Get Mystery Box with random crypto!

CPIM Kerala

Logo of telegram channel cpimkerala — CPIM Kerala C
Logo of telegram channel cpimkerala — CPIM Kerala
Channel address: @cpimkerala
Categories: Politics , Uncategorized
Language: English
Subscribers: 10.91K
Description from channel

Official Channel of the Communist Party of India (Marxist) Kerala State Committee

Ratings & Reviews

3.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

0

2 stars

1

1 stars

0


The latest Messages 6

2023-06-13 08:25:07 https://fb.watch/l7JKe4Pz6Q/?mibextid=Nif5oz

തൃശൂരിൽ ഇഎംഎസ് സ്‌മൃതി ഉദ്‌ഘാടനം ചെയ്ത് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി സംസാരിക്കുന്നു.
221 views05:25
Open / Comment
2023-06-13 08:24:39 https://fb.watch/l7JyBMayYE/?mibextid=Nif5oz

25-ാ മത് ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു.
205 views05:24
Open / Comment
2023-06-13 05:20:47 *റിയൽ കേരള സ്റ്റോറി- തീരദേശ സുരക്ഷ*

തീരദേശത്ത് ദുരിതം വിതച്ചാണ് മഴക്കാലം കടന്നു പോകാറ്. പരിതാപകരമായ ആ പഴയ അവസ്ഥയ്ക്ക് വിരാമാവുകയാണ്. തീരദേശ ജനതയുടെ സുരക്ഷ ലക്ഷ്യം വച്ച് നിരവധി പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് 5,300 കോടി രൂപയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങൾ കേരളത്തിലാകെ പുരോ​ഗമിക്കുന്നു. ചെല്ലാനത്ത് കടല്‍ ഭിത്തി നിർമ്മാണം 90 ശതമാനം പൂര്‍ത്തിയായി. പുലിമുട്ട് നിർമ്മാണം, ജിയോ ട്യൂബുകൾ ഉപയോഗിച്ച് പ്രതിരോധം, നടപ്പാത നിര്‍മ്മാണം, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതികൾ എന്നീ പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. അതിതീവ്ര തീരശോഷണം നേരിടാൻ സ്ഥിരം സംവിധാനവും ഒരുക്കുന്നുണ്ട്. കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, ചേർത്ത് പിടിക്കാനിവിടെയൊരു സർക്കാരുണ്ട്. വികസന മുന്നേറ്റത്തിന്റെ റിയൽ കേരള സ്റ്റോറി.
280 views02:20
Open / Comment
2023-06-12 20:34:46 https://fb.watch/l748IpmS-X/?mibextid=Nif5oz

കണ്ണൂരില്‍ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണം. തെരുവ്‌നായ പ്രശ്നം കൈകാര്യം ചെയ്യാൻ കേന്ദ്രനിയമം പരിഷ്കരിക്കണം. മനുഷ്യന്റെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. മൃഗങ്ങളുടെ ജീവന് വിലയില്ലെന്നല്ല പക്ഷെ മനുഷ്യ ജീവനാണ് പരിഗണന നല്‍കേണ്ടത്. വിഷയത്തില്‍ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ മാധ്യമങ്ങളോട് സംസാരിക്കുന്നു.
327 views17:34
Open / Comment
2023-06-12 20:25:55
319 views17:25
Open / Comment
2023-06-12 20:25:52 സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________

വാക്‌‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌‌റ്റർ ചെയ്‌ത ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സംഭവം അങ്ങേയറ്റം ഗുരുതരമായ ആശങ്ക സൃഷ്‌ടിക്കുന്നതും സ്വകാര്യത പൗരന്മാരുടെ മൗലീകാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്.

2021 ജൂണിലും കോവിൻ ആപ്പിനെക്കുറിച്ച്‌ സമാനമായ ആരോപണം ഉയർന്നപ്പോൾ നിഷേധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. എന്നാൽ, ഐടി മന്ത്രാലയത്തിന്‌ കീഴിലുള്ള കൗണ്ടർ ഹാക്കിങ്‌ ഗ്രൂപ്പായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നടത്തിയ അന്വേഷണ റിപ്പോർട്ട്‌ ഇതുവരെയും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

വിവരചോർച്ച തടയാൻ സംവിധാനമൊരുക്കുന്നതിനൊപ്പം സമഗ്ര അന്വേഷണം നടത്തി പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.
301 views17:25
Open / Comment
2023-06-11 11:18:07 https://fb.watch/l5eR7N_OT_/?mibextid=Nif5oz

