Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 3

2023-07-05 18:47:05 https://m.facebook.com/story.php?story_fbid=pfbid02g6i414CD8jrY7GvBkhkdsDE1qptf8HiF5tzUnWMw1DesfJ9qdvj9zko6Xv4bquA8l&id=100044314722100&mibextid=Nif5oz


ജൂലൈ 05 സഖാവ് പി രാഘവൻ ദിനത്തിൽ അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ. പി രാഘവന്റെ പ്രതിമ സ. എം വി ഗോവിന്ദൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു.
199 views15:47
Open / Comment
2023-07-05 18:11:39
201 views15:11
Open / Comment
2023-07-05 18:11:37 മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിനെപ്പോലെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സമ്പൂർണ പരാജയമാണ്. മൗനം വെടിയാത്ത പ്രധാനമന്ത്രിയുടെ മനോഭാവം മനുഷ്യത്വഹീനമാണ്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന ബിജെപി - ആർഎസ്‌എസ്‌ തന്ത്രമാണ്‌ മണിപ്പുരിലും നടപ്പാക്കുന്നത്‌. ഒരു വിഭാഗം മറ്റൊരു വിഭാഗവുമായി ഏറ്റുമുട്ടട്ടെ എന്ന കുതന്ത്രം രാജ്യവിരുദ്ധമാണ്‌. അമിത്‌ഷാ സന്ദർശിച്ചിട്ടും കൂട്ടക്കുരുതിയും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ നടപടിയുണ്ടായില്ല. രാജ്യത്തെ തീവ്രവാദ സായുധ കക്ഷികളുമായി ഇടപാട്‌ നടത്തുന്നവരാണ്‌ ആർഎസ്‌എസും ബിജെപിയും. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌എസും ബിജെപിയും തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന കുക്കി നേതാക്കളുടെ വെളിപ്പെടുത്തൽ ഇത്‌ അടിവരയിടുന്നു. ഈ വർഗീയ-വംശീയ കുതന്ത്രങ്ങളെ തുറന്നുകാട്ടാൻ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. അവർ ഡൽഹിയിൽ ആർഎസ്‌എസ്‌-ബിജെപി നേതാക്കളുടെ മടിയിലിരുന്ന്‌ സത്യം മൂടിവയ്‌ക്കുകയാണ്.

സ. എം എ ബേബി
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം
180 views15:11
Open / Comment
2023-07-05 16:36:00 https://fb.watch/lBaNBnhahh/?mibextid=Nif5oz

"ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും" എപ്പിസോഡ് 23 'ബൗദ്ധ-ജൈന പാരമ്പര്യങ്ങൾ എന്തുകൊണ്ട് തകർന്നു?': സ. കെ എൻ ഗണേശ് സംസാരിക്കുന്നു
185 views13:36
Open / Comment
2023-07-05 16:14:47 https://fb.watch/lB9x5BJjC3/?mibextid=Nif5oz

കേരളം ഇപ്പോഴും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28ആം സ്ഥാനത്താണെന്ന് കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രി പറഞ്ഞതായി കാണുകയുണ്ടായി. അദ്ദേഹത്തിന് പോലും കേരളം ഒരു വർഷം കൊണ്ട് 15ആം സ്ഥാനത്തേക്ക് ഉയർന്നത് അറിയാൻ സാധിക്കുന്നില്ല എന്നതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. വലിയ മാറ്റങ്ങൾ സംരംഭകർക്കനുകൂലമായി വരുമ്പോൾ ഇത് ജനങ്ങളെ അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. സംസ്ഥാന സർക്കാർ ആരംഭിച്ച കോക്കോണിക്സിൻ്റെ സ്വിച്ച് പോയ വാർത്ത ആഴ്ചകളോളം ചർച്ച ചെയ്യാൻ സമയം കണ്ടെത്തുന്നവർ 50 കോടി വരെയുള്ള വ്യവസായങ്ങൾ ലൈസൻസില്ലാതെ ആരംഭിക്കാമെന്ന കാര്യം പോലും ഒരു കോളം വാർത്തയിലൊതുക്കുന്ന ശീലം ഒഴിവാക്കണം. നാടിൻ്റെ മുന്നോട്ടുപോക്കിൽ പങ്ക് വഹിക്കാൻ മാധ്യമങ്ങളും തയ്യാറാകണം.

വ്യവസായ വകുപ്പ് മന്ത്രി സ. പി രാജീവ് മാധ്യമങ്ങളോട് സംസാരിക്കുന്നു
209 views13:14
Open / Comment
2023-07-05 14:18:37
249 views11:18
Open / Comment
2023-07-05 14:18:34 കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് വിമാന യാത്ര നിരക്കിലെ ഈ വർദ്ധന. കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ആഗസ്ത് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.
247 views11:18
Open / Comment
2023-07-05 12:02:48
273 views09:02
Open / Comment
2023-07-05 12:02:46 "ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും" എന്ന പേരിൽ സ. കെ എൻ ഗണേശ് നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപത്തിമൂന്നാം എപ്പിസോഡ് "ബൗദ്ധ-ജൈന പാരമ്പര്യങ്ങൾ എന്തുകൊണ്ട് തകർന്നു?" ഇന്ന് (ജൂലൈ 05) സംപ്രേഷണം ചെയ്യും. സംഘപരിവാർ രാജ്യത്തിന്റെ ചരിത്രത്തെ ഹിന്ദുത്വവത്കരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ ചരിത്രത്തിന്റെ ഒരു പുനർവായനയാണ് "ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും".

എല്ലാ ബുധനാഴ്ചയും വൈകുന്നേരം 7.00 മണിക്ക് സിപിഐ എം കേരള ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും "ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും" കാണാം.
265 views09:02
Open / Comment
2023-07-05 10:40:59
261 views07:40
Open / Comment