരുന്നു. ‘ദ് ലിറ്റിൽ റെജിമെൻ്റ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ട്രെയിനിൽ അത് വായിക്കുന്നതായി അഭിനയിക്കാൻ നാലുപേരെ ഏർപ്പാടാക്കി!

#StephenCrane #TheLittleRegiment #Book
6 viewsedited  13:20
Open / Comment
2021-12-12 16:12:09
ജീവപരിണാമത്തെക്കുറിച്ച് ഡാർവിൻ പ്രസിദ്ധീകരിച്ച പ്രസിദ്ധ പുസ്തകമാണ് On The Origin of Species. On The Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life എന്നാണ് ഇതിൻ്റെ മുഴുവൻ പേര്!

#CharlesDarwin #OnTheOriginOfSpecies
6 views13:12
Open / Comment
2021-12-12 16:01:29
കൊളംബിയൻ ഗായിക ഷക്കീറ സ്കൂളിൽ പഠിക്കുമ്പോൾ ഒരു പാട്ടുകാരിയേ അല്ലായിരുന്നു. ആടിൻ്റെ ശബ്ദത്തോടാണ് മ്യൂസിക് ടീച്ചർ ഷക്കീറയുടെ ശബ്ദത്തെ ഉപമിച്ചത്!

#Shakira
6 viewsedited  13:01
Open / Comment
2021-12-12 15:51:25
ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ സ്റ്റണ്ട് നടത്തിയ നടൻ എന്ന റെക്കോഡ് ജാക്കി ചാൻ്റെ പേരിലാണ്.

#WorldRecord #JackieChan
6 views12:51
Open / Comment
2021-12-12 15:42:28
മുംബൈയിലെ മറാത്താ മന്ദിർ തിയേറ്ററിൽ ഇരുപത് വർഷത്തിൽ അധികമായിദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ’ പ്രദർശിപ്പിക്കുന്നുണ്ട്!

#Movie #DilwaleDulhaniaLeJayenge
5 views12:42
Open / Comment