ഗൂഡാലോചനക്കാരെ മുഴുവൻ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് നടത്തേണ്ടത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് സംസാരിക്കുന്നു.
85 views08:18
Open / Comment
2023-06-11 10:36:25
114 views07:36
Open / Comment
2023-06-11 10:36:22 രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ. വിശ്വാസികൾക്കും അവിശ്വാസികൾക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന അഹംഭാവമാണ് യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നത്. ഏതു മതവിശ്വാസിക്കും അവരുടെ വിശ്വാസവുമായി ഇന്ത്യയിൽ ജീവിക്കാൻ കഴിയണം. കമ്യൂണിസ്റ്റുകാർ ഒരു മതവിഭാഗത്തിനും എതിരായ നിലപാട് സ്വീകരിക്കുന്നവരല്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരള സർക്കാരും കിയാലും കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തതിനായി ശ്രമിക്കുകയാണ്‌. വിദേശ കമ്പനികളുടെ വിമാനങ്ങൾ വരാൻ തയ്യാറാണ്. പക്ഷേ, കേന്ദ്രം അനുവദിക്കുന്നില്ല. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനാണ് കേരളം ശ്രമിക്കുന്നത്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി
109 views07:36
Open / Comment
2023-06-10 20:20:54 ഇന്ത്യയുടെ 24 സംസ്ഥാനങ്ങളിലും ലോകത്താകെയുള്ള 43 രാജ്യങ്ങളിലുമായാണ് മലയാളം മിഷൻ പ്രവർത്തിച്ചുവരുന്നത്. 50,000ത്തിൽപ്പരം വിദ്യാർത്ഥികൾ ഓൺലൈനായും മലയാളം മിഷൻ ആപ്പ് മുഖേനയും പഠിതാക്കളാണ്.

ഇതൊക്കെ വിശദീകരിച്ചത് പ്രവാസിക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ പൊതുവിൽ സ്വീകരിക്കുന്ന നിലപാടുകൾ വ്യക്തമാക്കാനാണ്.

ഈയൊരു പശ്ചാത്തലത്തിൽ അമേരിക്കൻ മലയാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുക എന്നതാണ് ഈ മേഖലാ സമ്മേളനം കൊണ്ട് നമ്മൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, അമേരിക്കൻ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അവർക്കുള്ള സാധ്യതകളും ഇതര മേഖലകളിലുള്ള പ്രവാസികളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള വികസനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും സവിശേഷമായിരിക്കും.

കേരള സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിൽ പൊതുവായും പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിൽ സവിശേഷമായും പ്രവാസികളുടെ അഭിപ്രായങ്ങളെ ഗൗരവത്തോടെ കേൾക്കുന്നതിനും നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമുള്ള വേദിയാണ് ലോക കേരളസഭ. ആ നിലയ്ക്ക് വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് വിശ്വകേരളത്തിന്റെ പരിഛേദമെന്ന നിലയ്ക്ക് ലോക കേരളസഭയെ രൂപീകരിച്ചിരിക്കുന്നത്.

പ്രവാസത്തെ ആശ്രയിക്കുന്ന എല്ലാ പ്രദേശങ്ങൾക്കും രാജ്യങ്ങൾക്കും ഉള്ള മാതൃകയായി ലോക കേരളസഭയെ ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം സംസ്ഥാന സർക്കാർ ചെയ്യും എന്നു കൂടി ഈ ഘട്ടത്തിൽ സൂചിപ്പിക്കട്ടെ. അതിനുതകുന്ന വിധത്തിൽ ഓരോ മേഖലയിലുമുള്ള പ്രവാസികളും പ്രവാസി സംഘടനകളും തരുന്ന നിർദ്ദേശങ്ങളെ വളരെ ഗൗരപൂർവ്വം സർക്കാർ പരിഗണിച്ചിരിക്കുന്നത്

അമേരിക്കൻ മലയാളികളുടെ ജീവിതസാഹചര്യങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും എല്ലാറ്റിലും ഉപരിയായി അവരുടെ നവകേരള വികസന കാഴ്ചപ്പാടുകളെയും വിശദമായി ചർച്ച ചെയ്യുവാൻ ലോക കേരള സഭയുടെ ഈ അമേരിക്കൻ മേഖല സമ്മേളനം ഉപകരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതായി അറിയിക്കുന്നു.
355 views17:20
Open / Comment